Pages

Saturday, December 11, 2010

അടിച്ചു മോനെ....അടിച്ചു

പ്രിയപ്പെട്ട സ്നേഹിതാ, 

'ഈ ഇമെയില്‍ താങ്കളുടെ തപാല്‍ പെട്ടിക്കകത്ത് കാണുമ്പോള്‍ താങ്കള്‍ ഒരു പക്ഷെ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ്   തുള്ളിചാടുമായിരിക്കും'.  'സുഹൃത്തുക്കളെ സമ്പാദിക്കാനും, ഫോളോ ചെയ്യാനുമൊക്കെ ഒന്ന് ഉറക്കെ തുമ്മുന്ന സമയം പോലും ആവശ്യമില്ലാത്ത ഈ കാലത്ത് ഞാനും താങ്കളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഒരു ആമുഖത്തിന്റെ അവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞാന്‍ എന്നെ പരിചയപ്പെടുത്തട്ടെ'...

"ഞാന്‍ റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോ. മധ്യ അമേരിക്കയിലെ എല്‍സാല്‍വദോര്‍ എന്ന കൊച്ചു രാജ്യത്തിലെ പ്രമുഖമായ ഒരു ബാങ്കിന്റെ മേലധികാരി". വേട്ടവന്‍ മൂക്കില്‍ പിടിക്കുന്നത്‌ പോലെ വളച്ചു കെട്ടാതെ ഞാന്‍ കാര്യത്തിലേക്ക് കടക്കാം.   ഇറാഖിലുള്ള, ഖലീല്‍ അല്‍ ജബ്ബാര്‍ എന്ന ഒരു എണ്ണ ബ്രോക്കെര്‍ വഴിയാണ് ഞങ്ങടെ രാജ്യത്തേക്ക് അവിടെനിന്നും ബാരല്‍ കണക്കിന് ക്രൂഡ് ഓയില്‍ വന്നു കൊണ്ടിരുന്നത്.  പേരിലെ ഗാംഭീര്യം ബുദ്ധിയുടെ അളവ് കോലല്ല എന്ന് എനിക്ക് ഈയിടെയാണ് ബോധ്യമായത്. അല്ലെങ്കില്‍ ക്രൂഡ് ഓയില്‍ ഇടപാടില്‍ കമ്മീഷന്‍ ഇനത്തില്‍    അയാള്‍ക്ക് കിട്ടിയ എണ്‍പത്  ലക്ഷം അമേരിക്കന്‍ ഡോളര്‍ ഞങ്ങളുടെ രാജ്യത്ത് തന്നെ സ്ഥിര നിക്ഷേപമായി ഇടാന്‍ തോന്നില്ലല്ലോ?..അതും എന്നെ പോലെ ഒരു മൂന്നാംകിട ഫ്രോഡ് തലപ്പത്ത് കേറിയിരിക്കുന്ന ബാങ്കില്‍...

പത്ത് വര്‍ഷം  മുമ്പ് ബാങ്കില്‍ ഇട്ട  'ടി' യാന്റെ നിക്ഷേപം മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേ 'മച്യുരിറ്റി'     ആയതാണ്.   ഇന്ന്  'പ്രയപൂര്‍ത്തിയായി' ബാങ്ക്  നിറഞ്ഞു  നിക്കുന്നു.  അതിങ്ങനെ ഇവിടെ കിടന്ന് പെറ്റുപെരുകി , ബാങ്ക് നിങ്ങടെ  ഞെളിയംപറമ്പ് പോലെ വൃത്തികേടാകേണ്ട  എന്ന് കരുതിയാണ് ഞാന്‍ രേഖകളില്‍ പറഞ്ഞിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെട്ടത്. അവിടെ നിന്നും കിട്ടിയ മറുപടി എന്റെ കണ്ണുകളെ ഈറനണിയിക്കാന്‍ പോന്നതായിരുന്നു . ഒരു കൊല്ലം മുമ്പ് ഞങ്ങള്‍ക്കുള്ള എണ്ണയുമായി ഒരു കൊതുമ്പ് വള്ളത്തില്‍ പുറപ്പെട്ട അദ്ദേഹം സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ കയ്യിലകപ്പെട്ടു. അവര്‍ ചോദിച്ച ഭീമമായ മോചനദ്രവ്യം കൊടുക്കാന്‍ യുദ്ധത്തിന്റെ വറുതിയില്‍ കഴിയുന്ന ഇറാഖ് ഭരണകൂടം    തയ്യാറായില്ല. ഒരാഴ്ചക്ക് ശേഷം ഖലീല്‍ അല്‍ ജബ്ബാര്‍ എന്ന എണ്ണ ബ്രോക്കെര്‍ ആ കടല്‍ കൊള്ളക്കാരുടെ കൈകളാല്‍ കൊല്ലപ്പെട്ടു.

എന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബം ഇറാഖ്  യുദ്ധകാലത്ത്  അമേരിക്കന്‍ സൈന്യത്തിന്റെ ബോംബിങ്ങില്‍ പണ്ടേ കൊല്ലപ്പെട്ടതാണെന്നും, അതുകൊണ്ടാണ് തന്റെ നിക്ഷേപത്തിന്റെ അവകാശികളായിട്ടു   ആരെയും നിര്‍ദേശിക്കാതിരുന്നതെന്നും ബോധ്യമായി..(എന്തൊരു ശുഷ്കാന്തി എന്ന് മനസ്സില്‍ പറഞ്ഞോ?)

ആ ഒരു 'ലൂപ് ഹോളാണ്' ഇങ്ങനെ ഒരു മെയില്‍ താങ്കള്‍ക്ക് അയക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത്രയും കൊല്ലം ഞാന്‍ ഈ രഹസ്യം കൊണ്ട് നടന്നു. ഇനിയും വയ്യ...എന്റെ ലോല ഹൃദയത്തിന് ഇതില്‍ കൂടുതല്‍ താങ്ങാനുള്ള സ്ടോറേജ്  കപ്പാസിറ്റി ഇല്ല.

ഈ കഥകളൊന്നും ഞാനല്ലാതെ മറ്റൊരു മനുഷ്യകുഞ്ഞും ഇത് വരെ അറിഞ്ഞിട്ടില്ല. ഈ രാജ്യത്തെ പുതിയ സാമ്പത്തിക നയമനുസരിച്ച് ഇങ്ങനെ ആളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ സര്‍ക്കാരിന് ഖജനാവിലേക്ക് കണ്ടു കെട്ടാം. ഇത്രയും വലിയ ഒരു സംഖ്യ അങ്ങനെ വെറുതെ ആര്‍ക്കും ഉപകാരപ്പെടാതെ ഖജനാവിലേക്ക് പോകുന്നത് മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും സഹിക്കാന്‍ പറ്റുമോ? വല്ല അനാഥ കുഞ്ഞുങ്ങളുമായിരുന്നേല്‍ ഏതെങ്കിലും അമ്മതൊട്ടിലിലും കൊണ്ടിടാമായിരുന്നു. അത് പോലെയാണോ 'അനാഥ നിക്ഷേപം'?

മേല്പറഞ്ഞ ജബ്ബാറിന്റെയോ അയാളുടെ സ്ഥാപനത്തിന്റെയോ  വ്യാപാര  പങ്കാളിയെന്ന് പറഞ്ഞ്  ആവശ്യമായ  രേഖകള്‍ ഹാജരാക്കുന്നവരുടെ വിദേശ അക്കൌണ്ടിലേക്ക്  ഈ പണം   ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അധികാരം  മേലധികാരി എന്ന നിലയില്‍ എന്നില്‍ നിക്ഷിപ്തമാണ്.     അതിനുള്ള  രേഖകളും മറ്റും എന്റെ ഇപ്പോഴത്തെ പിടിപാടും  സ്വാധീനവും ഉപയോഗപ്പെടുത്തി  നിഷ്പ്രയാസം  സാധിച്ചെടുക്കാവുന്നതേയുള്ളൂ .


ഇവിടെയാണ് താങ്കളുടെ സഹായം എനിക്ക് ആവശ്യമായി വന്നിരിക്കുന്നത്. മേല്പറഞ്ഞ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കുന്നതിന് താങ്കളുടെ ബാങ്ക് അക്കൌണ്ട്  വിവരങ്ങള്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ ,    നിക്ഷേപത്തിന്റെ -ദശാംശം പൂജ്യം അഞ്ചു  ശതമാനം-, അതായത് വെറും നാലായിരം  ഡോളര്‍    തുടങ്ങിയവ ആവശ്യമായി വരും. താല്പര്യം ഉണ്ടെങ്കില്‍ ഇതിനൊരു മറുപടി അയച്ചാല്‍ രേഖകളും തുകയും എത്തിക്കേണ്ട വിധം ഞാന്‍ അടുത്ത മെയിലില്‍ അറിയിക്കാം.

ഈയൊരു ദൌത്യത്തിന് എങ്ങനെ ഞാന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് താങ്കള്‍ ഒരു പക്ഷെ വിസ്മയം കൂറിയേക്കാം. അറബിയുടെ ചവിട്ടും കുത്തുമേറ്റ്  , മണലാരണ്യത്തില്‍ കിടന്ന് കഷ്ടപ്പെട്ട് , മാനസികനില തന്നെ തെറ്റി അവസാനം ബ്ലോഗ്‌ എഴുതാന്‍ വരെ തുടങ്ങിയ നീ തന്നെയല്ലേ കുട്ടാ     ഇതിനേറ്റവും   അനുയോജ്യന്‍?  പ്രൊഫൈല്‍ ഫോട്ടോയിലെ മുഖത്ത് കണ്ട ദൈന്യഭാവം എനിക്ക് എങ്ങനെ മറക്കാന്‍ പറ്റും....

താല്പര്യമുണ്ടെങ്കില്‍ മുമ്പോട്ടുള്ള ഓരോ ചുവടും വളരെ ശ്രദ്ധിച്ചു വേണം.സ്പെക്ട്രതിന്റെയും ആദര്‍ശിന്റെയും നാട്ടുകാരനെ ഞാനായിട്ട് നീന്തല്‍ പഠിപ്പിക്കേണ്ട  കാര്യമില്ല എന്നറിയാം.  രക്ഷപെട്..   കൂട്ടത്തില്‍ എന്നെയും മറക്കല്ല്...കിട്ടുന്ന തുകയുടെ നേര്‍ പാതി ഞാന്‍ എടുത്തിട്ടേ തരൂ... അവസാനം കാര്യം നടന്നു കഴിയുമ്പോള്‍ വെറുതെ ബാര്‍ഗൈന്‍ ചെയ്യാന്‍ ഇടവരുത്..
മറുപടി പ്രതീക്ഷിക്കുന്നു...

സ്നേഹപൂര്‍വ്വം...
റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോ....

25 comments:

faisu madeena said...

കൊള്ളാം ...എന്നാലും ആ ബെര്‍ളി തോമസും മറ്റു പലരും പറഞ്ഞു പഴകിയ വിഷയം ആയത് കൊണ്ട് ഒരു പുതുമ തോന്നിയില്ല ....പിന്നെ നിങ്ങളുടെ രീതിയില്‍ നിങ്ങള്‍ പറഞ്ഞു .അത് കൊള്ളാം .....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പക്ഷെ എനിക്കിതിന്റെ ആവശ്യമില്ല .. സ്പക്ട്രം അഴിമതിയിലെ മുഖ്യ കക്ഷിയാണ് ഞാന്‍ എന്ന് തട്ടി വിട്...ഇന്ത്യാക്കാരോടാണോ കളി എന്ന് ചോദിക്ക് ..
ആക്ഷേപ ഹാസ്യം കൊള്ളാം...

saifu kcl said...

Paara,Kollam..

രമേശ്‌ അരൂര്‍ said...

സമകാലിക സംഭവങ്ങള്‍ ചേര്‍ത്തുള്ള ഈ ആക്ഷേപ ഹാസ്യം കൊള്ളാം ..രസിപ്പിച്ചു ..
:)

Naushu said...

കൊള്ളാം....

Hashiq said...

ഫൈസൂ , അഭിപ്രായത്തിന് നന്ദി. അച്ചായന്‍ പോസ്റ്റാത്ത വിഷയങ്ങള്‍ തീരെ കുറവായിരിക്കും... പുലിയല്ലേ...?
ഇസ്മായില്‍...കട്ടവന്‍ അവിടെ ഉള്ളപ്പോള്‍ കണ്ട ഞാന്‍ അത് കേറി ഏക്കണോ?
രമേഷേട്ടാ ...ബ്ലോഗാന്‍ ഇരുന്നവന്റെ തലയില്‍ തേങ്ങ വീണു എന്ന് പറയും പോലെ, കിട്ടിയ ഒരു മെയിലിനെ ബേസ് ചെയ്ത് പെടച്ചതാ .

സൈഫു , നൌഷു...താങ്ക്സ്...

Sameer Thikkodi said...

nice funny narration...

Rohith Anchery said...

ആ കൊതുമ്പ് വള്ളം ഒന്ന് കിട്ടുമോ? നാട്ടില്‍ നിന്നും കുറെയെണ്ണത്തിനെ കയറ്റി അതെ റൂട്ടില്‍ വിടാം നമുക്ക്...നാടെങ്കിലും രക്ഷപെടട്ടെ......

Unknown said...

പഹയാ....മെയില് റീ മിക്സ്‌ ചെയ്ത് അടിച്ചു അല്ലെ? തകര്‍ത്തു .

jayesh said...

രണ്ടായിരം ഡോളര്‍ ഞാന്‍ ഷെയര്‍ തരാം.പകുതി എനിക്ക് തരണം........പോസ്റ്റിയതെല്ലാം കൊള്ളാം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോയുടെ കമ്പനിയുടെ ഹെഡ് ഓഫീസ് വേണമെങ്കിൽ ഇവിടെ ലണ്ടനിൽ തുടങ്ങാം കേട്ടൊ
കേൾക്കുമ്പോൾ തന്നെ ഒരു ഗുമ്മുണ്ടാകും..!

sreelal said...

ഈ ബാങ്ക് മാനേജരോട് ഇങ്ങോടു വരാന്‍ പറയ്‌... കടുവയെ പിടിക്കുന്ന കിടുവാകളെ കാണിച്ചു കൊടുക്കാം....

Liju John said...

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കേരളത്തിലെ ഒരു കടല്‍തീരം..ഇ മെയില്‍ വഴി തട്ടിപ്പിനിരയായി സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട യുവാവിന്റെ മൃതദേഹം..മുകളില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നു..അതിങ്ങനെ മാറ്റി മാറ്റി കാണിക്കണം...

Hashiq said...

തിക്കോടി..താങ്ക്സ്..
രോഹിത്- കൊതുമ്പു വള്ളം തികയുമോ? നമുക്കൊരു പായ്ക്കപ്പല്‍ തന്നെ ഏര്‍പ്പാട് ചെയ്തുകളയാം...
നിമേഷ് - ഇത് എല്ലാം റീ-മിക്സ്‌ ചെയ്യുന്ന കാലമല്ലേ...?
ജയേഷ്- പകുതിയാക്കണ്ട... മുഴുവനായും എടുത്തോ...എനിക്കെന്തേലും തന്നാല്‍ ഉപകാരം...
മുരളിയേട്ടാ...ചാര ട്രെയിനിംഗ് കഴിയട്ടെ ...നമുക്കതെക്കുറിച്ച് സീരിയസ് ആയി ചിന്തിക്കാം...സ്ഥലവും മറ്റും കണ്ടു വെച്ചോളൂ..
ലിജൂ....കരിനാക്ക് വളക്കെല്ലേ...പനി വന്നാല്‍ തട്ടി പോകുന്ന കാലമാ...

ente lokam said...

ശരിയാണ്.ബെര്‍ളി കൈ വെക്കാത്ത subject ഇല്ല എന്ന് വെച്ചു നമുക്ക് എഴുതാന്‍ വയ്യ എന്ന് വരണ്ടല്ലോ.നല്ല രസം ആയി നിങ്ങളുടെ സ്റ്റൈലില്‍ എഴുതി.സംഭവം കോമണ്‍ തന്നെ..ആശംസകള്‍.

Pranavam Ravikumar said...

Well said..! enjoyed..

Shyl said...

Kollameda..hashiqe.. Adiployayittundu.... orenname vayichullu..bakki koodi vayichittiitu commentam..

Unknown said...

നന്നായിട്ടുണ്ട്. നല്ല അവതരണം. അഭിനന്ദനങ്ങള്‍.

mayflowers said...

കൈനനയാതെ എങ്ങിനെ മീന്‍ പിടിക്കാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നവനല്ലേ മലയാളി?
വരികളിലെ നര്‍മം നന്നായിട്ടുണ്ട്.

K@nn(())raan*خلي ولي said...

റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോ കല്ലിവല്ലി.
(അയാളോട് കണ്ണൂരാന്‍റെ ബ്ലോഗിലേക്ക് വരാന്‍ പറയൂ. ചിലപ്പോ നന്നായാലോ!)

ഹംസ said...

എനിക്കേതായാലും വേണ്ട കഴിഞ്ഞ പ്രാവശ്യം ഇതുപോലെ കിട്ടിയ കോടികള്‍ തന്നെ ചിലവായിട്ടില്ല...

റാണിപ്രിയ said...

GOOD........

Hashiq said...

എന്റെ ലോകം, കൊച്ചുരവി, അപ്പച്ചന്‍ അച്ചായന്‍ ....വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

ഷൈല്‍ ‍ താങ്ക്സ്ഡാ....

മെയ്‌ഫ്ലവേര്‍സ് വീണ്ടും കാണാം...

കണ്ണൂരാന്‍ പുള്ളിയെ പറഞ്ഞു വിട്ടിരുന്നു. കണ്ടു കാണുമല്ലോ.

റാണിപ്രിയ, മനാഫ്, മുല്ല ...താങ്ക്സ്...

ഹംസിക്ക .ഇന്‍കംടാക്സ്കാര് പുറകെകൂടും....

ajith said...

എനിക്ക് ഒരിക്കല്‍ പത്തു മില്ല്യനാ അടിച്ചത്. ഓ ഞാന്‍ വേണ്ടെന്നു വച്ചു

haneefpandi said...

പക്ഷെ എനിക്ക് വേണം മായിരുന്നു ???????????????????

Post a Comment

hashiq.ah@gmail.com