Pages

Sunday, November 13, 2011

ഒരു വയ്യാവേലിയുടെ ഓര്‍മ്മയ്ക്ക്‌

ഇക്കഴിഞ്ഞ വെക്കേഷന് നാട്ടിലേക്ക് പുറപ്പെടുന്നതിന്റെ തൊട്ടു തലേ ദിവസം. എമിറേറ്റ്സ് അനുവദിച്ചിരിക്കുന്ന നാല്‍പതു കിലോയുടെ ചെക്ക്‌-ഇന്‍ ബാഗേജിന്റെ പരിധിക്ക് പുറത്തേക്കു തള്ളി നില്‍ക്കുന്ന സാധനങ്ങള്‍ ഹാന്‍ഡ്‌ കാരിയിലേക്ക് ഇടിച്ചുകയറ്റി എങ്ങനെ എയര്‍ലൈന്‍ അധികൃതരെപറ്റിക്കാം എന്ന് ചിന്തിച്ചു തലപുണ്ണാക്കി ഇരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.

അങ്ങേ തലയ്ക്കല്‍ നാട്ടുകാരനായ മോയ്ദീനിക്ക. .... നാളെ നാട്ടിലേക്ക് പോകുന്നു എന്നറിഞ്ഞിട്ടുള്ള വിളിയാണ്. ചില്ലറ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഫോണ്‍ വെക്കാന്‍ നേരം മൂപ്പരുടെ വക ക്ഷണം. "നീ വൈകിട്ട് റൂമിലേക്ക്‌ വാ.  ഭക്ഷണം കഴിച്ചു പിരിയാം".

വൈകിട്ട് പുള്ളിയുടെ റൂമില്‍ പോയാല്‍ ഞാന്‍ പെട്ട് പോകും. പല നാടുകളിലായി ഗള്‍ഫില്‍ പത്തു മുപ്പതു വര്‍ഷത്തിനു മുകളില്‍  പ്രാവാസ ജീവിതം പൂര്‍ത്തിയാക്കിയ ആളാണ്‌.പണ്ട് ഖോര്‍ഫുഖാനില്‍ ഉരുവില്‍ വന്നിറങ്ങിയ കാലം മുതലുള്ള ചരിത്രം വീണ്ടും  കേള്‍ക്കണം. പിന്നെ, തിരികെ വരാന്‍ നേരം നല്ല മുറ്റു വാടയുള്ള മട്ടണ്‍കറി കൂട്ടി ചോറ് കഴിക്കണം. രണ്ടിനും ഇന്നൊരു ബാല്യം ബാക്കിയില്ല എന്നില്‍ !!

"വൈകുന്നേരം ഞാന്‍ അല്പം തിരക്കിലായിരിക്കും. കുറച്ചു പര്‍ച്ചേസ് കൂടി ബാക്കിയുണ്ട്. നമുക്ക് വന്നിട്ട് കാണാം". ഞാന്‍ അല്പം വളഞ്ഞവഴിക്ക് പോയി.


"നാളെ വൈകിട്ടല്ലേ നീ പോകൂ? എങ്കില്‍ ഞാന്‍ നാളെ ഉച്ചയോടു കൂടി അങ്ങോട്ട്‌ വരാം. ഒന്നു രണ്ടു സാധനം തന്നു വിടാന്‍ ഉണ്ട് "

ഞെട്ടി എന്ന് മാത്രമല്ല ഞാന്‍ ഞെട്ടിത്തരിച്ചു. ഈ ഒന്നു രണ്ട് സാധനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആ ഒന്നും രണ്ടും കൂടി ചെര്‍ത്തെഴുതുന്ന ഒരു പന്ത്രണ്ട്‌ കിലോയോളം
വരുമെന്ന് എനിക്കറിയാം.  മട്ടന്‍ കറിയും ലാത്തിയടിയും സഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് വൈകിട്ട് തിരക്കായിരിക്കും എന്ന് പറഞ്ഞത്. അതിങ്ങനെ തിരിഞ്ഞു കൊത്തും എന്ന്  സ്വപ്നേപി കരുതിയില്ല.  ഇതിപ്പോ പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടിയതുപോലെ ആയല്ലോ ഈശ്വരാ !!!!!!!!

നാട്ടിലേക്ക് പോകുന്ന പരിചയക്കാരുടെ കയ്യില്‍ എന്തെങ്കിലുമൊക്കെ കൊടുത്ത് വിട്ടില്ലെങ്കില്‍ ഉറക്കം വരാത്ത ഒരുപാട് ആളുകളുടെ ജനുസില്‍പെട്ട ആളാണ് 
മോയ്ദീനിക്ക. ഇത്രയും നാളത്തെ പ്രാവാസം കൊണ്ട് സമ്പാദിച്ചതില്‍ നല്ലയൊരു പങ്കും സാധന സാമഗ്രഹികളായി നാട്ടിലേക്കയച്ച് ഇനിയും ചെറിയ ഒരു 'ബക്കാലയുമായി'   ജീവിതം തള്ളി നീക്കുന്ന ഒരു ടിപ്പിക്കല്‍  പ്രവാസി മലയാളി !!!

കൂടെ കപ്പല് കയറിയവരില്‍ നല്ലൊരു പങ്കും  തിരികെ നാട്ടില്‍ പോയി സെറ്റില്‍ ചെയ്തിട്ടും, അറുപതാമത്തെ വയസിലും ലുമിനാര്‍ക്കിന്റെ ഡിന്നര്‍ സെറ്റ് (പൊട്ടുന്ന മുറക്ക്)‌,
സോണി ഹോം തീയേറ്റര്‍, സണ്‍ഗ്ലാസ്, മൊബൈല്‍ ഫോണ്‍  പിന്നെ  നാട്ടില്‍ നിന്നും കയറി വരുന്ന 'എക്സ്പോര്‍ട്ട് ക്വാളിറ്റി' കശുവണ്ടി പരിപ്പ്, ബദാം, ഏലക്ക എന്നിവ കൃത്യമായ ഇടവേളകളില്‍ വീട്ടുകാര്‍ക്കും മുള്ളി തെറിച്ച ബന്ധുക്കള്‍ക്കുമായി തിരിച്ച് എക്സ്പോര്‍ട്ട് ചെയ്യ്ത് സായൂജ്യമടയുന്ന വെരി കെയറിംഗ്, ലവിംഗ്, ജെന്റില്‍ എന്‍.ആര്‍.ഐ !!!

എണ്ണ കിനിഞ്ഞു തുടങ്ങിയ കാലത്ത് ഇവിടെ വന്നു, ഇനിയിപ്പോ ഈ എണ്ണ വറ്റിയിട്ടെ ഇവിടം കാലിയാക്കൂ എന്ന് ശഠിക്കുന്ന, നൂറ്റി അന്‍പതിനു മുകളില്‍ ഷുഗറും,
മുന്നൂറിനു മുകളില്‍ കൊളസ്ട്രോളും ഞരമ്പുകള്‍ പൊട്ടി തെറിക്കാന്‍ പാകത്തില്‍ ബ്ലഡ്‌ പ്രഷറുമുള്ള ഡീപ് റൂട്ടെഡ്‌, ഓര്‍ത്തഡോക്സ്‌ ഗള്‍ഫ്‌ മലയാളി !!!

പറഞ്ഞത് പോലെ പിറ്റേ ദിവസം ഉച്ച തിരിഞ്ഞ് കയ്യിലൊരു ഇടത്തരം പെട്ടിയുമായി ആള്‍ എത്തി.പെട്ടിയെന്ന് പറയുമ്പോള്‍ ചില പഴയ മലയാള
സിനിമകള്‍ക്കുള്ളിലെ സിനിമകളില്‍ കാണുന്ന നായികമാരുടെ പുറകെ എര്‍ത്തായി കൂടുന്നവര്‍ തൂക്കി നടക്കുന്നതുപോലെയുള്ള ചതുരാകൃതിയിലുള്ള ഒരു നീല പെട്ടി.

ഈ പെട്ടി ഇവിടെയൊക്കെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. ഡുവല്‍കോര്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച, ഐസും മറ്റും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പെട്ടി.പക്ഷെ
ഇങ്ങനെയൊരു പെട്ടിയില്‍ എന്ത് ഐറ്റം നമ്പര്‍ ആയിരിക്കും മൊയ്ദീനിക്ക എനിക്കായി കരുതിയിട്ടുണ്ടാവുക? എന്നെ ആകാംക്ഷയുടെ മുള്‍മുനയില്‍ അധികനേരം നിര്‍ത്താതെ പുള്ളി തന്നെ പെട്ടി തുറന്നു കാണിച്ചു.

അകത്തേക്ക് നോക്കിയ എന്റെ മേലാസകലം ഒരു കുളിര് കോരി. നിരനിരയായി നല്ല കോഴിക്കോടന്‍ ഹല്‍വാ മുറിച്ചു വെച്ചത് പോലെ മീന്‍ കഷണങ്ങള്‍.ചുറ്റിനും നിരവധി പ്ലാസ്റ്റിക്‌ കൂടുകളില്‍ ഐസ് കഷണങ്ങള്‍.


"നല്ല ഒന്നാന്തരം 'ഹമൂര്‍' ആണ്. ആറു കിലോ അടുത്തു വരും. ഇന്നലെ രാത്രി തന്നെ വെട്ടി ഉപ്പും മഞ്ഞളും ഒക്കെ തേച്ചുപിടിപ്പിച്ച് ഫ്രീസറില്‍ വെച്ചതാ. ഇപ്പൊ പുറത്തെടുത്തതെ ഉള്ളൂ... കവറിനകത്ത് ഐസും വെച്ചിട്ടുണ്ട്. തണുപ്പ് നിന്നോളും".


ഹമൂര്‍ എന്ന് വെച്ചാല്‍ ഇവിടെ അറബികള്‍ക്ക് പ്രിയപ്പെട്ട, നല്ല രുചിയുള്ള ഒരിനം മത്സ്യം. കിലോക്ക് ഏതാണ്ട് അമ്പതു റിയാല്‍ അടുത്തു വില വരും. ഈ മീനും ചുമന്നു
കൊണ്ട് ഞാന്‍ എങ്ങോട്ട് പോകാനാണ്?

കൂടുതല്‍ ചോദ്യങ്ങള്‍ ഇല്ലാതെ തന്നെ പെട്ടിയുടെ ഉടയോന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ഞാന്‍ പോകുന്ന വഴിയിലാണ് ഉടയോന്റെ മകളുടെ വീട്.

മകള്‍ മൂന്നു മാസം ഗര്‍ഭിണിയാണ്.ഈ മത്സ്യ സമ്പത്ത് തട്ടുകേട്‌ കൂടാതെ അവരുടെ വീട്ടില്‍ എത്തിക്കണം. മകള്‍ക്ക് വേണ്ടി മാത്രമല്ല, കുറച്ചു നാള്‍ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്തിട്ടുള്ള മകളുടെ അമ്മായി അപ്പനും കൂടി വേണ്ടിയാണത്രെ ഇത് !!!!!


മരുമകള്‍ ഗര്‍ഭം ധരിച്ചാല്‍ അമ്മായിഅപ്പന് വ്യാക്കൂണ്‍ വരുമോ എന്ന് ചോദിക്കാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. ഈ പറയുന്ന വീട് എന്ന് പറഞ്ഞാല്‍
തൊഴിലുള്ളതും തൊഴില്‍രഹിതരുമായ പത്ത്പന്ത്രണ്ട് പേരുടെ വാസസ്ഥലമാണ്. അത്രയും അംഗങ്ങളുള്ള വീട്ടിലേക്ക് കേവലം ആറു കിലോ മീന്‍ എക്സ്പോര്‍ട്ട് ചെയ്‌താല്‍ വലിയ പള്ളിയില്‍ ഈച്ച കയറി പോകുന്നതിന് തുല്യമാണെന്ന് തന്നു വിടുന്നയാള്‍ക്കും അറിയാം. എങ്കിലും ഒരു രസം. ഏതായാലും ഞാന്‍ പോകുന്നു. എങ്കില്‍ പിന്നെ ഒരപ്പന്റെ സ്നേഹം ഹമൂര്‍ എന്ന മീനിന്‍റെ രൂപത്തില്‍ അവിടെ എത്തട്ടെ !!!!!!!!

അറുപതിന് മുകളില്‍ പ്രായം വരുന്ന ആ സീനിയര്‍ പ്രവാസിയെ നിരാശപ്പെടുത്താന്‍ എന്റെ മനസ് അനുവദിച്ചില്ല. മാതാവ് മീന്‍ കഴിക്കാത്തതിനാല്‍, പ്രോട്ടീനും‍, വിറ്റാമിനും ഇല്ലാതെ ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ പോകുന്ന ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ മുഖം ഞാന്‍ മനക്കണ്ണില്‍ കണ്ടു.‍ ഒമേഗ-3
ഫാറ്റി ആസിഡിന്റെ അഭാവത്തില്‍ കൊറോണറി ഡിസീസുമായി  മല്ലടിക്കുന്ന ആ അമ്മായിഅപ്പന്റെ ചിത്രം എന്നെ അസ്വസ്ഥനാക്കി. എമിറേറ്റ്സിനെ പറ്റിക്കാന്‍ തലപുകച്ചുകൊണ്ടിരുന്ന എന്റെ പെട്ടിയില്‍ നിന്നും  എട്ടു കിലോ 'ചൈനീസ്‌ ഐറ്റംസ് ' പുറത്തേക്ക് ചാടി. പകരം, വോട്ടെടുപ്പ് കഴിഞ്ഞ് സീല്‍ വെച്ച ബാലറ്റ് പെട്ടി പോലെ മാസ്ക്കിംഗ് ടേപ്പില്‍ പൊതിഞ്ഞ നീല പെട്ടിയടക്കം എട്ടു കിലോയോളം മോസ്റ്റ്‌ ഡെലീഷ്യസ്, ഹെല്‍ത്തി ഹമൂര്‍ ഉള്ളിലേക്ക് ഊളിയിട്ടു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ മൊയ്ദീന്‍ ഇക്ക ചതിക്കും.... തീര്‍ച്ച !!!

സാധാരണ ഗതിയില്‍ കൃത്യം ആറു മണിക്ക് പുറപ്പെടുന്ന ദമ്മാം- ദുബായ് വിമാനം അമ്പത് മിനിറ്റ് വൈകിയാണ് അന്ന് യാത്ര പുറപ്പെട്ടത്‌. യാത്രയില്‍  ഒഴിവാക്കേണ്ട
അശുഭകരമായ വസ്തുക്കളുടെ പട്ടികയില്‍ ഒടുവിലത്തേതായി ഞാന്‍ മത്സ്യം എന്ന സമുദ്രോല്‍പ്പന്നം എഴുതി ചേര്‍ത്തു !!!!!!!

ഫ്ലൈറ്റിനുള്ളില്‍ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറച്ചില്ല. ഒരു മണിക്കൂര്‍ മുപ്പത്തിയഞ്ച് മിനിറ്റാണ് ടിക്കറ്റ്‌ പ്രകാരം ദുബായ്‌ എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ്‌ ടൈമായി
കിട്ടുന്നത്. ഇപ്പോഴത്തെ യാത്ര അമ്പതു മിനിറ്റ് വൈകിയും. അങ്ങനെ നോക്കിയാല്‍ രാത്രി 10.05- നുള്ള ദുബായ്- കൊച്ചി കണക്ഷന്‍ ഫ്ലൈറ്റ്‌ പിടിക്കണേല്‍ മൂന്നേമുക്കാല്‍ മൈല്‍ നീളമുള്ള ടെര്‍മിനലിനുള്ളില്‍കൂടി ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത്  ഓടേണ്ടി വരും!!

എന്റെ തലച്ചോറിനുള്ളിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഗ്രൂപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തത്ഫലമായി ഫ്ലൈറ്റ്‌ ലാന്‍ഡ്‌ ചെയ്‌താല്‍ അടിയന്തിരമായി
ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറായി. വിമാനം റണ്‍വേയില്‍ ഇറങ്ങി ഓട്ടത്തിന്റെ വേഗത കുറയ്ക്കുന്നതിന്‌ മുമ്പേ തന്നെ സീറ്റ് ബെല്‍റ്റ്‌ ഊരി മാറ്റി ചാടി എഴുന്നേറ്റ് മുകളില്‍ നിന്നും ഹാന്‍ഡ്‌ ബാഗേജ്‌ എടുക്കുക്ക. ശേഷം, ടാക്സിവേയില്‍ കൂടി ടെര്‍മിനല്‍ ലക്‌ഷ്യമാക്കിയുള്ള ഓട്ടത്തിനിടയില്‍ ധരിച്ചിരിക്കുന്ന ബെല്‍റ്റ്‌, പേഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങി സെക്യൂരിറ്റി ചെക്കിങ്ങില്‍ വര്‍ജിക്കേണ്ട വസ്തുക്കള്‍ ആ ബാഗിലേക്ക് മാറ്റുക. പിന്നീട്ട്, മുമ്പില്‍ നില്‍ക്കുന്ന ആളുകളുടെ കാലില്‍ ചവിട്ടിമെതിച്ച് ഏറ്റവും ആദ്യം വാതിലിന് അടുത്തെത്തുക. വാതില്‍ തുറന്ന് എയറോബ്രിഡ്ജ് ഘടിപ്പിച്ചു കഴിഞ്ഞാല്‍ ആ പാലത്തിലൂടെ ട്രാന്‍സിറ്റ്‌ ടെര്‍മിനല്‍ ലക്‌ഷ്യം വെച്ച് കുതിക്കുക. ഇത്രയും കാര്യങ്ങള്‍ സുഗമമായി നടത്തുവാന്‍ വേണ്ടി ഏതാണ്ട് മധ്യഭാഗത്തായിരുന്ന എന്റെ സീറ്റ് എയര്‍ഹോസ്റ്റസിനെ മണിയടിച്ചു മുന്‍ ഭാഗത്ത്  ഒഴിഞ്ഞുകിടന്ന ഒന്നിലേക്ക് മാറ്റി.

ഒരു മണിക്കൂറോളം വൈകി ഒന്‍പത് മണിക്ക് ദുബായിയില്‍ ലാന്‍ഡ്‌ ചെയ്ത വിമാനത്തില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ചത്പോലെ ഓടിക്കിതച്ചെത്തിയ ഞാനടക്കം നാല്
യാത്രക്കാരുടെ ബോര്‍ഡിംഗ് പാസ്‌ തിരികെ വാങ്ങി  പുതിയതൊന്ന് തന്നുകൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.

"സോറി, ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. നാളെ മറ്റൊരു ഫ്ലൈറ്റില്‍ സീറ്റ്‌ അറേഞ്ച് ചെയ്തിട്ടുണ്ട്. താമസിക്കാന്‍ ഹോട്ടലും." ഞാനൊഴികെ മറ്റു മൂന്നുപേരും ആ
ഓഫര്‍ സ്വീകരിച്ചു.

ഇതെന്തു ന്യായം? ഫ്ലൈറ്റ്‌ പുറപ്പെടാന്‍ ഇനിയും അന്‍പതു മിനിറ്റോളം സമയം ബാക്കിയുണ്ട്. ബോര്‍ഡിംഗ് പാസുമായി വന്ന എന്നെ എങ്ങനെ നിങ്ങള്‍ക്ക് തടയാനാ
വും? ആറ്റുനോക്കിയിരുന്ന വെക്കേഷനില്‍ നിന്നും ഒരു ഇരുപത്തിനാല് മണിക്കൂര്‍ കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്നത്തെ വിമാനത്തില്‍ പോകാം . പക്ഷെ ഇനി ലഗേജുകള്‍ മാറ്റി കയറ്റാന്‍ സമയമില്ല. ലഗേജു വേണമെങ്കില്‍ നാളത്തെ ഫ്ലൈറ്റില്‍ അയക്കാം...... എന്നോടുള്ള വാശിക്ക് ഒന്നാക്കിയതാണോ? എങ്കില്‍ വാശിയുടെ കാര്യത്തില്‍ ഞാനും പുറകിലല്ല, ലഗേജില്ലാതെ ഒറ്റക്കെങ്കില്‍ ഒറ്റയ്ക്ക്...... ലഗേജ് ഞാന്‍ പിന്നീട് കളക്ട് ചെയ്തോളാം......  ഇന്ന് തന്നെ പോകാന്‍ എനിക്ക് സമ്മത........... ഒരു വാശിക്ക് ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് എന്നെ വിശ്വസിച്ച് ആ നീലപ്പെട്ടിയില്‍ എന്റെയൊപ്പം ഇറങ്ങിത്തിരിച്ച ഹാമൂറിനെക്കുറിച്ച് ഞാന്‍ ഓര്‍ത്തത്‌. ഒരു മകള്‍ക്കുള്ള അച്ഛന്റെ സ്നേഹമാണ് അത്. ആ സ്നേഹത്തെ  ഒറ്റക്കാക്കി ഞാന്‍ പോയാല്‍ എന്താവും സ്ഥിതി ? ഗള്‍ഫിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ അമ്പത് ഡിഗ്രിക്കും മുകളിലാണ് ചൂട്. ഇല്ല, ലഗേജ്‌ ഇല്ലാതെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല.

തര്‍ക്കം മുറുകി. ഒടുവില്‍, ഗത്യന്തരമില്ലാതെ എന്നെ അയാള്‍ ഒരു കൌണ്ടറിലേക്ക് കൊണ്ട് പോയി. അവിടെ ഒരു ഫിലിപ്പിനോ യുവതിയും അറബ് വംശജനായ യുവാവും
മുമ്പില്‍  തുറന്നു വെച്ച ആപ്പിള്‍ ഐപാഡില്‍ ഓടുന്ന വീഡിയോ ദ്രിശ്യത്തിലേക്കും നോക്കി മുല്ലവള്ളിയും തേന്മാവും പോലെ ഇരിക്കുന്നു. അവരുടെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങളില്‍ നിന്നും സ്ക്രീനില്‍ ഓടിക്കൊണ്ടിരിക്കുന്ന ദ്രിശ്യത്തിന്റെ ഗൌരവം എനിക്ക് പിടി കിട്ടി !!!

എന്നെ ചൂണ്ടികാട്ടിക്കൊണ്ട് കൂടെവന്നിരിക്കുന്നയാള്‍ കാര്യങ്ങളുടെ ഒരു കിടപ്പുവശം അവരെ പറഞ്ഞു മനസിലാക്കി.


" ഇവന്‍ ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെ പിടിച്ചിരിക്കുകയാണ്. എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല".


എന്റെ വരവും, അതും പോരാഞ്ഞ് അവരുടെ മുമ്പിലെ വീഡിയോ ദൃശ്യം കാണുവാനുള്ള ആകാംക്ഷയില്‍ കൌണ്ടറിനു മുകളിലൂടെ കഴുത്തു നീട്ടിയുള്ള എത്തിനോട്ടവും

മുല്ലവള്ളി-തേന്മാവിന് ഗ്രൂപ്പിന് തീരെ പിടിച്ചില്ല എന്ന് അവരുടെ മുഖഭാവത്തില്‍നിന്നും എനിക്ക് വ്യക്തമായി.  രതിനിര്‍വേദം സിനിമയില്‍ നായികയും നായകനും
സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന സീനിലേക്ക് മുറ്റം തൂത്തുകൊണ്ട് നായികയുടെ അമ്മ കയറിവരുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന അതേ രോഷം ഞാന്‍ അവരുടെ മുഖത്തും കണ്ടു.

അഞ്ചു മിനിറ്റോളം നീണ്ട ചൂടേറിയ ചര്‍ച്ചക്കൊടുവില്‍ ഒത്തുതീര്‍പ്പു ഫോര്‍മുല ഉരുത്തിരിഞ്ഞു. ഏഴ് മണിക്കൂര്‍ കഴിഞ്ഞ് , രാവിലെ മൂന്നു മണിക്കുള്ള കൊച്ചി ഫ്ലൈറ്റിന്
ബോര്‍ഡിംഗ് പാസ്‌  തരാം. സമയ ക്ലിപ്തതയില്‍ തുടങ്ങി കഴിക്കാന്‍ തരുന്ന വടയുടെ വലിപ്പത്തിലും എയര്‍ഹോസ്റ്റസ് അമ്മച്ചിമാരുടെ പ്രായാധിക്യത്തിലും വരെ എയര്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്ന ഞാന്‍ അവിടെ നിന്ന നില്‍പ്പില്‍ മനസാ വാചാ കര്‍മ്മണാ ചെയ്തു പോയ എല്ലാ തെറ്റുകള്‍ക്കും മാപ്പ് പറഞ്ഞു. അഞ്ചര മാസം കൂടുമ്പോള്‍ വെറും പതിനേഴു ദിവസത്തേക്ക്, അതായത് വെറും 408 മണിക്കൂര്‍ സമയത്തേക്ക് കിട്ടുന്ന പരോള്‍. അതില്‍ നിന്നും എട്ടു മണിക്കൂര്‍ കവര്‍ന്നെടുത്ത അധികൃതരെ മനസില്‍ മുട്ടന്‍ തെറി പറഞ്ഞുകൊണ്ട് ഞാന്‍ ലോഞ്ചിലേക്ക് നടന്നു. അവരുടെ മുമ്പിലിരിക്കുന്ന ഐപാഡിലേക്ക് അവസാനമായി ഒന്നുകൂടി പാളിനോക്കിയിട്ട് !!!!!!!!!!

പുലര്‍ച്ചെ, കൊച്ചിയിലേക്കുള്ള യാത്രയിലുടനീളം ഉദ്വേഗഭരിതമായിരുന്നു മനസ്. എന്താകും ആ നീലപെട്ടിക്കുള്ളിലെ അവസ്ഥ?ഉറക്കംതൂങ്ങി അടഞ്ഞു പോകുന്ന കണ്ണുകളെ   നഗ്നമായ ആ മീന്‍കഷണങ്ങള്‍ ഇടയ്ക്കിടെ കുത്തിയെഴുന്നേല്‍പ്പിച്ചു. രാവിലെ പത്തര മണിയോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി വെളിയില്‍ കടന്ന എന്നെയും വഹിച്ചു കൊണ്ടുള്ള വാഹനം മോയ്ദീനിക്കയുടെ മകളുടെ വീടിന്റെ പടിക്കല്‍ എത്തുമ്പോള്‍ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. ചെറുപയര്‍ പാത്രം മൂടി തുറന്നു വീണതുപോലെ ഒരു കൂട്ടം ആളുകള്‍ തിണ്ണയിലും മുറ്റത്തുമായിരുന്ന്  വെടി പറയുന്നു. പല പ്രായത്തിലും രൂപത്തിലുമുള്ളത് !!!!

ഇന്ന് പടികയറി വരുന്ന ഹമൂറിന്റെ കാര്യം അറിയാവുന്ന ആളുകള്‍ മാത്രം എന്റെ വണ്ടി കണ്ട് താല്പര്യത്തോടെ ഇറങ്ങി വന്നു.
മീന്‍ വണ്ടി താമസിച്ചു വന്നത് കൊണ്ട് മകളുടെ അമ്മായി അപ്പന്റെ മുഖത്ത് അല്പം നീരസമുണ്ടോ? ഹേയ്, എനിക്ക് തോന്നിയതാവണം. വൈകാന്‍ കാരണമായ സംഭവങ്ങള്‍ ഞാന്‍ ചെറിയ വാക്കുകളില്‍ പുള്ളിയെ വിവരിച്ചു കേള്‍പ്പിച്ചു. അപ്പോഴെല്ലാം ഇടയ്ക്കിടെ ആ കണ്ണുകള്‍ വണ്ടിക്കുള്ളിലിരിക്കുന്ന എന്റെ പെട്ടിയിലേക്ക് പോകുന്നത് ഞാന്‍ കണ്ടു.

ഇനിയും വൈകിക്കേണ്ട, ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ക്ക് വിരാമം കുറിച്ച് കൊണ്ട് ഞാന്‍ എന്റെ  പെട്ടി അഴിച്ച് 'ബ്ലൂ ബോക്സ്‌' മൊയ്ദീന്‍ ഇക്കയുടെ മകളുടെ അമ്മായി അപ്പന് കൈമാറി.


" എന്നാ പിന്നെ ഞാന്‍ അങ്ങോട്ട്‌ " ?


"അതെന്നാ പോക്കാ ? ഊണൊക്കെ കഴിച്ചു പതുക്കനെ പോയാ പോരെ" ? യാത്ര ചോദിച്ച് എത്രയും വേഗം അവിടെ നിന്നും  മുങ്ങാന്‍ ശ്രമിച്ച എന്നെ പുള്ളി തടഞ്ഞുനിര്‍ത്തി ഒരു നിമിഷം എന്റെ നേരെ ഒന്ന് തറപ്പിച്ചു നോക്കി ആ പെട്ടി തുറന്നു.


ഇപ്പോള്‍ ഇത്രയും നേരം ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്ന ആ സംശയത്തിന് വ്യക്തമായ ഉത്തരം കിട്ടിയിരിക്കുന്നു. ഉള്ളിലുണ്ടായിരുന്ന സാധനം
ചീഞ്ഞു എന്ന് മാത്രമല്ല ചീഞ്ഞളിഞ്ഞ് ആ കുഞ്ഞു പെട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തിയിരുന്ന ദുര്‍ഗന്ധം എല്ലാ കെട്ടുകളും ഭേദിച്ച് പ്രകൃതിയുടെ വിരിമാറിലേക്ക് പരന്നൊഴുകുക കൂടി ചെയ്തു. ഒരു നിമിഷം നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലാണോ നില്‍ക്കുന്നതെന്ന് പോലും സംശയിച്ചുപോകുന്ന ഒന്നാംതരം സ്മെല്‍.

ഏതു കഠിന ഹൃദയനായ മാംസഭോജിയുടെയും കരളലിയിപ്പിക്കാന്‍ പോന്നതായിരുന്നു പെട്ടിക്കുള്ളിലെ കാഴ്ച. ഇച്ചിരി വെള്ളത്തില്‍ എന്തിനോ വേണ്ടി പറ്റിപ്പിടിച്ചുകിടക്കുന്ന കുറെ മീന്‍ കഷണങ്ങള്‍.
!!!!

പെട്ടി പൊട്ടിക്കുന്നതും കാത്ത് പ്രതീക്ഷയോടെ നിന്നിരുന്നവരുടെ മുഖം റിയാലിറ്റി ഷോയില്‍ നിന്നും ആദ്യ റൌണ്ടിലെ എലിമിനേഷനില്‍ പുറത്തായ മത്സരാര്‍ത്ഥിയുടെ
പോലെ മ്ലാനമായി. ഒരു മീന്‍പോലും കേടുകൂടാതെ കൊണ്ടുവരാന്‍ കഴിയാത്ത എന്റെ ആണത്തത്തെ ചോദ്യം ചെയ്തു കൊണ്ടായിരിക്കണം, ചുണ്ട് കോട്ടിക്കൊണ്ട് സ്ത്രീജനങ്ങള്‍ അകത്തേക്ക് പിന്‍വലിഞ്ഞു.

"ഇതൊക്കെ വല്ല ഉത്തരവാദിത്തം ഉള്ളവരുടെയും കയ്യില്‍ കൊടുത്തു വിടണ്ടേ? നെടുമ്പാശ്ശേരി എത്തിയപ്പോഴേ ആ പെട്ടി തുറന്ന് കുറച്ച് ഐസ് ഇട്ടു കൊടുതിരുന്നേല്‍
കുറച്ചു മീനെങ്കിലും കേടുകൂടാതെ ഇങ്ങെത്തിയേനെ" !!!

ഹാമൂറ്‌ തിന്നാന്‍ കൈയും കഴുകി ഇരുന്ന, ചന്തിക്ക് പകുതിവെച്ച് ജീന്‍സ്‌ ഇട്ടിരുന്ന കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്റെ കൊതിക്കെറുവ് ആത്മഗതാഗതമായി പുറത്തു ചാടി !!!


എന്നാ പിന്നെ ഈ നാല് കഷണം മീന്‍  കേടു കൂടാതെ കൊണ്ടുപോകാന്‍ നിനക്കൊരു മൊബൈല്‍ മോര്‍ച്ചറിയുമായി എയര്‍പോര്‍ട്ടില്‍ വന്ന് കാത്തുകെട്ടി
കിടക്കാമായിരുന്നില്ലേ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അങ്ങനെ വല്ലതും ചോദിച്ചാല്‍ പിന്നാമ്പുറം കാണിച്ചിട്ടിരിക്കുന്ന ജീന്‍സ്‌ കുറച്ചു കൂടി ഇറക്കി അവന്‍ ഉമ്മറം കാണിക്കുമോയെന്ന് ഭയന്ന്,  തുറന്ന വായ്‌ അടച്ചുപിടിച്ച് ഞാന്‍ എന്റെ വണ്ടിയിലേക്ക് കയറി. തിരിച്ചടിക്കാന്‍ ആയുധമില്ലാതെ യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ തികച്ചും തന്ത്രപരമായ പിന്മാറ്റം!!!!!!.

ആ വീടിന്റെ പടി കടക്കുന്നതിനുമുമ്പ് കാറിന്റ ഗ്ലാസ്സുകള്‍ പരമാവധി മുകളിലേക്കുയര്‍ത്തിയിട്ടും,  ഒരു നേരത്തെ ഭക്ഷണത്തിനായി കണ്ടന്‍ പൂച്ചകള്‍ കടി പിടികൂടുന്ന ശബ്ദം എന്റെ കാതുകളില്‍ വന്ന് അലച്ചുകൊണ്ടിരുന്നു.

100 comments:

Hashiq said...

കയ്യില്‍ കാര്യമായി ഒന്നും ഇല്ലാതിരുന്നിട്ടും വെറുമൊരു ആവേശത്തില്‍ ബൂലോകത്തേക്ക് ചാടിയിറങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു..... ഇത് വരെ സഹകരിച്ച, ഞാനര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കിയ, നിര്‍ദേശങ്ങളിലൂടെ തിരുത്താന്‍ ശ്രമിച്ച എല്ലാ സുഹൃത്തുക്കളോടും എനിക്കുള്ള സ്നേഹവും കടപ്പാടും
അറിയിക്കുന്നു.
സ്നേഹപൂര്‍വ്വം
ഹാഷിക്ക്.........

വേണുഗോപാല്‍ said...

ഈ ഹമൂര്‍ കഥ നന്നായി രസിച്ചു ...
ഞാന്‍ ആഗ്രഹിച്ചതും ഇങ്ങിനെതന്നെ സംഭവിക്കണം എന്നായിരുന്നു.
നാളുകള്‍ മരുഭൂവില്‍ ചിലവിട്ടു വീണു കിട്ടുന്ന ഇടവേളയില്‍ നാട്ടിലേക്ക് തിരിക്കുന്നവനെ
കാര്‍ഗോ ലോറി ആക്കി മാറ്റുന്ന പരിപാടി ഒഴിവാക്കണം . എന്തെങ്കിലും അത്യാവശ്യം മനസ്സിലാക്കാം.
കറി വെക്കാനുള്ള മീനടക്കം ഗള്‍ഫില്‍ നിന്നും ചുമന്നു കൊണ്ട് വന്നു കൊടുക്കണോ ?
ഹാഷികിന്റെ ഈ പോസ്റ്റ്‌ വായിച്ചെങ്കിലും പ്രവാസികള്‍ ഈ വിഷയം ആലോചിക്കട്ടെ ....
ആശംസകളോടെ .... (തുഞ്ചാണി)

Biju Davis said...

"ഇതൊക്കെ വല്ല ഉത്തരവാദിത്തം ഉള്ളവരുടെയും കയ്യില്‍ കൊടുത്തു വിടണ്ടേ? നെടുമ്പാശ്ശേരി എത്തിയപ്പോഴേ ആ പെട്ടി തുറന്ന് കുറച്ച് ഐസ് ഇട്ടു കൊടുതിരുന്നേല്‍
കുറച്ചു മീനെങ്കിലും കേടുകൂടാതെ ഇങ്ങെത്തിയേനെ" !!!

ഹാഷിഖിനു കുറച്ച് ഐസിട്ട് കൊടുക്കാമായിരുന്നു.. :)

എനിയ്ക്കൊരിയ്ക്കൽ അഞ്ചാറു കിലോ ഈത്തപ്പഴം കൈയിൽ തന്നു വിട്ടിട്ടുണ്ട് ഒരു സുഹൃത്ത്.

സൂപ്പർ പോസ്റ്റ്! ആശംസകൾ!

K@nn(())raan*خلي ولي said...

ഡാ, പണ്ടാരടക്കിയല്ലോ ശിഷ്യാ.!
ഒന്നൂടെ വായിച്ചിട്ട് സംഗതി പറയാം.
ഇപ്പം പോയി പിന്നെവരാം.

Jazmikkutty said...

ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ലൊരു അനുഭവകുറിപ്പ് വായിച്ചിട്ടില്ല.ഒട്ടും ബോറടിപ്പിക്കാതെ വളരെ നന്നായി രസക്കൂട്ടുകള്‍ നിറച്ച് എഴുതി. ഇത്തരം ആളുകള്‍ വല്ലാത്ത വയ്യാവേലി തന്നെയാണ്..
മറ്റുള്ളവരുടെ അസൌകര്യം തീരെ വകവെയ്ക്കാതെ നടക്കുന്നവര്‍..
ഇതില്‍ ഹാഷികിന്റെ ഭാഗത്ത്‌ ഒരു തെറ്റുണ്ട്.'പറ്റില്ല' എന്ന ഒറ്റ വാക്ക് അങ്ങ് പറയണമായിരുന്നു.നല്ല മനസ്സുകള്‍ക്ക് വല്യ വിലയില്ലാത്ത കാലമാണ് ഇത്.ഒരല്പം നിഷേധി ആവുന്നതാണ് നല്ലതെന്ന് തോന്നിപോവും..
ഹമൂര്‍ പുരാണം കലക്കി കേട്ടോ...

anupama said...

പ്രിയപ്പെട്ട ഹാഷിക്,
ബ്ലോഗ്‌ വാര്‍ഷികാശംസകള്‍!
നര്‍മം വാരി വിതറിയ എഴുത്ത്!വളരെ രസകരമായി തന്നെ ഈ പോസ്റ്റ്‌ വായിച്ചു!
നാട്ടില്‍ പോകുന്ന വിവരവും,തിരിച്ചു ഗള്‍ഫിലേക്ക് പോകുന്ന വിവരവും പരസ്യമാക്കിയാല്‍ ഇതാകും സ്ഥിതി!:)
ഈ ഹമൂര്‍,ഒരു ഹാമര്‍ ആയി തലയില്‍ വീണല്ലോ!
ഇങ്ങിനെയും ഉപകാരം ചെയ്യാമോ?അനുഭവം പഠിപ്പിച്ച സത്യമുണ്ട്,സുഹൃത്തേ...
ഉപകാരത്തിനു എന്നും പ്രതിഫലം പ്രകോപിപ്പിക്കുന്ന അഭിപ്രായങ്ങള്‍...! :)
മനോഹരമായി എഴുതിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

നാമൂസ് said...

തിടുക്കപ്പെട്ടുള്ള ഒരു യാത്രയുടെ എല്ലാ മിടിപ്പുകളും ശരിയാം വണ്ണം അനുഭവിപ്പിക്കാന്‍ ഈയെഴുത്തിനു സാധിച്ചിട്ടുണ്ട്.
കൂടെ, 'മൊയ്ദീനിക്കയും ഹമൂറും' പ്രവാസ ലോകത്തെ പതിവ് കാഴ്ചകളില്‍ ഒന്ന്. ഇങ്ങനെയെന്തെങ്കിലും കൊടുത്തു വിടുകയെന്നത് ചില ദുഷിച്ച മാമൂല്‍ കണക്കെ പ്രചാരം നേടിയിട്ടുള്ള ഒരനാവശ്യമായി പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. വേണുവേട്ടന്‍ സൂചന നല്‍കുന്നത് പോലെ, ഇന്നൊട്ടുമിക്ക സാധനങ്ങളും നാട്ടില്‍ തന്നെ സുലഭമെന്നിരിക്കെ ഈ അനാവശ്യ ഏര്‍പ്പാട് അവസാനിപ്പിക്കണം എന്നാണ് എന്റെയും അഭിപ്രായം.
നല്ല നര്‍മ്മത്തിലൂടെ പരിചിതമായ ഒരു കാഴ്ചയിലൂടെ പറഞ്ഞു വെച്ച നല്ലയെഴുത്തിന് അഭിനന്ദനം.

kochumol(കുങ്കുമം) said...

എന്റെ ബലമായ സംശയം ഇത് ഹാഷിഖിനു തന്നെ സംഭവിച്ച 'അബദ്ധം' ആണെന്നാണ്‌ തോന്നണത് ല്ലേ..! വെറുതെ ആ പാവം മോയ്ദീനിക്കക്ക് ഒരു കൊട്ട് ഇരിക്കട്ടെയെന്നു വെച്ചുവല്ലേ..?.

എന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവ് ഗള്‍ഫിലുണ്ട്. ഒരു ദിവസം വിളിച്ചില്ലേല്‍ അവള്‍ പ്രശ്നമാ... രണ്ടുപേരും ചിലപ്പോള്‍ വഴക്കുകൂടും. അപ്പൊ അവള്‍ പറയും പുള്ളിക്കാരന്‍ ഇനി അവിടെ കല്യാണം കഴിച്ചു താമസിക്കുകയായിരിക്കും അതാണ്‌ എന്നെ വിളിക്കാത്തതെന്നു പ്രശ്നം രൂക്ഷമാകുമ്പോള്‍ അത് എന്റെടുത്തുവരും. അപ്പൊ അവന്‍ പറയുന്ന ഡയലോഗാണ് "പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടാന്‍ നിക്ക് വട്ടൊന്നുമില്ലാല്ലോ ഈശ്വരാ"ന്നു!!!! ഇത് വായിച്ചപ്പോള്‍ നിക്ക് അതാണോര്‍മ്മ വന്നതൂട്ടോ.

ഷബീര്‍ - തിരിച്ചിലാന്‍ said...

'എന്നാ പിന്നെ ഈ നാല് കഷണം മീന്‍ കേടു കൂടാതെ കൊണ്ടുപോകാന്‍ നിനക്കൊരു മൊബൈല്‍ മോര്‍ച്ചറിയുമായി എയര്‍പോര്‍ട്ടില്‍ വന്ന് കാത്തുകെട്ടി കിടക്കാമായിരുന്നില്ലേടാ പട്ടീ' എന്ന് ചോദിക്കണമായിരുന്നു ഹാഷിക് ഭായ്... ഹല്ല പിന്നെ... ചെറിയ ലീവിന് പോകുന്നവര്‍ക്ക് 'പഞ്ഞി' ഒരു ശാപം തന്നെയാണ്. മൈതീനിക്കയെ ഇനി കണ്ടാല്‍ വല്ല്യ സ്പാനര്‍ എടുത്ത് തലക്ക് ഒന്ന് കൊടുക്ക്.

ഹാപ്പി ബൂലോക ബര്‍ത്ത്ഡേ...

khaadu.. said...

ഹഷിഖ്‌ ഭായ്‌... നര്‍മ്മം നന്നായിട്ടുണ്ട്...

വര്‍ഷങ്ങള്‍ക്കു ശേഷം നാടിലേക്ക് പോകുമ്പോള്‍ ഇതുപോലെ സാദനങ്ങള്‍ തന്നു വിടുന്നവരെ നന്നായി അറിയാം..ഭായ്‌ ആദ്യം പറഞ്ഞത് പോലെ അവനവന്റെ സാധനങ്ങള്‍ തന്നെ അനുവടിനീയമായതില്‍ കൂടുതലുണ്ടാകും...അപ്പോഴാകും ഇത്തരക്കാരുടെ വരവ്...

വേണുജി പറഞ്ഞത് പോലെ ആലോചിക്കേണ്ട വിഷയം തന്നെയാണ്...

faisu madeena said...

കിടിലന്‍ ഹാഷിക് ..ഹുമ്മൂര്‍ പുരാണം നന്നായി ....!

faisu madeena said...

പിന്നെ ഹാപ്പി ഓണം പറയാന്‍ വിട്ടു ...എല്ലാ വിധ ക്രിസ്മസ് ആശംസകളും ...ഇനിയും ഒരു ഒരുപാടു പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ..!

Jefu Jailaf said...

ഇത് വായിച്ചവര്‍ ഇനി ജീവിതത്തില്‍ നാട്ടിലേക്ക് സാധന സാമഗ്രികള്‍ കൊടുത്തു വിടില്ല. :) അമൂര്‍ പുരാണം കലക്കിട്ടോ. പൊരിച്ച ഐക്കൂറ ഇവിടെ ദുബായില്‍ നിന്നും നാട്ടിലേക്ക് പോയ ഭാര്യക്ക് വേണ്ടി കൊടുത്തു വിട്ട വിദ്വാനെ എനിക്കറിയാം. മീന്‍ നാട്ടിലെത്തുംബോഴേക്കും തണുക്കും, അത് ചൂടാക്കാന്‍ ഒരു ഓവനും കൊടുത്തു വിടാം എന്നെങ്ങാനും ചിന്തിച്ച്ചിരുന്നെങ്കിലോ ??

അഭിനന്ദനങ്ങള്‍..ഓരോ വരികളും വളരെ ആസ്വദിച്ചു ...

Naushu said...

നന്നായിട്ടുണ്ട് ഭായ്‌....... :)

ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍.....
വാര്‍ഷികങ്ങള്‍ ഇനിയും ഒരുപാടുണ്ടാവട്ടെ .... :)

മൻസൂർ അബ്ദു ചെറുവാടി said...

അപ്പോള്‍ മീന്‍ കച്ചോടം തുടങ്ങിയിട്ട് , ഛെ..ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം ആയി ല്ലേ.
ആദ്യം തന്നെ ആശംസകള്‍ പിടിച്ചോ . രസികന്‍ പോസ്റ്റുകളുമായി കച്ചോടം തകര്‍ക്കട്ടെ.
ഇതൊരു രസികന്‍ പോസ്റ്റ്‌ തന്നെ ഹാഷിക്കെ .
നന്നായി ചിരിപ്പിച്ചു. കാരണം ഓരോ വരികളിലുമുണ്ട് ചിരിയമിട്ടുകള്‍.
എന്നാലും കുറച്ചൂടെ ഉത്തരവാദിത്തം കാണിക്കാമായിരുന്നു :-)

Prabhan Krishnan said...

ബുദ്ദി വേണം ബുദ്ദി..!
എട്ടുകിലോ എടുത്തുമാറ്റി പകരം മീന്‍ വയ്ക്കുന്നതിനു മുന്‍പ് അങ്ങേരെ 40 കിലോ തികഞ്ഞതു കാണിക്കണമായിരുന്നു..!
ഹും..!പറ്റീതു പറ്റി. മേലാല്‍ അങ്ങനെ പറ്റി ഇങ്ങനെ പറ്റീന്നും പറഞ്ഞ് എതുവഴി കണ്ടേക്കരുത്.വെറുതെ മനുഷേനേക്കൊണ്ട് പറയിക്കാനായിട്ട്..!
നന്നായെഴുതീട്ടൊണ്ട്..
എന്‍ഡ് പഞ്ച് കുറച്ചൂടെ സ്ടോംഗ് ആക്കാരുന്നു..!

ആശംസകളോടെ..പുലരി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മീന്‍ ചീഞ്ഞുനാറുന്ന ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി ഭായ് ....
'നോ' പറയേണ്ട സമയത്ത് പറയാന്‍ മടികാണിക്കുന്നതുമൂലം വന്ന നാറ്റം സഹിക്കുകയെ നിര്‍വാഹമുള്ളൂ.
പകരത്തിനു പകരം എന്ന ഗള്‍ഫ്‌ അലിഖിതനിയമപ്രകാരം, ഇനി താന്കള്‍ മൊയ്തീന്‍ക്കായുടെ വശം കൊടുത്തയക്കുന്ന 'ഐസുപോലും ഇടാത്ത ചാള'യുടെ ഒരു സൂചന കൂടി വായനക്കാര്‍ക്ക് നല്‍കാമായിരുന്നു.

Pradeep Kumar said...

ഗള്‍ഫുകാരന്റെ നാട്ടിലേക്കുള്ള പുറപ്പാടും, യാത്രയും ഒക്കെ ശരിക്കും അനുഭവിപ്പിച്ചു.ഒഴുക്കുള്ള എഴുത്ത്, സുഖമുള്ള വായന...

ഇങ്ങിനെ ഓരോരുത്തര്‍ സാധനങ്ങള്‍ കൊണ്ടു പോകുവാന്‍ പറയുമ്പോള്‍ 'നോ' എന്ന ആ അക്ഷരം ഉച്ചരിക്കാന്‍ കഴിയാതെ സ്വന്തം സാധനങ്ങള്‍ എടുത്തു മാറ്റി പകരം മറ്റൊരുവന്റെ ഭാരം ചുമക്കേണ്ടി വരുന്ന പ്രവാസിയുടെ ധര്‍മസങ്കടം ശരിക്കു മനസിലാവുന്നുണ്ട്....

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഇത്രയും നാളത്തെ പ്രാവാസം കൊണ്ട് സമ്പാദിച്ചതില്‍ നല്ലയൊരു പങ്കും സാധന സാമഗ്രഹികളായി നാട്ടിലേക്കയച്ച് ഇനിയും ചെറിയ ഒരു 'ബക്കാലയുമായി' ജീവിതം തള്ളി നീക്കുന്ന ഒരു ടിപ്പിക്കല്‍ പ്രവാസി മലയാളി !!!‘

ഓരൊ കഥാപാത്രങ്ങളേയും ഇതുപോൽ തന്മയത്വമായി വരികൾ കൊണ്ട് ആലേഖനം ചെയ്ത് ,എല്ലാ പ്രവാസികൾക്കും ബോധവൽക്കരണം കൊടൂക്കുന്ന ഈ വാർഷികപോസ്റ്റ്...
വായിക്കുന്ന ഏവരാലും , വാനോളം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ് കേട്ടൊ ഹഷീക്ക്.


ഈ അടുത്തകാലാത്ത് വായിച്ചതിൽ വെച്ചേറ്റവും നല്ല യാത്രാനുഭവങ്ങൾ...!

Ismail Chemmad said...

ഹ ആഹാ ഹ ...
അടിപൊളി പോസ്റ്റ്‌ ആഷി ...
പല വരികളും വായിച്ചു അറിയാതെ പൊട്ടിച്ചിരിച്ചപ്പോള്‍ റൂമില്‍ ഉള്ളവരൊക്കെ ഒരു വല്ലാത്ത നോട്ടം...
ഊളമ്പാറയും കുതിരവട്ടവും കേരളത്തില്‍ ആണല്ലോ.. എന്നാവും അവരുടെ നോട്ടത്തിന്റെ അര്‍ത്ഥം..

mayflowers said...

ഹാഷിക് ഇത്രേം നല്ലവനാകണ്ടായിരുന്നൂ..
ചിലര്‍ക്ക് ഗള്‍ഫ് മുഴുവനായി നാട്ടിലേക്ക് കടത്തണമെന്നാ.ചക്കിക്കൊത്ത ചങ്കരനെന്ന പോലെ ഇത്തരക്കാരുടെ ബന്ധുക്കളോ,കണ്ട കാടും പടലും മുഴുവനായി അങ്ങോട്ടും അയക്കും.കൊണ്ട് പോകുന്നവരുടെ പങ്കപ്പാടൊക്കെ അവര്‍ക്ക് പുല്ലാ..
വിവരണം അതീവ രസമായി.

Yasmin NK said...

നല്ല പോസ്റ്റ്. നന്നായി എഴുതിയിരിക്കുന്നു.
ഇനിയുമിനിയും ഇങ്ങനെ എഴുതാന്‍ കഴിയട്ടെ.

ശ്രീക്കുട്ടന്‍ said...

പിന്നാമ്പുറം കാണിച്ചിട്ടിരിക്കുന്ന ജീന്‍സ്‌ കുറച്ചു കൂടി ഇറക്കി അവന്‍ ഉമ്മറം കാണിക്കുമോയെന്ന് ഭയന്ന്, തുറന്ന വായ്‌ അടച്ചുപിടിച്ച് ഞാന്‍ എന്റെ വണ്ടിയിലേക്ക് കയറി. തിരിച്ചടിക്കാന്‍ ആയുധമില്ലാതെ യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ തികച്ചും തന്ത്രപരമായ പിന്മാറ്റം!!!!!!.

ഹ..ഹ..എന്റമ്മേ....എന്നാ മനോഹരമായ പ്രയോഗമാന്നേ...നിങ്ങള് പുലിതന്ന കേട്ടാ...

Suja said...

നന്നായിട്ടുണ്ട് ഹാഷിക് .
"എ ജേര്‍ണി വിത്ത്‌ ഔസേപ്പച്ചനു " ശേഷം "എ ജേര്‍ണി വിത്ത്‌ ഹമൂര്‍" അല്ലെ .
സന്ദര്‍ഭോചിതമായ രസകരമായ ഉപമകള്‍.
എന്തായാലും ഈ വായനയില്‍ പരിസരം മറന്നു ചിരിച്ചു.

" അവരുടെ മുമ്പിലിരിക്കുന്ന ടാബിലേക്ക് അവസാനമായി ഒന്നുകൂടി പാളിനോക്കിയിട്ട് !!!!!!!!!!"
ഉം ..ഉം ...എന്നാലും ഇത്രയും തിരക്കില്‍ ആ നോട്ടം അത്ര ശരിയായില്ല കേട്ടോ ....:-)

ഏതായാലും എല്ലാ പ്രവാസികളും അവരുടെ പ്രിയപ്പെട്ടവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം.
ആശംസകള്‍.

വാല്‍ക്കഷണം:അടുത്ത വരവില്‍ നാട്ടില്‍ വന്നിട്ട് തിരികെ പോകുമ്പോള്‍ ഒന്നറിയിക്കണേ.പ്ലാവില്‍ നിറയെ വരിക്ക ചക്ക.ദുബായ് വഴിപോകുമെങ്കില്‍ അവിടെ ഒരെണ്ണം ഇറക്കിയേച്ചു പോയേര്.ചിലര്‍ക്ക് ചക്ക കൊതി .
ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി "പറ്റില്ലാന്ന്" ഹാഷിക് ഒരിക്കലും പറയില്ല.

ഇതിപ്പോ ആരും അറിയണ്ട കേട്ടോ....:-)

ബുദ്ധിമുട്ടാകില്ലല്ലോ അല്ലെ ........
ബുദ്ധിമുട്ടാകില്ലെന്നറിയാം ..:-)

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം ഹാഷിക്ക് നര്‍മ്മം അസ്സലായി. ആശംസകള്‍

സേതുലക്ഷ്മി said...

തമാശയാണെങ്കിലും പാവം മൊയ്തീനിക്കായെ ഓര്‍ത്തു സങ്കടവും തോന്നി.പാവം എത്ര കഷ്ട്ടപ്പെട്ടു വ്രുത്തിയാക്കിയെടുത്തതായിരിക്കും..!!

TPShukooR said...

നാട്ടില്‍ പോകുമ്പോള്‍ മിണ്ടാതെ പോയാല്‍ അത്രയും നല്ലത്. അത്യാവശ്യം വരുന്ന സര്ട്ടിഫിക്കറ്റോ കടലാസുകളോ അല്ലാതെ ഒമ്പത് വര്‍ഷമായിട്ടും ഞാന്‍ ഒന്നും ആരുടെ കയ്യിലും കൊടുത്തയക്കാറില്ല. അതിന്റെ ബുദ്ധിമുട്ടുകള്‍ അറിയുന്നത് കൊണ്ട് തന്നെയാണിത്.
കേവലം ഒരു പൊതി മീന്‍ കൊടുത്തയക്കുന്നത് ആദ്യമായാണ്‌ കേള്‍ക്കുന്നത്. എന്നാലും മൂപ്പരുടെ ഒരു തൊലിക്കട്ടി.

പോസ്റ്റ്‌ ആദ്യന്തം രസകരമായി. ആസ്വാദ്യകരവും.

Vp Ahmed said...

ഇത് വായിച്ചപ്പോള്‍ പണ്ട് പിരാകിയതൊക്കെ ഓര്‍മ്മ വന്നു. ഇപ്പോള്‍ ഗള്‍ഫ്‌ സാധനങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞപ്പോള്‍ ഈ കൊടുത്തയക്കല്‍ അല്‍പം കുറഞ്ഞുവെന്ന് തോന്നുന്നു. മനസ്സിലാക്കാത്തവര്‍ മനസ്സിലാക്കട്ടെ സാധനങ്ങള്‍ കൊണ്ടുപോകുന്നവരുടെ മാനസിക അവസ്ഥയും വിഷമതകളും. ഹാഷിക്കിനു ഏറെ അഭിനന്ദനങ്ങള്‍.

അലി said...

കഴിഞ്ഞ വർഷം എന്റെ കമ്പനിയിലെ ഒരാൾ നാട്ടിൽ പോയി വന്നപ്പോൾ സുഹൃത്തിനുവേണ്ടി വീട്ടുകാർ കൊടുത്തുവിട്ടത് അഞ്ചുകിലോ ഗോതമ്പ് മാവ് ആണ്. ഇനി നാട്ടിലേക്ക് ഹാമൂർ കൊണ്ടുപോകാൻ ഉപദേശിക്കാം.

നർമ്മത്തിൽ പൊതിഞ്ഞ രസകരമായ വായനാനുഭവം.
ബ്ലോഗ് വാർഷികാശംസകൾ!

രമേശ്‌ അരൂര്‍ said...

മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസ്സിലാക്കാതെ ഓരോന്ന് കൊടുത്ത് വിടുന്നവര്‍ മനസ്സിലാക്കട്ടെ ...അധിക ലഗ്ഗേജ് ചാര്‍ജ്ജ് നല്‍കിയും മറ്റും എത്തിക്കുന്ന സാധനം കൊടുക്കാന്‍ അല്‍പ്പം വൈകിയാലും നീരസം തന്നെ ..
പോസ്റ്റിലെ ചില വാചക ഘടനയും മറ്റും വായനയ്ക്ക് തടസം ഉണ്ടാക്കുന്നുണ്ട് ..ഉദാ :അറുപതിന് മുകളില്‍ പ്രായം വരുന്ന ആ സീനിയര്‍ പ്രവാസിയെ നിരാശപ്പെടുത്താന്‍ ഞാനെന്ന ഇളംതലമുറയിലെ പ്രവാസിയെ എന്റെ മനസ് അനുവദിച്ചില്ല. വേറെയുമുണ്ട് :കുറച്ചു നാള്‍ ഗള്‍ഫില്‍ ജോലിചെയ്തിട്ടുള്ള മകളുടെ അമ്മായി അപ്പനും ഇത് കഴിക്കാനുള്ള അസ്ക്കിതയുണ്ടത്രേ !!
അസ്ക്യത എന്നാല്‍ ബുദ്ധിമുട്ട് ,അവശത,അസുഖാവസ്ഥ എന്നൊക്കെയാണ് കഴിക്കാന്‍ ആഗ്രഹം അല്ലെ ഉണ്ടാവുക കഴിക്കാതിരുന്നാല്‍ അസ്ക്യത (ഇനി അത് കഴിക്കാത്തതിന്റെ സൂക്കേട്‌ എന്ന് പറയാറില്ലേ ?) വേറെയും ചിലതുണ്ട് ..ഒന്നുകൂടി വായിച്ചു എഡിറ്റ്‌ ചെയ്യൂ ..:)

ഒരു കുഞ്ഞുമയിൽപീലി said...

ആഹ ..നല്ലോണം ആസ്വോധിച്ചു.ഞാന്‍ പുതിയ ഗള്‍ഫു കാരനാ ഇങ്ങിനെയും സംഭവിക്കും അല്ലെ ....എന്തായാലും നന്നായി ..ജീവിതത്തിന്റെ ഓരോ ഭാവങ്ങള്‍...എല്ലാ നന്മകളും നേരുന്നു

ഒരു ദുബായിക്കാരന്‍ said...

ഹാഷിക്..നര്‍മം കലക്കി...നാട്ടില്‍ പോകുമ്പോള്‍ എല്ലാരേം എയര്‍ പോര്‍ട്ടില്‍ എത്തിയിട്ടേ വിളിക്കാവൂ എന്ന് ആരോ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായി.

Hashiq said...

@ രെമേശേട്ടന്‍ - അസ്ക്യത എന്ന വാക്ക്‌ ഒരു നെഗറ്റീവ് ഫീലോടെ അവിടെ പ്രയോഗിക്കാനാണ് ശ്രമിച്ചത്‌. അത് അര്‍ത്ഥവ്യത്യാസം വരുത്തുന്നു എന്ന് തിരിച്ചറിഞ്ഞ് മാറ്റിയിട്ടുണ്ട്. വായനാസുഖം നഷ്ടപ്പെടുത്തുന്നു എന്ന് പറഞ്ഞ ആ ഇളം തലമുറക്കാരനെയും തിരുത്തിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ക്ക് വളരെയധികം നന്ദി .

Hashiq said...

@വേണുഗോപാല്‍- വേണുവേട്ടാ,' കാര്‍ഗോ ലോറി ' അതു തന്നെയാണ് ശരിയായ വാക്ക്. പലരും അറിഞ്ഞുകൊണ്ട്, മറ്റു മാര്‍ഗങ്ങളില്ലാതെ നിന്നുകൊടുക്കുന്നു. നന്ദി ഈ ആദ്യ അഭിപ്രായത്തിന്.

@ ASMASS- നന്ദി വായനക്ക്.

@ Biju Davis - ബിജുവേട്ടാ, ഹ ഹ .... അപ്പോള്‍ അനുഭവം ഉണ്ടല്ലേ? ഇനി മുതല്‍ ഈ മീന്‍ കേസും പിടിച്ചോ. ഈത്തപ്പഴവും മീനും. നല്ല ബെസ്റ്റ്‌ കോമ്പിനേഷന്‍.
@ K@nn(())raan*കണ്ണൂരാന്‍! - നന്ദി കണ്ണൂരാനെ. അപ്പോള്‍ വീണ്ടും കാണാമല്ലേ?

@Jazmikkutty - "ഒരല്പം നിഷേധി ആവുന്നതാണ് നല്ലതെന്ന് തോന്നിപോവും". സത്യം. ഇതിലും വലിയ പുലിവാല്‍ പിടിച്ച ഒരാളുടെ കഥ ഈയടുത്തു കേട്ടു. സത്യത്തില്‍ അതായിരുന്നു ശരിക്കും ഇതെഴുതാനുള്ള പ്രചോദനം. നന്ദി കേട്ടോ അഭിപ്രായത്തിന്.

@anupama - അനു, ഹമൂര്‍,ഒരു ഹാമര്‍ ആയി തലയില്‍ വീണു അല്ലെ? വീണതല്ലല്ലോ ... സ്വയം എടുത്തു തലക്കടിച്ചതല്ലേ? :-)

@നാമൂസ്- ഇന്നൊട്ടുമിക്ക സാധനങ്ങളും നാട്ടില്‍ തന്നെ സുലഭമാണ്. പക്ഷെ 'ഫൊറിജിന്‍; എന്നും 'ഫൊറിജിന്‍' തന്നെ എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും.

@kochumol(കുങ്കുമം)- >>അപ്പൊ അവന്‍ പറയുന്ന ഡയലോഗാണ് "പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടാന്‍ നിക്ക് വട്ടൊന്നുമില്ലാല്ലോ ഈശ്വരാ"ന്നു!!!! << എന്റെ ബലമായ സംശയം ഇത് കൊച്ചുമോള്‍ടെ കാര്യത്തില്‍ തന്നെ സംഭവിച്ച അബദ്ധമാണെന്നാണ് :-)

@ഷബീര്‍ - തിരിച്ചിലാന്‍ - നിന്റെ വക ഒരു വാക്ക് കൂടി കിട്ടി. ' പഞ്ഞി ' ... ഇരിക്കട്ടെ !!!

@khaadu - കാര്യങ്ങള്‍ക്ക് ഒരുപാട് മാറ്റം വന്നിട്ടില്ലേ ? ഉണ്ടെന്നാണ് തോന്നുന്നത് .

@faisu madeena - കുറെനാള്‍ കൂടി കണ്ടതില്‍ വളരെ സന്തോഷം. പെന്ടിംഗ് ആയികിടന്ന ഓണം അടക്കം എല്ലാ ആശംസകളും ഒന്നിച്ചു കൈമാറി അല്ലെ?

@Jefu Jailaf - എനിക്ക് സമാധാനമായി ജെഫു. ഞാന്‍ ഒറ്റക്കല്ലല്ലോ. വേറെയും ആളുകള്‍ പെട്ടിട്ടുണ്ടല്ലേ? :-)

@naushad kv - അതുതന്നെയാണ് ആഗ്രഹം. ആശംസകള്‍ക്ക് നന്ദി.

@ചെറുവാടി - മണ്‍സൂര്‍ ഭായ്. അടുത്ത തവണ തീര്‍ച്ചയായും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കും :-) ഐസ് ഇടുന്ന പരിപാടി അടക്കം ....

വീകെ said...

ഞാനായിരുന്നെങ്കിൽ അന്നു തന്നെ അതു പൊരിച്ചടീച്ചിട്ടേ വിമാനം കയറുമായിരുന്നുള്ളു. അല്ലാതെ ഇത്തരം ദ്രോഹത്തിനു മറുപടിയില്ല.

നന്നായി പറഞ്ഞീരിക്കുന്നു.
ആശംസകൾ...

Sabu Hariharan said...

രസകരമായ വിവരണം :)
ആശംസകൾ.

Lipi Ranju said...

"ചെറുപയര്‍ പാത്രം മൂടി തുറന്നു വീണതുപോലെ ഒരു കൂട്ടം ആളുകള്‍ " നല്ല രസമുണ്ട് വായിക്കാന്‍ :D
പിന്നെ വി കെ മാഷ്‌ പറഞ്ഞത് ഓര്‍ത്തുവച്ചോട്ടാ, അടുത്ത തവണ എങ്കിലും ഉപകാരപ്പെടും :)
ഒന്നാം വാര്‍ഷികമായല്ലേ... ആശംസകള്‍.....

ente lokam said...

ഹാഷിക്:വാര്‍ഷിക പോസ്റ്റ്‌ കലക്കി കേട്ടോ..ആശംസകളും
അഭിനന്ദങ്ങളും...

ഈ രസികന്‍, ബുലോകത്തു ഒരു വര്ഷം ആയിട്ടെ ഉള്ളൂ എന്ന് വിശ്വസിക്കാന്‍ ‍ പ്രയാസം...അപ്പൊ ഈ പോക്ക് ആയിരുന്നു അന്ന്
ദുബായില്‍ തങ്ങി നിന്നത് അല്ലെ?ദുബായ് എയര്‍പോര്ടിലെ മൂന്നു
കിലോമീടര്‍ നടത്തവും എല്ലാം ഭംഗിയായി അവതരിപ്പിച്ചു...

അവസാനം മീന്‍ വണ്ടി വന്ന പോലായില്ലേ എല്ലാം...ചീഞ്ഞു
നാറി അല്ലെ? പന്ച്ചുകള്‍
എല്ലാം നന്നായി രസിച്ചു...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഹാശിക്

നര്‍മത്തില്‍ ചാലിച്ച ഈ പോസ്റ്റ്‌ ഒരു ശരാശരി പ്രവാസിയുടെ അവധിക്കാല
യാത്രയിലേക്ക് കൊണ്ടുപോകുന്നു ..
പ്രവാസമുള്ള കാലത്തോളം ഈ "പഞ്ഞി" കെട്ടും ഉണ്ടാവും !
നന്നായി എഴുതി ആശംസകള്‍

Akbar said...

>>>>മീന്‍ വണ്ടി താമസിച്ചു വന്നത് കൊണ്ട് മകളുടെ അമ്മായി അപ്പന്റെ മുഖത്ത് അല്പം നീരസമുണ്ടോ?<<<

ഈ ഹാമൂര്‍ വണ്ടി ശരിക്കും ചിരിപ്പിച്ചു ട്ടൊ ഹാഷിക്ക്. ഒരു പാട് നര്‍മ്മം കൊണ്ട് സമ്പന്നമായ പോസ്റ്റ്. ഇതു പലരുടെയും അനുഭവം തന്നെയാണ്. പോകുന്നവന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെ സാധനങ്ങള്‍‍ കൊടുത്ത് വിടുന്നവര്‍ ഇപ്പോഴുമുണ്ട്.

ബെഞ്ചാലി said...

പ്രവാസിയും എയറിന്ത്യയും ഹാമൂർ ലെഗേജും വളരെ രസകരമായ അവതരണം.

കൊമ്പന്‍ said...

ചിരിച്ചു പണ്ടാരടങ്ങി ഹാസിക്ക്
സഹമുറിയന്മാരായ പാപ്പരാസി പ്രവാസികള്‍ തന്നു വിടുന്ന പല തരം പഞ്ഞികളും കണ്ടിട്ടുണ്ട് ഇതുപോലെ ഒരു പഞ്ഞിയുടെ കഥ ആദ്യമായി കേള്‍ക്കുകയാ
ലോകത്തില്‍ ഉള്ള സകലമാനം പുരുഷന്മാരെയും മാനം കെടുത്തി പഹയാ നീ നാല് കഷ്ണം മീന്‍ കേടു കൂടാതെ കൊണ്ടുപോകാന്‍ നിനക്കായില്ലലോ
അടിപൊളി

Rohith Anchery said...

ഇതാ മോയ്ദീനിക്കാക്കും ഒന്ന് അയച്ചു കൊടുക്കൂ. ചിലപ്പോള്‍ ആളു നന്നായെങ്കിലോ? ആ രതിനിര്‍വേദം സിനിമയില്‍ അമ്മ കയറി വരുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ എന്തിനാ രോഷം വരുന്നതെന്ന് എനിക്ക് മനസിലായില്ല . :-)

Unknown said...

സംഭവം ഗംബീര്മായി ഹാശിക് ഭായ് ...
ഹാപ്പി ആനിവേര്സരി

ഷാജു അത്താണിക്കല്‍ said...

വായിച്ചു ഇഷ്ടായി
ഒരു നല്ല പോസ്റ്റ്
ആശംസകള്‍

ചാണ്ടിച്ചൻ said...

അസ്സലായി ഹാഷിക്.....വായിച്ചു രസിച്ചു....

പഥികൻ said...

എന്നാലും മീൻകഷണം കേടാകാതെ കൊണ്ടുപോകാൻ അറിയാത്തവരൊക്കെ ആണല്ലോ കഠോരസാഹിത്യം എഴുതിക്കൂട്ടുന്നത്...കഷ്ടം കഷ്ടം..കലികാലവൈഭവം...

:))

Liju John said...

ഹ ഹ .ചിരിച്ചു തകര്‍ത്തു. അവര്‍ നഷ്ടപരിഹാരം പിടിച്ചുവാങ്ങാതിരുന്നത് ഏതായാലും നന്നായി. നല്ല ഒഴുക്കുള്ള എഴുത്ത് . Congrats.

പട്ടേപ്പാടം റാംജി said...

ആറ്റുനോറ്റിരുന്ന യാത്ര കുളമാകുന്ന രീതിയും കേള്‍ക്കേണ്ടി വരുന്ന പഴിയും വളരെ സരസമായിത്തന്നെ പറഞ്ഞു. ഇനിയും അവസാനിക്കാത്ത ഇത്തരം വ്യക്തികള്‍ ഇപ്പോഴും മത്തിയും വലിയ ഇഞ്ചിയും വെളുത്തുള്ളിയുമായി ഒക്കെയായി കാത്തിരിപ്പുണ്ട്.
വലിയ പള്ളിയിലെ ഈച്ച കയറല്‍ പോലെ രസകരമായ പല മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നു.
ഒപ്പം സ്വന്തം സാധനങ്ങള്‍ ഒഴിവാക്കി അന്യന്റെ സാധനങ്ങള്‍ കൊണ്ട് വന്നു പഴി കേള്‍ക്കേണ്ടി വരുന്നത് വളരെ രസമായി തന്നെ എഴുതി.

ഇസ്മയില്‍ അത്തോളി said...

അസ്സലായി.......പ്രയോഗങ്ങളും വല്ലാതെ ഇഷ്ടമായി......കിണ്ണം കാച്ചിയ രചന....അനുഭവം ഗുരു ആവുമ്പോള്‍ ഇങ്ങനെ ഒക്കെ എഴുതാന്‍ കഴിയും അല്ലേ.....അഭിനന്ദനങ്ങള്‍ ........

ചീരാമുളക് said...

ഘടാഘടിയന്‍ പ്രയോഗങ്ങള്‍! നല്ല നര്‍മ്മം, ഒഴുക്ക്...ഹമ്മൂറ് നല്ല രുചിയോടെത്തന്നെ ആസ്വദിച്ചു. സമാന അനുഭവങ്ങള്‍ അനുഭവിച്ചും കേട്ടും തഴമ്പിച്ചതിനാല്‍ നന്നായി രസിച്ചു. അഞ്ചു കിലോ ഈത്തപ്പഴം കൊണ്റ്റൂപോവാന്‍ ഏല്പ്പിക്കപ്പെട്ട ദുരനുഭവം ഈ വിനീതനുണ്ട്.

Arif Zain said...

പ്രവാസി മനസ്സിന്‍റെ നിസ്സഹായത, മറ്റുള്ളവന്‍റെ പ്രയാസങ്ങള്‍ മനസ്സിലാക്കാതെയുള്ള സ്വാര്‍ത്ഥമായ വ്യവഹാരങ്ങള്‍ എല്ലാം വളരെ അനുഭവിപ്പിക്കുന്ന സരസമായ പോസ്റ്റ്‌.
ഒരു നല്ല പോസ്റ്റ്‌ നു വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്, നര്‍മം, കുറെ വിവരങ്ങള്‍ നല്‍കുന്ന മോശമല്ലാത്ത റീസേര്‍ച്ച്‌, മനോഹരമായ ഉപമകള്‍, കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍... എല്ലാം വേണ്ട അളവില്‍ സന്തുലിതത്വതോടെ ചേര്‍ത്തിരിക്കുന്നു. കോമണ്‍ സെന്‍സ്‌ ഒട്ടുമില്ലാത്ത എക്സ്പോര്‍ട്ടര്‍മാര്‍ ഇതൊന്നും വായിക്കില്ലല്ലോ.

Anil cheleri kumaran said...

നല്ല ശൈലി. രസായി വായിച്ചു. :)

എന്‍.പി മുനീര്‍ said...

ചെറിയ ഒരനുഭവമാണെങ്കിലും അതു ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിച്ചു.നാട്ടിലേക്ക് പോകുന്ന ആളുടെ കയ്യില്‍ എന്തെങ്കിലും ഏല്‍പ്പിക്കുന്ന പതിവ് പ്രവാസികള്‍ക്കുള്ളതാണ്.ചിലര്‍ അതു മുതലെടുക്കും.കഴിഞ്ഞ തവണ നാട്ടില്‍ പോകുമ്പോള്‍ ഏയര്‍പോര്‍ട്ടില്‍ വെച്ചു ഒരു ഹതഭാഗ്യനെ കണ്ട്മുട്ടി.വീട്ട് വേല ചെയ്ത് മടുത്ത് ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് പോകുന്ന അയാളുടെ കയ്യില്‍ സുഹൃത്തുക്കള്‍ കുറേ സാധനങ്ങള്‍ കൊടുത്തയ്ച്ചിരിക്കുന്നു. ഭാരം കൂടുതല്‍ ആയതിനാല്‍ നല്ലൊരു തുക എയര്‍പോറ്ട്ടില്‍ ആ പാവത്തിന് അടക്കേണ്ടിയും വന്നു.

Hashiq said...

@ ente lokam - വിന്‍സെന്റ് ചേട്ടന്‍ ... അന്ന് ഞാന്‍ അവിടെയിരുന്ന് ചേട്ടനെ വിളിച്ചത് നന്നായി.(എന്റെ മിസ്കോളില്‍ തിരികെ വിളിച്ചു എന്ന് നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി ) എനിക്ക് സമാധാനമായി. സാക്ഷി പറയാന്‍ ഒരാള്‍ ആയല്ലോ... അതെ അന്നത്തെ ആ വരവിന്റെ കാര്യം തന്നെയാണ് ഒരു ലേശം മേമ്പൊടി ചേര്‍ത്ത് ഇവിടെ പറഞ്ഞിരിക്കുന്നത്.

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി ........

Sandeep.A.K said...

ഈ ഹമൂര്‍ പുരാണം നന്നായി...
ബ്ലോഗ്‌ വാര്‍ഷികആഘോഷങ്ങള്‍ക്ക് ആശംസകള്‍ ..

ആസാദ്‌ said...

എന്റെ കര്‍ത്താവേ... എന്റെ മീനൊക്കെ ചീഞ്ഞു പോയോ...
സംഗതി എനിക്കിഷ്ടമായി.. എന്താണ് വച്ചാല്‍ പോസ്റ്റും മീന്‍ ചീഞ്ഞതും..
ഇതാളുകളുടെ ഒരു രോഗമാണ്.. ഒരാള് നാട്ടി പോകുവാന്നു കേട്ടാല്‍ പിന്നെ അപ്പൊ കൊണ്ട് വന്നോളും ഇരുമ്പിന്റെ കനമുള്ള പഞ്ഞി
കിടിലന്‍ പോസ്റ്റായിരുന്നു കേട്ടോ

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

"ഹാമൂറ്‌ തിന്നാന്‍ കൈയും കഴുകി ഇരുന്ന, ചന്തിക്ക് പകുതിവെച്ച് ജീന്‍സ്‌ ഇട്ടിരുന്ന കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്റെ" ഹഹഹ...ഹാഷിക്ക്! സത്യസന്ധമായി പറയട്ടെ. വളരെ നിഷ്കളങ്കമായ സ്വാഭാവികമായ നര്‍മ്മം! ഹാസ്യം എഴുതാന്‍ വേണ്ടി ഹാസ്യം എഴുതുന്നവര്‍ക്ക് (ഞാനുള്‍പ്പടെ) ഒരു നല്ല പുസ്തകമാണ് ഈ കഥ! അഭിനന്ദനങ്ങള്‍!!!

G.MANU said...

Pravaasi picture clear.. Nice one

ജയരാജ്‌മുരുക്കുംപുഴ said...

othiri nannayi paranju....... aashamsakal.........

ഫൈസല്‍ ബാബു said...

ഹാഷിക്ക് !!പല പഞ്ഞികളും കണ്ടിട്ടുണ്ടെങ്കിലും ,മീന്‍ പഞ്ഞിയായി ചാംബുന്നത് ആദ്യമായാ കേള്‍ക്കുന്നത് !! നര്‍മ്മത്തിന് നൂറു മാര്‍ക്ക് !! എല്ലാവിധ ആശംസകളും !!

സ്വന്തം സുഹൃത്ത് said...

വരാന്‍ അല്പം താമസിച്ചു.. ഗംഭീരം വിവരണം , പിന്നെ ഉപമകള്‍ .. !!

സ്വന്തം സുഹൃത്ത് said...

അതൊക്കെ പോട്ടെ, മോയ്ദീനിക്ക ഈ ബ്ലോഗ്‌ വായിക്കാന്‍ ചാന്‍സ് ഉണ്ടോ? ഹഹ

അഭിഷേക് said...

hashiq bhay post superayitto!!!! ennalum ethoke kurachu sradhayodu kaikaryam cheythooode??/meeninte karyey....

NIMJAS said...

ഇതാ പറയുന്നത്, ഈ കാലത്ത് ഉപകാരം ചെയ്‌താല്‍ ഇങ്ങനെ ഇരിക്കും..ഹി ഹി !

M. Ashraf said...

അനുഭവം നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍

ചന്തു നായർ said...

ഇന്നാണു ലിങ്ക് കിട്ടിയത്.....രസകരമായ എഴുത്തിനു എല്ലാ ഭാവുകങ്ങളും....

BINDU said...

"""" പ്രോട്ടീനും‍, വിറ്റാമിനും ഇല്ലാതെ ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ പോകുന്ന ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ മുഖം ഞാന്‍ മനക്കണ്ണില്‍ കണ്ടു.‍ ഒമേഗ-3 ഫാറ്റി ആസിഡിന്റെ അഭാവത്തില്‍ കൊറോണറി ഡിസീസുമായി മല്ലടിക്കുന്ന ആ അമ്മായിഅപ്പന്റെ ചിത്രം എന്നെ അസ്വസ്ഥനാക്കി.""
ഈ രണ്ടു പേരുടെ ശാപം കിട്ടിയോ ?..കൊള്ളാം ...നന്നായി ചിരിച്ചു ....

- സോണി - said...

എന്തെല്ലാം ഗതികേടുകളാ, അല്ലേ?

Admin said...

done well..
congrats..

അനശ്വര said...

ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞു. ചില വരികള്‍ ശരിക്കും രസിച്ചു. സ്വന്തം ലഗേജ് മാറ്റി വെച്ച് മറ്റൊരാളുടേത് വെക്കാന്‍ കാണിച്ച നല്ല മനസ്സ്...ഉപകാരത്തില്‍ പെട്ടാലും ഇല്ലെങ്കിലും ആ നല്ല മനസ്സിന് ആശംസകള്‍..

Unknown said...

ഹാഷിക്..വളരെ മനോഹരമായി എഴുതിയിരിക്കുന്നു..വളരെ നന്നായി ആസ്വദിച്ചു...നന്നായി ചിരിച്ചു... കുറെ വർഷങ്ങൾക്കുമുൻപ്, ഡൽഹിയിലുള്ള മകന് ഒരു ഏത്തക്കുല മുഴുവൻ പായ്ക്ക് ചെയ്ത് എന്റെ കയ്യിൽ തന്നുവിട്ട അയൽവാസിയെയും ഓർമ്മ വന്നു.... :)

‍ആയിരങ്ങളില്‍ ഒരുവന്‍ said...

വൈകിയാണെത്തിയത്... സാധാരണ എല്ലാ റൂമിലും കാണും ഓരോ മൊയ്ദീനിക്ക മാർ.. ഒടുക്കത്തെ ഉപമകൾ..നന്നായി ചിരിച്ചു..!! ആശംസകൾ..!!

Elayoden said...

വാര്‍ഷികാശംസകള്‍, ഇത്തരം മോയ്തീന്ക്കമാര്‍ എല്ലായിടത്തും കാണും. നന്നായി പറഞ്ഞു, ആശംസകള്‍..

തിര said...

വയ്യാവേലിയായി ...നന്നായിട്ടുണ്ട്

അഷ്‌റഫ്‌ സല്‍വ said...

ഒറ്റയിരുപ്പില്‍ വായിച്ചു എന്ന് മാത്രമല്ല.. രണ്ടാമത് അല്പം ഉച്ചത്തില്‍ വായിച്ചു.. ചിരിക്കാതിരിക്കാന്‍ എങ്ങിനെ കഴിയും. സൂപ്പറ് സുഹൃത്തേ ..

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthuvalsara aashamsakal..............

Mohiyudheen MP said...

പാവം മൊയ്തീനിക്ക, ആ സ്നേഹ നിധിയായ എന്‍ ആറ്‍ ഐ യുടെ മനസ്സ്‌ ഈ വാര്‍ത്ത കേട്ട്‌ വിഷമിച്ചിട്ടുണ്‌ടാകും. ഹ ഹ ഹ ... ഹാമൂറ്‍ നാട്ടിലേക്ക്‌ കയറ്റുമതി ചെയ്തുവെന്നറിഞ്ഞതില്‍ അല്‍പം രസക്കേട്‌ തോന്നി. ആ സാധനം നാട്ടിലും കിട്ടുമല്ലോ ? യാത്രാ വിവരണവും മറ്റു സംഗതികളും ജോറായി,, ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

ഗള്‍ഫുകാരുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് ആരെങ്കിലും നാട്ടില്‍ പോകുന്നു എന്ന് കേട്ടാലുടന്‍ അവതരിക്കുന്ന ഇതേപോലെ ഉള്ള ആളുകള്‍. ഈയിടെ ഒരു അഭ്യുദയകാംഷി വന്നത് അയാളുടെ ഒരു സുഹൃത്തുമായി ആയിരുന്നു. ആവശ്യം വളരെ നിസ്സാരം. അദ്ദേഹം കെട്ടാന്‍ പോകുന്ന പെണ്ണിന് പരീക്ഷക്കുള്ള വെറും അഞ്ചുകിലോ വരുന്ന പുസ്തകങ്ങള്‍ മാത്രം. മുപ്പതുകിലോ കൊണ്ടുപോകാനായി കുറെ സാധനങ്ങള്‍ മാറ്റിവെച്ച നേരം." ചേട്ടാ ഈ പരീക്ഷ പാസായാല്‍ ഈ പെണ്ണ് നിങ്ങളെ തന്നെ കെട്ടുമോന്ന് ഉറപ്പുണ്ടോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിച്ചില്ല. നമ്മുടെ മാവും പൂക്കും. സുഹുര്തും രണ്ടുമാസം കഴിഞ്ഞു നാട്ടിലെ പോകുമല്ലോ!

പോസ്റ്റ്‌ വായിച്ചു കുറെ സ്ഥലങ്ങളില്‍ ഒരുപാട് ചിരിച്ചു.ആശംസകള്‍ ഹാഷിക് ഭായ്

റിഷ് സിമെന്തി said...

കലക്കി...

A said...

തനിക്കു ചുമക്കേണ്ടി വന്ന അധിക ഭാരത്തിന്റെ പ്രതികാരം പാലരും തീര്‍ക്കുന്നത് കൊടുക്കുന്നയാള്‍ നാട്ടില്‍ പോവുംബോഴാനല്ലോ. അതു അങ്ങിനെ തുടരുന്നു. കണ്ണൂരുകാര്‍ ആണ് ഇതില്‍ ഇന്ന് കേമന്മാര്‍ എന്ന് തോന്നുന്നു. രസകരമായ വായാന.

Hashiq said...

ഈ യാത്രയില്‍ എന്നോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി.

കാടോടിക്കാറ്റ്‌ said...

ഒരു പ്രവാസിയുടെ നിസ്സഹായത.. നര്‍മവും വിവരങ്ങളും ഒക്കെ ചേര്‍ത്ത്..
അസ്വാദ്യമായ്‌ ഈ രചന..
aashamsakalode....

ആഷിക്ക് തിരൂര്‍ said...

പ്രവാസിയുടെ ജീവിതം മാറ്റ് കുറയാതെ ഒപ്പിയെടുത്ത പ്രിയ സുഹൃത്തിനു ഒരായിരം നന്ദി ... നാട്ടില്‍ പോകുമ്പോള്‍ അറിയിക്കണേ ..വീണ്ടും വരാം.. സസ്നേഹം ഒരു പ്രവാസി ..

Anonymous said...

Good writing.... Thank you

റിയാസ് തളിക്കുളം said...

പറയേണ്ട കാര്യം പറയേണ്ട സമയത്ത്
പറഞ്ഞില്ലങ്കില്‍ ഇങ്ങനിരിക്കും....
കുറെ നാളുകളായി ഈ വഴി ഒക്കെ വന്നിട്ട്...നന്നായി അവതരിപ്പിച്ചു...

Unknown said...

കലക്കി മാഷേ കലക്കി. ഇനിയും പോരട്ടെ ഇതു പോലത്തെ...

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

ഇതൊരു പാഠമായിരിക്കട്ടെ...ഹാഷിക് ഭായ്.....നന്നായിരിക്കുന്നു....

Admin said...

ഹ..ഹ..ഹ.. ഇഷ്ടപ്പെട്ടു.. പെരുത്തിഷ്ടപ്പെട്ടു...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇനിയും തുടരുക..
എല്ലാവിധ നന്മകളും...

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ said...

നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............

sumesh kumily said...

വളരെ നന്നായിട്ടുണ്ട്....

റോസാപ്പൂക്കള്‍ said...

ഹാമൂറ്‌ തിന്നാന്‍ കൈയും കഴുകി ഇരുന്നവര്‍ക്ക് പറ്റിയ ഒരു പറ്റേ

ആമി അലവി said...

ഹമൂരിനു എന്റെ ആദരാഞ്ജലികള്‍ :) ചിരിപ്പിച്ചു ആഷിക്‌ . ഇഷ്ടായി പോസ്റ്റ്‌ .

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ഹഷീക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

ശ്രീ said...

എഴൊത്തൊക്കെ നിര്‍ത്തിയോ?

ശ്രീ said...

100 ആം കമന്റ് എന്റെ വക തന്നെ കിടക്കട്ടെ.

പുതുവത്സരാശംസകള്‍

ആഷിക്ക് തിരൂര്‍ said...

കലക്കി ആഷീ ...തിരിച്ചടിക്കാന്‍ ആയുധമില്ലാതെ യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ തികച്ചും തന്ത്രപരമായ പിന്മാറ്റം!!!!!!. ഇനിയുമിനിയും ഇങ്ങനെ എഴുതാന്‍ കഴിയട്ടെ.എല്ലാ പ്രവാസികളും അവരുടെ പ്രിയപ്പെട്ടവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം.
ആശംസകള്‍.
വീണ്ടും വരാം ....സസ്നേഹം ,
ആഷിക് തിരൂർ

pravaahiny said...

ഹ ഹ കലക്കി . അടി പൊളി . ഞാന്‍ ആദ്യമായാണ്‌ ഇവിടെ . സ്നേഹത്തോടെ പ്രവാഹിനി

Post a Comment

hashiq.ah@gmail.com