
ടീമിന്
വേണ്ടി ആദ്യം രംഗത്ത് വന്ന ശശി തരൂരും , പിന്നെ ലോക ഒളിമ്പിക്
അസോസിയേഷനെക്കാളും താരമൂല്യമുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ ടി
സി മാത്യുവും ഇത് ടീം മാനേജ്മെന്റിന്റെ മാത്രം പിടിപ്പുകേടാണ് എന്ന്
പറയുമ്പോള്‍ പുറമേനിന്ന് കളികാണുന്ന നമുക്ക് അതില്‍ തല പുകയ്ക്കേണ്ട
കാര്യമില്ല. എങ്കിലും, വന്ന അന്ന് മുതല്‍ അടിസ്ഥാനസൌകര്യങ്ങളുടെ
കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെയും, ഇല്ലാത്ത പലിശ കൊടുത്ത്
വണ്ടി വാങ്ങാന്‍ ചെല്ലുമ്പോള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങുന്ന ന്യൂ
ജെനറേഷന്‍ ബാങ്കുകാരെ പോലെ വില്‍ക്കാത്ത ടിക്കറ്റിന് സീലടിക്കണം എന്നും
പറഞ്ഞ് നമ്മുടെ കൊച്ചി കോര്‍പ്പറേഷനെയും വെള്ളം കുടിപ്പിച്ച ആളുകളാണ്
ഇവര്‍. ആ ഗുജറാത്തികളുടെ ഇന്നത്തെ സ്ഥിതിയില്‍ ഒരു ശരാശരി മലയാളിയുടെ
കുനുപ്പും കുന്നായ്മയുമുള്ള എനിക്ക് സന്തോഷമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്.
ഈ ടീമില്‍ കണ്ണുംനട്ട് തിരോന്തരത്തും കൊച്ചിയിലും ആരെങ്കിലും വിലക്കോ
പാട്ടത്തിനോ ഗ്രൗണ്ടിനു വേണ്ടി സ്ഥലം അന്വേഷിക്കുന്നുണ്ടെങ്കില്‍ ജസ്റ്റ്
വെയിറ്റ്.... ഈ മാസം അവസാനം വരുന്ന ബി സി സി ഐ- യുടെ അവസാനതീരുമാനം വരെ
ഒന്ന് ക്ഷമിക്കൂ......
അമ്മായി
അപ്പന്റെ തല തെറിപ്പിച്ചുകൊണ്ട് (തരൂരിന്റെ മന്ത്രിസ്ഥാനം തന്നെയാണ്
ഉദ്ദേശിച്ചത്) വന്നു കയറിയ വീട്ടില്‍ അമ്മായിഅമ്മയ്ക്കും മറ്റും സ്ഥിരം
സ്വൈര്യക്കേട് ഉണ്ടാക്കിയിരുന്ന മരുമകളെ സ്ത്രീധനബാക്കിയുടെ ഭാഗമായി
ഭര്‍ത്താവ് തന്നെ ചവിട്ടി പുറത്താക്കിയതായി കണ്ടാല്‍ മതി. അല്ലെങ്കില്‍
പിന്നെ, ഭര്‍തൃവീട്ടില്‍ പീഡനം സഹിക്കവയ്യാതെ മരുമകള്‍ വട്ടിപ്പലിശക്ക് പണം
കടം കൊടുക്കുന്ന അണ്ണാച്ചിയുടെ കൂടെ ഒളിച്ചോടി എന്ന് നാട്ടുകാര്‍
പറയുന്നത് പോലെ കൊച്ചിയുടെ കൊമ്പന്‍മാര്‍ അഹമ്മദാബാദില്‍ പോയി കളിക്കുന്നത്
ഈ സീസണില്‍ കാണേണ്ടി വരുമായിരുന്നു.
ഈ
ടീം കൊച്ചി വിട്ട് പോയതുകൊണ്ട് കേരളത്തിന്റെ കായിഗരംഗത്ത് ഒരു ചുക്കും
ചുണ്ണാമ്പും സംഭവിക്കാന്‍ പോകുന്നില്ല. ആത്യന്തികമായി നോക്കിയാല്‍ ഈ ടീം
വന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ കോട്ടവും നേട്ടവും ഉണ്ടായത് ശ്രീമാന്‍ ശശി
തരൂരിന് മാത്രമായിരിക്കും. പിന്നെ, കീശയിലെ കാശിന്റെ ബലത്തില്‍
കേരളത്തിന്റെ പിച്ചില്‍ ക്യാപ്സൂള്‍ ക്രിക്കെറ്റിന്റെ വിത്തിറക്കാന്‍ വന്ന
ചില പട്ടേലുമാര്‍ക്കും. അതുകൊണ്ട്, കേരളത്തിന് എന്തോ ഭീമമായ നഷ്ടം
സംഭവിച്ചു എന്ന മട്ടിലുള്ള ചാനല്‍ ചര്‍ച്ചകളിലേക്കും, കൊമ്പന് മേയാന്‍
സ്പോര്‍ട്സ് പേജ് വിട്ടുകൊടുത്ത പത്രങ്ങളിലേക്കും നമുക്ക് പോകാതിരിക്കാം.
മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമൊക്കെ ഒരു ബൂട്ട് പോലും വാങ്ങാന്‍
സഹായം കിട്ടാതെ ഇടയ്ക്കു വെച്ച് പന്തുതട്ടുന്നത് നിര്‍ത്തി പോകുന്ന
നല്ലനല്ല പ്രതിഭകളുണ്ട്. കട്ടപ്പനയിലും രാജാക്കാടും, പിന്നെ പാലക്കാട്ടെ
പറളിയിലുമെല്ലാം പഴംകഞ്ഞി കുടിച്ചുനിറച്ച അരവയറിന്റെ സമൃദ്ധിയില്‍ സ്കൂള്‍
കായികമേളയില്‍ നേട്ടങ്ങള്‍ കൊയ്യുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട്.
കായികരംഗത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ ഉണ്ടെങ്കില്‍
ചര്‍ച്ചകള്‍ ആ വഴിക്കുകൂടി ആവാം.
ഓഫ്
ടോക് : ആനപ്പന്തി പൊളിച്ചു കളഞ്ഞ്, ശ്രീശാന്ത് ഉള്‍പ്പെടയുള്ള
കൊമ്പന്‍മാരെ തടിപിടിക്കാന്‍ കൊണ്ടുപോയാലും, തിരികെ വനത്തില്‍ മേയാന്‍
വിട്ടാലും വേണ്ടില്ല. ഇതിന്റെ പേരില്‍ ഇറക്കുമതി ചെയ്ത ഏതെങ്കിലും ചിയര്‍
ഗേള്‍സ് കൊച്ചിയില്‍ ഉണ്ടെങ്കില്‍ പോകുന്ന പോക്കില്‍ അവരെ കൂടി പാക്ക്
ചെയ്തോണം. പ്ലീസ്..........
71 comments:
തലകെട്ട് കണ്ടു ഞമ്മള് ഞമ്മളെ ബാപ്പാന്റെ കഠാരകത്തിയും കൊണ്ട് വന്നു അന്റെ കൊടല് മാല പുറത്ത്ക്ക് ഇടാനാ വന്നത് അപ്പോള്‍ ക്രികെട്റ്റ് ആണ് അത് എനിക്ക് അറിയില്ല
“അടിച്ചു മച്ചാ...ബൌണ്ട്രി.....!!!”
ഹും..!എന്തൊക്കെയായിരുന്നു..അമ്പുംവില്ലും,മലപ്പുറംകത്തീം,,..എന്നിട്ടിപ്പോ..പവനായീം..ശവമായി..! ദാ കെടക്കണ്..!
കായികരംഗത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ ഉണ്ടെങ്കില്‍ ഇതൊക്കെയൊന്നു വിലയിരുത്തട്ടെ..!
ഒത്തിരിയാശംസകള്‍..!!
ശാലിനി മേനോന്‍' എന്ന ശാലീന നാമകരണവും നടത്തി കയ്യുംപിടിച്ചു വീട്ടില്‍കൊണ്ടുവന്നത് പോലെ........
ഹി ഹി ഹി കൊള്ളാം
നന്നായി..... :)
കൊമ്പും വമ്പും മാത്രമേ ഒള്ളൂ പിന്നെ കുറേ വീമ്പും, ബീരന്‍ കുട്ടി കയ്യിലില്ലാത്തെ പരിപാടി നടക്കൂല മക്കളേ
അവിടെയും കോര്‍പ്പറെറ്റുകള്‍ തന്നെ വിജയിക്കാറുള്ളത് . പക്ഷെ ഈ കാര്യത്തില്‍ കേരളത്തില്‍ വിജയിച്ചില്ല അല്ലെ..
ഇത് കേരളം ആണ് മോനേ കേരളം..ഞമ്മള്‍ ഒന്നും നന്നാവാന്‍ സമ്മതിക്കൂല..ആദ്യം ഉണ്ടാക്കുന്ന വിവാദങ്ങളില്‍ പിടിച്ചു നിന്നവര്‍ മാത്രമേ ഇവിടെ രക്ഷപ്പെടൂ കേട്ടാ..എന്തേ അതെന്നെ
തുടക്കത്തില്‍ കൊച്ചിക്ക് ഒരു ഐ പി എല്‍ ടീം എന്നതില്‍ അഭിമാനിച്ചു ... പോകെ പോകെ ,,, തിരശീലക്കു പുറകിലെ കളികള്‍ മറ നീക്കെ നാട്ടാരെ പറ്റിക്കുന്ന കച്ചവട തന്ത്രത്തിന്റെ വികൃത മുഖം കണ്ടു അന്തിച്ചു നിന്നു. ഞാന്‍ ധന്യനായി ഹാഷിക് ...
പ്രഭാന്‍ പറഞ്ഞതിനു ഒരൊപ്പ്.....
പവനായി ...ശശി ആയി....
കൊമ്പനുള്ള എന്തോ പണിയാനെന്നാണ് ഞാനും കരുതിയത്..ഗുജറാത്തി മോതലാളിമാര്‍ക്ക് കുറച്ചു അഹങ്കാരം കൂടുതല്‍ അല്ലെ എന്ന് എനിക്കും തോന്നിയിരുന്നു..എന്തായാലും ബിസിസിഐ യുടെ തീരുമാനം കൊള്ളാം..അതിനു നൂറില്‍ നൂറാണ് മാര്‍ക്ക് :-)
ഹ,,ഹ,,,നന്നായിട്ടുണ്ട്,, ഈ പഹയന്മാരുടെ ഉദ്ദേശം വേറെയെന്തൊക്കെയോ ആയിരുന്നു,,, അതു നടക്കാതെ വന്നതുകൊണ്ടൊരു നാടകം കളിക്കുകയാണിപ്പോള്‍,,,, ഇനിപ്പൊ കുറേകാലമായി വല്യ റോളൊന്നുമില്ലാതിരുന്ന ശശിതരൂരൊക്കെ വാര്‍ത്തകളില്‍ നിറയും,,, എല്ലാം കാണാനും കേള്‍ക്കാനും നമ്മളു കുറച്ചാളുകളുമുണ്ടാകും,,,,ഇവന്മാരൊക്കെ അടുത്ത ലേലത്തില്‍ പുതിയ ടീമുമായി രംഗത്തു വരും,,,, ഇതു കേരളത്തിന്‍റെ കുഴപ്പമൊന്നുമല്ല,,,,
കട്ടപ്പനയിലും രാജാക്കാടും പിന്നെ പാലക്കാട്ടെ പറളിയിലുമെല്ലാം പഴംകഞ്ഞി കുടിച്ചുനിറച്ച അരവയറിന്റെ സമൃദ്ധിയില്‍ സ്കൂള്‍ കായികമേളയില്‍ നേട്ടങ്ങള്‍ കൊയ്യുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട്. കായികരംഗത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ ആ വഴിക്കുകൂടി ആവാം.
തുള്ളിത്തുളുമ്പുന്ന ചിയർഗെയിമുകളല്ലാതെ പഴങ്കഞ്ഞി കുടിക്കുന്നവരുടെ ഗെയിമുകൾ ആർക്കും വേണ്ട... ചാനലുകൾക്കും.
കൊച്ചിയുടെ കൊമ്പൊടിഞ്ഞാലെന്താ... പുഷ്കരന് കൊമ്പ് താഴ്ത്താൻ ഇടം കിട്ടിയില്ലേ...
ബ്ളോഗര്‍ കൊമ്പനെ കുറിച്ചാണെന്ന് കരുതി പെട്ടെന്ന് .ഇത് നമ്മുടെ കൊമ്പന്‍ അല്ലെ .അത് പോയല്ലോ .
Once again a well balanced "Sports Page" from you Hash! You are really improving in the "Press" language
ഞാനും വിചാരിച്ചു നിങ്ങള്‍ നമ്മുടെ കൊമ്പന്(മൂസ) ഇട്ടു കൊടുത്ത ഏതോ പണിയാണെന്ന് ... :) എന്തായാലും വിധി മൊത്തം പറയാറായിട്ടില്ല.. പ്രിയനോ രവി പിള്ളയോ ഒക്കെ ഇതിന്റെ പുറകെയുണ്ടെന്നാ കേള്‍വി .. കാത്തിരുന്ന് കാണാം അന്തിമ വിധി ...
മാർവാടിയും,ഗുജറാത്തിയും കൂടി തട്ടിക്കൂട്ടിയ കൊച്ചി ടീമിനു വേണ്ടി എന്തായിരുന്നു കേരളത്തിൽ പുകില്..? ഒരു കണക്കിനു ഇങ്ങനെയൊക്കെ സംഭവിച്ചത് നന്നായി.
അരുമഷിശ്യാ വസുദേവാ, പോസ്റ്റ് സൂപ്പര്‍ !
@ പ്രഭോ, ഉദ്ധരിച്ചു കാണാനുള്ള പൂതിയങ്ങ് മനസ്സില്‍ വെച്ചാ മതി കേട്ടോ.
ഈ കളിയുടെ ഉള്ളുകള്ളികളൊന്നും എനിക്കറിയില്ലപ്പാ...
ഹലാക്കിലെ പൊടിക്കാറ്റും ,,പൊള്ളുന്ന ച്ചുടുകാറ്റുമടിച്ചു റൂമില്‍ എത്തുമ്പോള്‍ ജല ദോഷം വരാതിരിക്കാന്‍ "ചുടുവെള്ളത്തില്‍ "മാത്രം കുളിച്ചു നൂറ്റിയിരുപത് ഡിഗ്രീ ഹോട്ട് ആയ തലയെ തണുപ്പിക്കാന്‍ ബൂലോകത്ത് നര്‍മ്മം വിതക്കുന്ന ബൂലോക കൊല "കൊമ്പനും ",,,,ആനുകാലിക വിഷയങ്ങളെ നര്‍മ്മതിന്റെയും ,എന്നാല്‍ "സംഗതികള്‍ " കൈവിടാതെ ബൂലോകത്തിലെ മാലോകര്‍ക്ക് വിളമ്പുന്ന ,,പച്ച പ്പാവം ഹാഷിക്കും അംഗപ്പണം വെച്ച് ആയുധമെടുത്തു "ബൂലോക കളരിയില്‍ " ഏറ്റു മുട്ടാന്‍ എന്തായിരിക്കും കാരണം ?
ഗ്യാലറിയിലെ മുന്‍ നിരയിലിരുന്ന് കളി കാണാന്‍ ഓടി വന്നപ്പോള്‍ ,,,എന്താ കഥ ...ഇത് ആ കൊമ്പനല്ല ..ഇത് വേറെ കൊമ്പന്‍മാരെ ക്കുറിച്ചാണല്ലോ ?,,,,,,കൊള്ളാം ഹാഷിക് ,,തലക്കെട്ട് അടി പൊളി ..
-----------------------------------------------------------------------------------------------
ഇത് നമ്മള്‍ ആദ്യമേ പ്രതീക്ഷിച്ചതാ ,,പുത്തരിയില്‍ തന്നെ കല്ല് കടി കിട്ടിയപ്പോള്‍ ഇതിന്റെ ഫാവി എന്താകും എന്നു ഊഹിക്കാവുന്നതേയുള്ളൂ...
eഎന്തെല്ലാം ആയിരുന്നു.... AK 47,ബോംബു, അമ്പും വില്ലും,മലപ്പുറം കത്തി 'അവസാനം പവനാഴി ശവമായി'!!!!! ;)
എന്തോ.. ഇക്കാര്യത്തില്‍ മാത്രം കേരളം അല്പം അന്തസ്സ് കാണിച്ചുവെന്ന് തോന്നുന്നു.
ഇത് മലപ്പുറം തലേക്കെട്ടായി.
കളിയ്ക്കകത്തെ കളിയെപ്പറ്റി വിവരം ഇല്ല. എങ്കിലും വലിയ കളി നടക്കുന്ന
വമ്പന്‍മാരുടെ ആ സ്ഥലം ഒന്നു കാണാനുള്ള ഭാഗ്യം ഈയിടെ കിട്ടി. 'ലോഡ്സ്'
ഓ ഇതൊന്നും നോക്കേണ്ടാ.... ഉടന്‍ തന്നെ എല്ലാം പഴയപടിയാവും...
ടി.സി.മാത്യു ഒക്കെ വാര്‍ത്ത കേട്ടപാടെ ഡെല്‍ഹിക്ക് വിട്ടിട്ടുണ്ടെന്നാ കേട്ടെ..... !
മാത്രമല്ല ഒരു വ്യവസായിയും മ്മടെ സംവിധായകന്‍ പ്രിയദര്‍ഷനും കൂടെ 20% ഓഹരി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ !!
കൊമ്പനെ പോറ്റാനുള്ള ത്രാണി കൊച്ചിക്കാർക്കില്ലെന്ന് ആളൊഴിഞ്ഞ ഗാലറികൾ കാണിച്ചു തന്നതല്ലേ...ഗതിയില്ലാത്ത കൊമ്പൻ കാടു കയറട്ടെ..
അല്ലെങ്കിലും കൊച്ചിയിൽ ഹൈപ്പിന്റെ സോപ്പു കുമിള മാത്രമേ ഉള്ളൂ. എഫ് സി കൊച്ചിൻ , വിവ കേരള, കലൂർ സ്റ്റേഡിയം, പുതിയ എയർപോർട്ട്, സ്മാർട്ട് സിറ്റി ഇതിലേതെങ്കിലും ലാഭത്തിൽ നടക്കുന്നുണ്ടോ ?
എനിക്കു സന്തോഷമേയുള്ളൂ...തിരുവനന്തപുരത്തെ സിറ്റി ക്രിക്കറ്റേർസ്നെ ചതിയിൽ കുത്തി വീഴ്തിയല്ലേ കൊമ്പൻ കേറി ഞെളിഞ്ഞത്
ഞാനും ഹെഡിങ് കണ്ടപ്പൊ നമ്മുടെ കൊമ്പനെ തന്നെയാണ് ഓര്‍ത്തത്.പിന്നെ വായിച്ചപ്പൊ പറ്റിയ അമളി മനസ്സിലായി.[പരദൂഷണം കേക്കാന്‍ ഓടി വന്ന ഞാന്‍ ചമ്മി പോയി.]..
ക്റിക്കറ്റിനെ കുറിച്ച് എനിക്കൊന്നും പറയാന്‍ അറിഞ്ഞൂടാ ട്ടൊ..
ആളുകളെ ഒരു ആക്രാന്തം നോക്കണേ എന്റെ ശവ അടക്ക് നടത്തികാണാന്‍ ഉള്ള ഓരോരുത്തരുടെ ഒരു പൂതിയെ
നമ്മുടെ പുതിയ മിടുക്കന്മാരായ പിള്ളേരെ കണ്ടുപിടിച്ച് നല്ല അന്തസ്സുള്ള ടീമിനെ സജ്ജമാക്കാൻ, പണത്തിന്റെ പുറത്തു കിടന്നുറങ്ങുന്ന ഈ വമ്പൻ പറട്ടകൾക്ക് സാധിക്കുന്നില്ല. അതിനുള്ള മനസ്സില്ല എന്നതാണ് സത്യം. നല്ല വിമർശനം....
നമ്മുടെ കൊമ്പനുള്ള എന്തോ പണിയാണെന്ന് ധരിച്ചാണ് വായിക്കാന്‍ വന്നത്..
സംഗതി കലക്കി. ഇഷ്ടപ്പെട്ടു.
ഇവര്‍ നിര്‍ത്തിയിടത്ത് നിന്നും വേറെ ഒരു കൂട്ടര്‍ തുടങ്ങുമെന്ന് കേള്‍ക്കുന്നു .
എന്തൊക്കെയായാലും കളിക്കളത്തില്‍ ഇറങ്ങിയാല്‍ നമ്മള്‍ എല്ലാം മറന്നു പോകില്ലേ.
അതാണല്ലോ ഈ കളി കാണുന്നവരെയും വട്ടന്മാര്‍ എന്ന് വിളിക്കുന്നത്. കഷ്ടകാലത്തിന് ആ വട്ട് എനിക്കുണ്ട് .
ഏതായാലും ഇതിന്‍റെ പേരില്‍ കാണിച്ച് കൂട്ടുന്ന വിവാദങ്ങള്‍ ഒഴിവാകേണ്ടത് തന്നെ.
പോസ്റ്റ് വളരെ നന്നായി ഹാഷിക്ക്
ആ ക്ലൈമാക്സ് രസായി ട്ടോ .
@കൊമ്പന്‍ - രണ്ടു കമെന്റിന്റെ താഴെയും ഒരു കുന്ന് ലൈക്ക് അടിക്കണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാം. തല്‍ക്കാലം അതിനിവിടെ മാര്‍ഗം ഇല്ലല്ലോ ?
@പ്രഭന്‍ - വിന്‍സെന്റ് ചേട്ടന്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. പവനായി ശശിയായി. അപ്പൊ ശശി ആരായി എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും?
@പഞ്ചാരക്കുട്ടന്‍, നൌഷൂ, ഷാജു, ആചാര്യാ - നന്ദി
@ജെഫു - കോര്‍പ്പറേറ്റുകളെയും ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടോ?
@oduvathody - ഞാനടക്കം പലരും സന്തോഷിച്ച കാര്യം തന്നെ. പക്ഷെ ഇത് എന്നെ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ഇവിടെ നില്‍ക്കാം എന്ന മട്ടില്‍ ആയി പോയില്ലേ എന്ന് ഒരു സംശയമില്ലേ?
@എന്റെ ലോകം - പവനായിക്ക് മരണമില്ല അല്ലെ?
@ദുബായിക്കാരാ -കൊമ്പനെ വെറുതെ മദം ഇളക്കാണോ. തലക്കെട്ട് കണ്ടപാടെ കത്തിയും രാകി ഇറങ്ങിയതാണ് മൂപ്പര്‍
കിറുക്കറ്റില്‍ നുമ്മ വെറും 'സസി'
തലക്കെട്ട് കാരണം ഹാഷിക്ക് എഴുതിയ വിഷയത്തിൽ നിന്നും മാറി ചർച്ച കൊമ്പൻ മൂസയുടെ പിന്നാലെ പോയല്ലോ...
കൊച്ചി കൊമ്പനേക്കാൾ കേമനാണോ ബ്ലോഗർ കൊമ്പൻ?!
സംഗതി കലക്കി
അത്രേം നന്നായി ..ഒരു ദിവസം നീളമുള്ള (ട്വന്റി -ട്വന്റി ആയാലും അത് ഒരു ദിവസത്തെ മിനക്കെടുണ്ടാക്കുന്നതാ ) ഈ കിറുക്കന്‍ കളി മൂലം ഇന്ത്യന്‍ ജനത മടിയന്മാരാകുന്നു എന്ന മറുപുറം കാണാനും കണ്ണ് വേണം .ഇതൊക്കെ രാജ്യത്തെ ജനങ്ങളുടെ മനുഷ്യ വിഭവ ശേഷി കാര്യമായി തന്നെ നഷ്ടപ്പെടുത്തുന്ന കളിയാണ് . ലോട്ടറി അടിച്ചവന്റെ ജീവിതം വാര്‍ത്ത ആകുന്നതല്ലാതെ ലോട്ടറി എടുത്തു കുത്ത് പാളയെടുത്തു കുടുമ്പം തകര്ന്നവന്റെ ജീവിതം അപൂര്‍വ്വമായി മാത്രമേ നമ്മുടെ നാട്ടില്‍ വാര്തയാകുന്നുള്ളൂ .അത് പോലെ തന്നെ ഇതും ..
പാവം ചിയര്‍ ഗേള്‍സ്......... !! അവരെന്തു പിഴച്ചു ഹാഷിക്കെ :)
@അലി - ആ ഓര്‍മ്മപ്പെടുത്തലിന് പ്രത്യേകം നന്ദി. ബ്ലോഗില്‍ ഈയിടെയായി ഒരു ചെറിയ പുക കണ്ടാലും അടി പൊട്ടുന്ന സമയമല്ലേ ? അപ്പോള്‍ ഇങ്ങനെ ഒരു തലക്കെട്ട് കണ്ടപ്പോള്‍ ആളുകള്‍ തെറ്റിദ്ധരിച്ചുകാണും. :-) പിന്നെ മറ്റൊരു കാര്യം, ക്രിക്കറ്റ് എന്ന ഗെയിമിനെക്കുറിച്ച് ഏറ്റവും കുറഞ്ഞത് നമ്മള്‍ മലയാളികള്‍ എങ്കിലും ചര്‍ച്ച ചെയ്യാന്‍ തന്നെ ആഗ്രഹിക്കുന്നില്ല . ദിവസം മൂന്നു നേരം പല രൂപത്തില്‍ വെച്ചുവിളമ്പി ഇതിന്റെ നടത്തിപ്പുകാര്‍ അത്രയധികം ആളുകളെ വെറുപ്പിച്ചിരിക്കുന്നു. കേരളത്തിലെ മറ്റു ചില കായിക ഇനങ്ങളെ അധികൃതര്‍ ' പോഷിപ്പിക്കുന്ന ' രീതിയും ഈ ഐ പി എല്‍ വിഷയത്തിലെ ശുഷ്ക്കാന്തിയും കാണുമ്പോള്‍ കാര്യങ്ങളുടെ ഗുട്ടന്‍സ് ഒരുവിധം ഉള്ളവര്‍ക്കെല്ലാം മനസിലാകും. കഴിഞ്ഞ സന്തോഷ് ട്രോഫി മത്സരത്തിനിടെ കാര്യമായി പരിക്ക് പറ്റിയ കേരളത്തിന്റെ ഒരു കളിക്കാരനെ സഹകളിക്കാര്‍ ചുമലില്‍ താങ്ങിയാണ് പകുതി ദൂരം എത്തിച്ചത്. സന്തോഷ് ട്രോഫി മത്സരത്തിന് പോകുന്ന ടീമിന് ട്രെയിനില്‍ -അതും സാധാ സ്ലീപ്പര്‍ ക്ലാസില്‍- സീറ്റ് റിസര്‍വ് ചെയ്യാന്‍ പോലും പലപ്പോഴും നമുക്ക് സാധിക്കാറില്ല.
ഇവിടെ ക്രിക്കെറ്റില്‍ ആണെങ്കിലോ? അതാണ് ' മണികിലുക്കത്തിന്റെ' പവര്‍ .
ഇനി ഇതിന്റെ പേരില്‍ വല്ല ഹര്‍ത്താലോ മറ്റോ പ്രഖ്യാപിച്ചുകളയുമോ ഭഗവാനേ...
ചിയര്‍ ഗെര്‍ഗ്ളിസ്നെ എങ്ങോട്ടും വിടരുതെ.
ഹര്‍ത്താല്‍ ഉള്ള ദിവസം അവരെ വഴിയില്‍ ഇറക്കിയാല്‍ മതി.
കേരളത്തില്‍ വരാനിരുന്ന എന്തോ വലിയ ഒരാപത്ത് ഒഴിഞ്ഞു പോയത് പോലെയാണ് എനിക്ക് തോന്നുന്നത് ...ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്ത് പാവങ്ങള്‍ക്ക് നാരങ്ങാ വെള്ളം വില്‍ക്കാന്‍ പോലും അനുമതി ഉണ്ടാവുമോ ?
ബൂട്സ് വാങ്ങാനും, തുന്നാനും പണമില്ലാതെ കണ്ണീരൊഴുക്കിയ ഹതഭാഗ്യരിൽ ഈയുള്ളവനും ഒരു കാലത്ത് ഉണ്ടായിരുന്നു, ഹാഷിഖ്..നല്ല നിരീക്ഷണം!
Timely Post!
Biju Davis
തടി പിടിക്കാന്‍ അറിയാത്ത ആനകളുടെ എഴുന്നെള്ളിപ്പ് .....
ഉത്സവപ്പറമ്പ് ഒഴിഞ്ഞതില്‍ ആശ്വസിക്കാം .....
ഹും നന്നായിപ്പോയെ ഉള്ളൂ ... ഇത് തുടക്കത്തിലേ എല്ലാരും സംശയിച്ചപോലെ തന്നെയായി ! കൊച്ചി കൊമ്പന്മാരുടെ ആ പേരുപോലും കരഞ്ഞു വിളിച്ചിട്ട് കിട്ടിയതല്ലേ !!
അവസാനം കലക്കിട്ടോ :)
തരൂര്‍ തകര്‍ന്നു വീണതില്‍ പിന്നെ ഈ
ന്യൂസ് ഫോളോ ചെയ്തിരുന്നില്ല. അതിനിടെ
കഴിഞ്ഞ ദിവസം ഈ വാര്‍ത്ത കണ്ടു.
അപ്പോള്‍ മനസ്സില്‍ തോന്നിയത് ഈ നിസ്സംഗത
തന്നെ. എല്ലാവരുടെയും മനസ്സറിഞ്ഞ ഈ
പോസ്റ്റിനു നന്ദി ഹാഷിക്ക്.
പേരിനെങ്കിലും കേരളത്തിനൊരു ടീമുണ്ടായിരുന്നു..രണ്ടുമൂന്നു മലയാളികള്‍ക്ക് ഐപിയല്ലില്‍ കളിക്കാനുള്ള അവസരവും കിട്ടി.വിവാകേരള കൊല്‍ക്കത്തകൊണ്ടുപോയ പോലെ ഇപ്പോ കൊമ്പന്മാരെ ബിസിസീഐയും തട്ടകം മാറ്റി.കായിക രംഗത്ത് കാശിറക്കാന്‍ കേരളത്തിലാളെ കിട്ടാതെ വരുന്നതിനു മറ്റൊരു ഉദാഹരണം കൂടി..
ഞമ്മക്ക് ഈ വിഷയം പുടിക്കൂല കോയ ... അത് കൊണ്ട് വായിച്ചു മിണ്ടാതെ പോകുന്നു...
@ ലിപി, അതെ ആദ്യം ഇന്‍ഡി കമാണ്ടോസ് എന്ന്‍
വിളിച്ചാല്‍ വിളി കിട്ടാത്ത ഒരു പേര്. തണ്ടപ്പേരില്‍ കൊച്ചി ചേര്‍ക്കാനും നമ്മുടെ തരൂര്‍ ഇടപെടേണ്ടി വന്നു
@ Muneer N.P - വിവ കേരളക്കും മറ്റും പറയാന്‍ ഒരുപാട് പ്രാരാബ്ധങ്ങള്‍ ഉണ്ടായിരുന്നു. ഇത് അതല്ലല്ലോ സ്ഥിതി.. കാശിനു മുകളില്‍ ഉറങ്ങുന്നവര്‍. എന്നിട്ടും കെ. സി. എ-ക്ക് മൂന്നു ഹോം മാച്ചിന്റെ വീതം കൊടുക്കാനുണ്ട് എന്ന് കേള്‍ക്കുന്നു.
ഞാനും ഹെഡിങ് കണ്ടപ്പൊ നമ്മുടെ കൊമ്പനെ തന്നെയാണ് ഓര്‍ത്തത്....ഇക്കാര്യത്തില്‍ മാത്രം കേരളം അല്പം അന്തസ്സ് കാണിച്ചു
മൂന്നാംലോകരാജ്യങ്ങള്‍ ഭീഷണി ആയി വളരാതിരിക്കാന്‍വേണ്ടി ക്രിക്കറ്റിനെ മാക്സിമം പ്രോല്‍സാഹിപ്പിക്കുന്നു അമേരിക്ക പോലുള്ള കുത്തകശക്തികള്‍. അവര്‍ക്ക് സ്വന്തമായി ഒരു നല്ല ടീം ഇല്ലാത്തതും അതുകൊണ്ടാണ്. പിന്നെ, ഒരു സീസണ്‍ കൂടിയൊക്കെ കളിക്കാനുള്ള പാങ്ങ് നമ്മുടെ കൊമ്പന്മാര്‍ക്ക് കാണുമെന്ന് കരുതിയതാ, ഛെ!
ഈ ജാരസന്തതി കൊച്ചി ഐ പി എല്‍ ചത്തുപോയതില്‍ നിര്‍വ്യാജം സന്തോഷിക്കുന്നു
എന്താ മച്ചുണ്യാ പ്രശ്നം?... ഞമ്മളിമ്മാതിരി പുകിലിലൊക്കെ തലയിട്ടിട്ട് കാലം കൊറച്ചായി...
മലയാളിയുടെ ആശ ആവിയായി ,മലപ്പുറം കത്തി ,ജര്‍മന്‍ തോക്ക്,അമ്പുംവില്ലും ...ഒടുവില്‍ ശവമായി
നമ്മക്കിതൊന്നും ശരിയാവൂലാന്നേ..
ഈ ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ തന്നെ കിറുക്കിന്റെ അങ്ങേ അറ്റം എന്നാണു എന്റെ അഭിപ്രായം.. :) പോസ്റ്റ് കലക്കീട്ടോ..
കൊച്ചീലെ കൊമ്പന്മാരും, നമ്മുടെ ശ്രീകുട്ടന്റെ കളീം.. എന്തോരം തേങ്ങകള്‍ ഒടച്ചതാ. ഇപ്പൊ ദാണ്ടേ കെടക്കുന്നു... ശുഭഷ്യ ശീഘ്ര ശ്ഖലനം... അല്ലതിപ്പോ എന്തോ പറയാനാ...
ഹാഷിക്ക്, പുതിയ പോസ്റ്റിടുമ്പോള്‍ ഒരു മെയില്‍ നോട്ടിഫിക്കേഷന്‍ അയച്ചാല്‍ വലിയ ഉപകാരമായിരുന്നു..
ഹാശിക്, വളരെ, വളരെ സത്യം. ക്രിക്കറ്റിന്റെ സൌന്ദര്യം നശിപ്പിച്ച ഈ നശിച്ച IPL നേ എനിക്ക് പാണ്ഡേ വെറുപ്പാണ്. "വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കാന്‍ 'ശാലിനി മേനോന്‍' എന്ന ശാലീന നാമകരണവും നടത്തി കയ്യുംപിടിച്ചു വീട്ടില്‍കൊണ്ടുവന്നത് പോലെ," ഇത് കലക്കി. കേട്ടോ? :-)
@സോണി, ഒരു പരിധി വരെ ഇത് ശരിയായിരിക്കാം. പക്ഷെ, ഇന്ത്യക്കൊപ്പം തന്നെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഇംഗ്ലണ്ടും ഓസ്ട്രേലിയയും പോലെയുള്ള രാജ്യങ്ങളില്‍ ഒന്നും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇല്ലല്ലോ? അപ്പോള്‍ കുഴപ്പം നമ്മുടെ മാത്രമല്ലേ?
@ഷബീര്‍, ഒരു പ്രശ്നവുമില്ല. തിരിച്ചിലാന്റെ തിരിഞ്ഞുകളികള്‍ ഇല്ലാതിരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാരമില്ല, തിരികെ വന്നല്ലോ....... എല്ലാം ശരിയാക്കാം ഇനി....
@ആസാദ് , അടുത്ത തവണ മുതല്‍ അങ്ങനെയാവാം. !!!!!
നന്നായി...
ക്രിക്കറ്റ് വലിയ വലിയ തിമിംഗലങ്ങൾ നിറഞ്ഞാടൂന്ന ഒരു ബിസിനെസ്സ് രംഗം തന്നെ... പണത്തിനു വേണ്ടീയുള്ള കളികൾ.
മലയാളികളായി അതിൽ അധികം ആരുമില്ലാത്ത സ്ഥിതിക്ക് അവർ എവിടെയെങ്കിലും പോകട്ടെ..
ആശംസകൾ
Uppu chumannu nadannavanoru Kappalu kadalilirakkan moham....
ക്രിക്കറ്റ് ഇഷ്ട്ടാണെങ്കിലും ഐ പി എല്‍ നോട് താല്‍പ്പര്യമില്ല.അതിനാല്‍ അത്തരം വാര്‍ത്തകളുടെ പിന്നാലെ പോകാറുമില്ല.
എങ്കിലും ഹാഷിക്കീയന്‍ സ്റ്റൈല്‍ രസായിട്ടുണ്ട്..
ക്രിക്കറ്റല്ലേ.. നടക്കട്ടെ.
ക്രിക്കറ്റ് കച്ചോടത്തിന്റെ ഓരൊ കളികളേ...
ഒട്ടും പേടിക്കണ്ടാ കേട്ടോ...
കൊമ്പിന്റെ വിലയും മതിപ്പും പിന്നീട് എല്ലാവർക്കും മനസ്സിലാകും കേട്ടൊ ഭായ്
പ്രിയപ്പെട്ട ഹാഷിക്ക്,
കളിയേക്കാള്‍ ഇഷ്ടം എന്നും കളിക്കാരെകുറിച്ചു അറിയാനാണ്. നര്‍മം ചാലിച്ച പോസ്റ്റ് വളരെ ഇഷ്ടമായി.
വാല്‍ക്കഷ്ണം ശരിക്കും രസിച്ചു.
സസ്നേഹം,
അനു
ഹായ് ഹാഷിക് ബായ്,
സംഗതി മറ്റൊരു സിസ്ടത്തില്‍ നിന്നും ഒപ്പിച്ചു. മൂന്നു തവണയായി വന്നു വായിച്ചു. അടി പൊളി പോസ്റ്റ് ആയിരുന്നു. ഇതിന്റെ വാല്‍ക്കഷ്ണം വല്ലാതെ ബോധിച്ചു. കായിക കേരളത്തിന്റെ നാറിയ പിന്നാമ്പുറങ്ങള്‍ പങ്കു വെച്ചതിനു നന്ദി.
ഈ ടീം കൊച്ചി വിട്ട് പോയതുകൊണ്ട് കേരളത്തിന്റെ കായിഗരംഗത്ത് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോകുന്നില്ല.
ഞാനും യോജിക്കുന്നു. ഇവിടെ എത്താന്‍ വൈകി. ഒരു നല്ല പ്രതികരണം.
സസ്നേഹം
വേനല്‍പക്ഷി
കൊമ്പന്മാരുടെ കാര്യം വിടാം . പ്രതിഭകളുടെ കാര്യം പറഞ്ഞത് നന്നായി. നല്ല ഒരു പോസ്റ്റ്.
കൊച്ചിക്കൊരു കൊമ്പൻ..!! എന്നിട്ടിപോളെന്തായി..??
ഞാനും ആദ്യം കൊമ്പന് ഇട്ടുള്ള എട്ടിന്റെ പണി ആകും എന്ന് കരുതി .. എന്തായാലും തകര്‍ത്തു ... സസ്നേഹം ...
hi friends
kalakki.................
Post a Comment
hashiq.ah@gmail.com