Pages

Sunday, April 3, 2011

വെല്‍ഡണ്‍ ഇന്ത്യ ..വെല്‍ഡണ്‍ ധോണി.........

അഭിനന്ദനങ്ങള്‍ ടീം ഇന്ത്യ.............
നുവാന്‍ കുലശേഖര എറിഞ്ഞ നാല്പത്തി ഒമ്പതാം  ഓവറിലെ രണ്ടാം പന്ത് ലോങ്ങ്‌ ഓണിനു മുകളിലൂടെ ഗാലറിയിലേക്ക് പറത്തി മഹേന്ദ്രസിംഗ് ധോണിയെന്ന  വിക്കെറ്റ്‌ കീപ്പര്‍ ക്യാപ്റ്റന്‍ മറ്റൊരു ലോക കിരീടത്തിനായുള്ള  ഇന്ത്യന്‍ ക്രിക്കെറ്റ് പ്രേമികളുടെ നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുന്നു.

ഇരുപത്തിയൊന്നു വര്‍ഷം ഇന്ത്യന്‍ ക്രിക്കെറ്റിനെ സ്വന്തം ചുമലില്‍ കൊണ്ടുനടന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ലോക ക്രിക്കറ്റിലെ അസാമാന്യ പ്രതിഭ  സഹകളിക്കാരുടെ ചുമലിലേറി മൈതാനം വലം വെച്ചത് ഇന്ത്യന്‍ കായിക പ്രേമികളുടെ മനസ്സില്‍ എന്നെന്നും മങ്ങാതെ നില്‍ക്കും.ഒപ്പം ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണിങ് ബാറ്റ്സ്മാന്‍മാരെ നഷ്ടപ്പെട്ടിട്ടും പതിവ് പോലെ ഒരു കൂട്ടത്തകര്‍ച്ചയിലേക്ക് ടീമിനെ തള്ളി വിടാതിരുന്ന മധ്യനിര ബാറ്റ്സ്മാന്‍മാരും. നന്ദിയുണ്ട് ധോണീ...നന്ദിയുണ്ട്.... അന്‍പത് ഓവര്‍ വിക്കറ്റിന് പിന്നില്‍ നിന്നും പിന്നെ ഇന്ത്യ കിതച്ചു കീഴടങ്ങുമെന്ന് തോന്നിയപ്പോള്‍ വിക്കറ്റിന് മുന്നില്‍ നിന്നും നയിച്ചതിന്...സാമാന്യം വലിയ സ്കോര്‍ ഇങ്ങനെയും ചേസ് ചെയ്തു ജയിക്കാമെന്ന് കാണിച്ചു തന്നതിന്.. ഇന്ത്യന്‍ ക്രിക്കെറ്റ് പ്രേമികള്‍ക്ക് രണ്ടാമതൊരു ലോകകപ്പ്‌ സമ്മാനിച്ചതിന്... ആറ്‌ ലോകകപ്പ് കളിച്ച സച്ചിനെ വെറും കയ്യോടെ വിടാതിരുന്നതിന്.... എല്ലാത്തിനുമുപരി , ഇതേ ലങ്കയോട് തോറ്റമ്പി  കത്തുന്ന ഗാലറികളെ സാക്ഷി നിര്‍ത്തി തല കുമ്പിട്ടു മടങ്ങിയ 1996- ലെ നമ്മുടെ കളിക്കാരുടെ ചിത്രം ഇന്ത്യന്‍ മനസുകളില്‍ നിന്നും മായിച്ചു കളഞ്ഞതിന്... അവസാനമായി, ക്രിക്കറ്റെന്നാല്‍, പത്തോ പത്തിനഞ്ചോ കളിക്കാര്‍ക്കും പിന്നെ ചില കോര്‍പറേറ്റുകള്‍ക്കും പരസ്യ കമ്പനികള്‍ക്കും  പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്ന നാട്ടില്‍ , അതൊരു വികാരമായി കൊണ്ട് നടക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കിയതിന്....!!!!!!!!!

കേവലം പതിനാലു ടീമുകള്‍ മാത്രം പങ്കെടുത്ത ഈ 'ലോകകപ്പ്‌ ' വിജയം അത്രയതികം ആഘോഷിക്കേണ്ട ഒന്നല്ല എന്നറിയാം...പക്ഷെ നൂറ്റിഇരുപത്തിയൊന്നു കോടി ജനങ്ങളുള്ള രാജ്യത്തിന്റെ കായിക ഭൂപടത്തില്‍  ലോക നിലവാരത്തിലുള്ള മറ്റൊരു കായിക ഇനം സ്ഥാനം പിടിക്കുന്നതുവരെയെങ്കിലും ക്രിക്കറ്റിനെ നമ്മുടെ മനസിന്റെ ബൌണ്ടറിക്കപ്പുറം നിര്‍ത്തേണ്ട കാര്യമില്ലല്ലോ?

(നാല് ദിവസത്തിനുള്ളില്‍, ഒരേ വിഷയത്തെപ്പറ്റി തന്നെയുള്ള ഈ രണ്ടാമത്തെ പോസ്റ്റ്‌ അല്പം മടുപ്പുളവാക്കുന്ന ഒന്നാണെന്നറിയാം. പക്ഷെ ഇനി ഇങ്ങനെ ഒരു പോസ്റ്റിടാന്‍ ഇരുപത്തിയെട്ട് വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല. പ്രത്യേകിച്ചും ഒരു ക്രിക്കെറ്റ്പ്രേമി എന്നതിനേക്കാള്‍  ഇന്ത്യന്‍ കായിക രംഗത്തെ ഏതു നേട്ടത്തിലും ആനന്ദം കണ്ടെത്തുന്ന ഒരു സാധാരണ കായികപ്രേമി എന്ന നിലയ്ക്ക്. )

28 comments:

ഷബീര്‍ (തിരിച്ചിലാന്‍) said...

'ധോണി....' അതെ... ഇന്ത്യ കണ്ട മഹാനായ കളിക്കാരന്‍, മഹാനായ ക്യാപ്റ്റന്‍... ഏതൊരു ക്യാപ്റ്റനും സ്വപ്നം കാണുന്ന ഒരു ഇന്നിംഗ്സ്... അത് ധോണി ഇന്നലെ സാക്ഷാത്കരിച്ചു. 'hats off to that man' ... പഴയ ധോണിയെ അനുസ്മരിപ്പിക്കും വിധം six അടിച്ച് വിജയതീരമണിഞ്ഞു. അതെ നമ്മള്‍ നേടി... സച്ചിനുവേണ്ടി... ക്രിക്കറ്റിലെ കുറിയ ഇതിഹാസത്തിന് വേണ്ടി...

വെത്യസ്തമായ ഒരു ചേസിംഗ് ആയിരുന്നു ഇന്നലെ കണ്ടത്. ഒരു തിരക്കും കാണിക്കതെ മെല്ലെ കളിച്ച് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി പതിയെ ശ്രീലങ്കയുടെ കയ്യില്‍ നിന്നും ധോണി കപ്പ് പിടിച്ച് വാങ്ങി...

ആഹ്ലാദം പങ്കുവെക്കാന്‍ വാക്കുകളില്ല...
വൂ....... ഹൂ............ ഈ അക്ഷരങ്ങള്‍കൊണ്ട് ആഹ്ലാദം ഇന്നലെയും ഇന്നും പങ്കുവെക്കുന്നു....

hashik.. yess man we hv done it... for India... for the great Sachin...

Naushu said...

പാകിസ്താന്‍ , ബംഗ്ലാദേശ് , ശ്രീലങ്ക എന്നീ രാജ്യക്കാരുടെ ഇടയില്‍ ജീവിക്കുന്ന പ്രവാസികളായ എന്നെപ്പോലുള്ളവര്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ അവസരമോരുക്കിത്തന്ന ധോണിക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ......

ചാണ്ടിക്കുഞ്ഞ് said...

വെല്‍ഡൺ ഹാഷിക്...

ചെറുവാടി said...

ഇരുപത്തിയൊന്നു വര്‍ഷം ഇന്ത്യന്‍ ക്രിക്കെറ്റിനെ സ്വന്തം ചുമലില്‍ കൊണ്ടുനടന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ലോക ക്രിക്കറ്റിലെ അസാമാന്യ പ്രതിഭ സഹകളിക്കാരുടെ ചുമലിലേറി മൈതാനം വലം വെച്ചത് ഇന്ത്യന്‍ കായിക പ്രേമികളുടെ മനസ്സില്‍ എന്നെന്നും മങ്ങാതെ നില്‍ക്കും.

Njaanum aghoshichu kondeyirikkunnu.

moideen angadimugar said...

അഭിനന്ദനങ്ങൾ..

രമേശ്‌ അരൂര്‍ said...

ഇന്നലെ വൈകിട്ട് അവിചാരിതമായി ബംഗാളികള്‍ കൂട്ടമായി പാര്‍ക്കുന്ന ഒരു ലേബര്‍ ക്യാപില്‍ ചെന്ന് പെട്ടു. എല്ലാവരും ടിവിക്ക് മുന്നില്‍ ഉത്സാഹ ഭരിതരായി ഇന്ത്യ -ശ്രീലങ്ക ഫൈനല്‍ ലോക കപ്പ് ക്രിക്കറ്റ് വീക്ഷിക്കുന്നു ..ഇന്ത്യ ഓരോ വിക്കറ്റ് വീഴ്ത്തുംപോളും റണ്ണുകള്‍ വാരിക്കൂട്ടുമ്പോളും അവര്‍ കയ്യടിക്കുന്നു !! ആര്‍ത്തു വിളിക്കുന്നു ...ആ ആവേശം കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി നമ്മുടെ ജന്മ നാടിനെക്കുറിച്ച് എനിക്ക് അഭിമാനം തോന്നി .. മേരാ ഭാരത്‌ മഹാന്‍ ..ജയ് ഹിന്ദ്‌ !!

kaattu kurinji said...

"Like"!!

ajith said...

WELLDONE DHONI & BOYS
WELLDONE INDIA

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അഭിനന്ദനങ്ങള്‍....

Shukoor said...

അഭിനന്ദനങ്ങള്‍.

ente lokam said...

ഇനിയും ഒരു പോസ്റ്റ്‌ ഇടാന്‍ 28 വര്ഷം
കാത്തിരിക്കാന്‍ വയ്യ ....സച്ചിനെ തോളില്‍
എത്തിയതിനു കൊടുത്ത super reply
pole തന്നെ ..ഒത്തിരി സന്തോഷം തോന്നി
ഇന്നലെ. ഞാന്‍ ഒരു ക്രികെറ്റ് പ്രേമി
അല്ലാതിരുന്നിട്ടും.ഈ പോസ്റ്റു കല്കട്ടയില്‍
കരഞ്ഞതിന്റെ രണ്ടാം ഭാഗം ആക്കിയാല്‍
മതിയല്ലോ ..അനവസരത്തില്‍ ആണ് അത്
അപ്രസക്തം ആവുക .ഇത് പ്രസക്തം
ആണ് hashiq.സന്തോഷം പങ്ക്
വെയ്ക്കുന്നു ....

പട്ടേപ്പാടം റാംജി said...

നൌഷു എഴുതിയ അഭിപ്രായം തന്നെ ഞാനിവിടെ പകര്‍ത്തുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഭാരതത്തെ സ്നേഹിക്കുന്ന ഒരോ ഇന്ത്യക്കാരന്റേയും സന്തോഷങ്ങളാണ്...
ഹഷീക്ക് ഇതിലൂടെ പങ്ക് വെച്ച് അഭിനന്ദനം നേടിയിരിക്കുന്നത് കേട്ടൊ

Lipi Ranju said...

വെല്‍ഡൺ ഇന്ത്യ ....
വെല്‍ഡൺ ഹാഷിക്...

ishaqh ഇസ്‌ഹാക് said...

വെല്‍ഡൺ ഹാഷിക്...

ഷമീര്‍ തളിക്കുളം said...

ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ മുഹുര്‍ത്തം. തീര്‍ച്ചയായും ക്രിക്കറ്റിനെ സ്നേഹിക്കുന്ന, നെഞ്ചിലേറ്റുന്ന ആരാധകര്‍ക്കു ധോണിയും സംഘവും നേടിത്തന്നതു ഇനിയെന്നുമോര്‍ക്കാനുള്ള ആവേശക്കാഴ്ചകളാണ്...!

ആശംസകള്‍...

Jazmikkutty said...

അതെ.......ഇന്ത്യ നേടിയ ഈ നേട്ടത്തിന് മാധുര്യം കൂടുതലാ....ഹാഷിക് നന്നായി എഴുതി.

ഹാഷിക്ക് said...

ക്രിക്കറ്റ് എന്ന ഗെയിമിനെക്കുറിച്ച് എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ നേടിയ ഈ വിജയത്തില്‍ സന്തോഷിക്കാത്തവര്‍ ചുരുക്കമായിരിക്കും അല്ലെ?

jayarajmurukkumpuzha said...

abhinandanangal.........

pushpamgad kechery said...

അഭിനന്ദനങ്ങള്‍ ....

അതിരുകള്‍/പുളിക്കല്‍ said...

ഇരുപത്തിയൊന്നു വര്‍ഷം ഇന്ത്യന്‍ ക്രിക്കെറ്റിനെ സ്വന്തം ചുമലില്‍ കൊണ്ടുനടന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ലോക ക്രിക്കറ്റിലെ അസാമാന്യ പ്രതിഭ സഹകളിക്കാരുടെ ചുമലിലേറി മൈതാനം വലം വെച്ചത് ഇന്ത്യന്‍ കായിക പ്രേമികളുടെ മനസ്സില്‍ എന്നെന്നും മങ്ങാതെ നില്‍ക്കും............ഇനി എത്രകാലം കാത്തിരിക്കണമെന്നറിയില്ല...എങ്കിലും ഓര്‍ത്തിരിക്കാന്‍ അവസരം തന്ന ധോണിക്കും ടീമിനും ഒരായിരം അഭിനന്ദനപ്പൂച്ചെണ്ടുകള്‍

Salam said...

ക്രിക്കെറ്റ് വിരോധം കൊണ്ടല്ലാട്ടോ. ഇപ്പൊ weekend നോട്ടമേ ബ്ലോഗില്‍ പറ്റുന്നുള്ളൂ അത് കൊണ്ടാ. ധോനിയുടെ winning sixer കണ്ടു ഞാനും കോരിത്തരിച്ചു. നന്നായി കളിക്കുന്നവര്‍ വിജയിക്കട്ടെ. well done team India. well done ഹാഷിക്ക്

ചെമ്മരന്‍ said...

അഭിനന്ദനങ്ങള്‍

Anonymous said...

ക്രിക്കറ്റ് ദൈവത്തിന്റെ മുത്തം ലഭിക്കാത്ത ഒരു കുറവ് നമ്മുടെ ലോകകപ്പിന് ഉണ്ടായിരുന്നു. രോമാഞ്ചം കൊണ്ട നിമിഷം. ഇത് സച്ചിന് വേണ്ടി തന്നെ.

Anonymous said...

അങ്ങിനെയാണോ എങ്കിൽ ക്രിക്കറ്റ് ഗെയിമിനെ കുറിച്ചൊരഭിപ്രായ വ്യത്യാസവുമില്ലാത്ത ഞാനും സന്തോഷിക്കുന്നു ഇന്ത്യയോടൊപ്പം ക്രിക്കറ്റ് പ്രേമികളോടൊപ്പം .. അഭിനന്ദനങ്ങൾ.. ഈ പോസ്റ്റിനു.. എഴുത്ത് നന്നായി..

Rohith Anchery said...

ഇത് ഇപ്പോഴാണല്ലോ കണ്ടത്.? സാരമില്ല..കപ്പ് നാല് വര്‍ഷം കയ്യിലുണ്ടല്ലോ. അപ്പോള്‍ എപ്പോള്‍ വായിച്ചാലും പ്രസക്തം......congrats.

മുല്ല said...

അഭിനന്ദന്‍സ്....

പുതിയ പോസ്റ്റുണ്ടോന്ന് വന്ന് നോക്കീതാ...അപ്പോ ദേ വീണ്ടും ക്രിക്കറ്റ്...
ഉം...

arun said...

ക്രിക്കറ്റ് വിമര്‍ശനവിധേയമായിരിക്കത്തന്നെ
ഒരു വേള്‍ഡ്കപ്പ് അതും ആസ്ട്രേലിയ കുത്തകയാക്കി
മാറ്റിവെച്ച കപ്പ് നേടിയെടുക്കാ‍ന്‍ കഴിഞ്ഞത് വലിയൊരു നേട്ടം തന്നെയാണ്.ഒരു ടീം ഗൈമായ ക്രിക്കറ്റില്‍ സച്ചിനെന്ന ലോകത്തര കളിക്കാരന്‍ ഉണ്ടായിട്ടും പേരിനൊത്ത കളി പുറത്തെടുത്തിട്ടും പലപ്പോഴും ഒരു വേള്‍ഡ്കപ്പെന്നത് കിട്ടാക്കനിയായി.അതിനെല്ലാം മറുപടിയായാണ് ഈ കിരീടം ധോണിയും കൂട്ടരും നേടിയെടുത്തത്.

Post a Comment

hashiq.ah@gmail.com