Pages

Sunday, November 14, 2010

ഫസ്റ്റ് ബെല്‍

ഞാന്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയിട്ട് എന്തു   സാഹിത്യം  മലമറിക്കാനാണെന്ന്  ദയവു ചെയ്ത് ആരും തെറ്റിദ്ധരിക്കരുത്. പേര് സൂചിപ്പിക്കുന്നത് പോലെ അത്ര വലിയ നടന്‍ കാഴ്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ കഴിഞ്ഞു എന്ന് വരില്ല. പേരിനായി മാത്രം ഒരു പേര്. എഴുതാന്‍ എനിക്കും , വായിക്കാന്‍ നിങ്ങള്‍ക്കും കരം കൊടുക്കെണ്ടാത്ത ഈ ' ബ്ലോഗുലകില്‍ ' ഇതങ്ങനെ പൊക്കോട്ടെ. ജോലിയുടെ ആവര്‍ത്തന വിരസതയില്‍, അല്‍പം നേരമ്പോക്കിന് വേണ്ടി  ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്ക് പരതി നടക്കുന്നതിനിടക്ക്, ഇഷ്ടപെട്ട ഒരു പോസ്റ്റിനു  കമന്റ്‌ ഇടാനാണ് ഒരു ID ഉണ്ടാക്കിയത്. പിന്നെ വെറുതെ ഉള്ളിലേക്ക് കയറി നോക്കിയപ്പോള്‍ ഈ 'ബൂലോകത്ത്' ഇങ്ങനെ ഒരു സാധനം സ്വന്തമായി ഇല്ലാത്തവര്‍ എന്നെ പോലെ വളരെ കുറച്ചു പേരെ ഉള്ളൂ എന്ന് തോന്നി. ശബ്ദതാരാവലിയില്‍ ഉള്ള ഒരു വിധം എല്ലാ വാക്കുകള്‍ കൊണ്ടും വിവിധ രൂപത്തിലുള്ള ബ്ലോഗുകള്‍ പിറവി എടുത്ത കാര്യം അറിയാന്‍ എന്തേ ഇത്ര വൈകി...ഛെ...മോശം .ഭാവിയില്‍, ഇനി ഒരു ബ്ലോഗ്‌ സ്വന്തമായി ഇല്ലാത്തതിന്റെ പേരില്‍ എവിടെയും നമ്മള്‍ മാറ്റി നിര്‍ത്തപ്പെട്ടുകൂടാ. രണ്ടു കൊല്ലം മുമ്പ് ഹൌസിംഗ് ലോണിനു വേണ്ടി ബാങ്കില്‍ ചെന്നപ്പോള്‍ ഒരു പ്രവാസിയായ എന്നോട് ചോദിച്ച തിരിച്ചറിയല്‍ രേഖകള്‍ എന്തൊക്കെയായിരുന്നു? റേഷന്‍ കാര്‍ഡ്‌, ഇലക്ഷന്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌ തുടങ്ങി വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം കയ്യില്‍ കാണപ്പെടുന്ന ഒരു വിധം എല്ലാ രേഖകളും ചോദിച്ചു. ഇനി എന്തെങ്കിലും കാര്യത്തിനായി പോകുമ്പോള്‍ ബ്ലോഗര്‍ ID ഇല്ലാത്തതിന്റെ പേരില്‍ മാറി നില്‍ക്കേണ്ടല്ലോ.. കിടക്കട്ടെ ഒരെണ്ണം നമ്മുടെ അക്കൌണ്ടിലും.


ഇത് തുടര്‍ന്നും സഹിക്കേണ്ടി വരുമോ എന്നോര്‍ത്ത് ആരും പേടിക്കേണ്ട. കോയമ്പത്തൂര്‍  ഉണ്ടായിരുന്നപ്പോള്‍ പ്രഭാതങ്ങളില്‍ ക്രിക്കറ്റ്‌ നെറ്റ്  പ്രാക്ടീസിന്പോയത് പോലെ,  തൃശ്ശൂര്‍ താമസിക്കുമ്പോള്‍ യോഗ ക്ലാസിനു ചേര്‍ന്നത്‌ പോലെ, കൊച്ചിയില്‍ താമസിച്ചപ്പോള്‍ ജിമ്മില്‍ പോയത് പോലെ, ദമ്മാമില്‍ ഉണ്ടായിരുന്നപ്പോള്‍ വയറു കുറക്കാന്‍ കോര്‍ണിഷില്‍ നടക്കാന്‍ പോയത് പോലെ ...ആദ്യത്തെ ആവേശം കുറയുമ്പോള്‍ ഈ പണിയും ഞാന്‍ തനിയെ നിര്‍ത്തികൊള്ളാം....അത് വരെ സഹിക്കുമല്ലോ....

7 comments:

. said...

സഹിക്കാം ..അല്ലാതെ നിവര്‍ത്തിയില്ലല്ലോ...തിരിച്ചും അങ്ങനെതന്നെയായിരിക്കണം.

Shaan said...

haha.... Great... Eni google adsense el koodi account thudangu... :)

Safeer said...

introduction കൊള്ളം. ധൈര്യമായിട്ട് സെക്കന്റ്‌ ബെല്ല് കൊടുത്തോ............

Muralee Mukundan , ബിലാത്തിപട്ടണം said...

ഡിപ്ലോമക്കാരനാണെന്റെ മിത്രം...
പട്ടുപോലുള്ള മനസ്സുകാരൻ...
കുഞ്ചാക്കോ ബോബനേപ്പോലെയുണ്ട്...
.............................

കുറച്ചുകാലം കഴിഞ്ഞാൽ ബൂലോകർ ഹാഷിക്കിനെ കുറിച്ച് പാടുന്ന പാട്ടുകളുടെ ഒരു സാമ്പിൾ ആണിത് കേട്ടൊ.

പിന്നെ ‘ബൂലോഗ മാനിയ‘ രോഗം പിടിപ്പെട്ടാൽ രോഗശാന്തി വളരെ വിരളമാണെന്നുള്ള സത്യം കൂടി മനസ്സിലാക്കി കൊള്ളൂ‍...!

Hashiq said...

നൌഫല്‍,സഫീര്‍ ...ഷാന്‍ ....വന്നെത്തി നോക്കി പോയതിനു നന്ദി...........
മുരളിയേട്ടാ ...ആ കവിത എനിക്കിഷ്ടമായി...പിന്നെ, ഈ കമന്റ്‌ കുഞ്ചാക്കോ ബോബന്‍ കാണേണ്ട...പുള്ളി പോയി പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്തു കളയും...............

kaattu kurinji said...

pala pala kadhaka purath varum alle... njaan palakd polyil padichittte illaaaaaa.....

ajith said...

ആദ്യത്തെ ആവേശം മായുമ്പോള്‍ നിറുത്തരുത് കേട്ടോ. (തോറ്റിട്ടില്ല തോറ്റിട്ടില്ലാ തോറ്റ ചരിത്രം കേട്ടിട്ടില്ലാ...)

Post a Comment

hashiq.ah@gmail.com