രാത്രി മുഴുവന്‍ മുറിയിലൂടെ അയാള്‍ എരിപൊരി സഞ്ചാരത്തിലായിരുന്നു. വൈകുന്നേരം മുതല്‍ തുടങ്ങിയ ആലോചനയും നടത്തവുമാണ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. മുറിയുടെ ഒരു മൂലയില്‍ സിഗരറ്റ് കുറ്റികള്‍ ഒരു ചെറിയ കൂമ്പാരമായിരിക്കുന്നു. തീരുമാനമെടുക്കേണ്ട നിര്‍ണ്ണായക നിമിഷങ്ങളിലെല്ലാം താന്‍ ഒരു പരാജയമാണെന്ന് അയാള്‍ക്ക് തോന്നി. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അക്കരയ്ക്ക് പോയ പല സുഹൃത്തുക്കളും വിളി തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അവിടെ കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ചും പുതിയ സുഹൃത്തുക്കളെപറ്റിയുമുള്ള നിറം പിടിപ്പിച്ച കഥകള്‍. ഓരോ ദിവസവും അവരുടെ സമ്മര്‍ദം ഏറി വരുന്നു. ഇനി പിടിച്ചു നില്ക്കാന് കഴിയുമെന്ന് തോന്നുന്നില്ല. രാത്രിയുടെ ഏതോ യാമത്തില്‍ ഭ്രാന്തമായ ആവേശത്തോടെ തന്റെ ലാപ്ടോപ് തുറന്ന് ഫേസ്ബുക്കിന്റെ പലമൂലയിലായി ഉറക്കംതൂങ്ങിയിരിക്കുന്ന തന്റെ സുഹൃത്തുക്കളെ ചീത്ത വിളിച്ചോടിച്ചു. ഫാം വില്ലയിലെ കൃഷിയിടത്തില്‍ അരുമയോടെ പരിപാലിച്ചിരുന്ന കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ചു. തൊഴുത്തില്‍ മേഞ്ഞിരുന്ന ദിവസം ഇരുപത്തിനാല് ലിറ്റര്‍ പാല് തരുന്ന പശുക്കളെ അറവുകാരന് പിടിച്ചു കൊടുക്കാന്‍ എന്തിനും ഏതിനും ലൈക്കുന്ന സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചു. ശേഷം, ഫേസ്ബുക്ക് ശക്തിയോടെ വലിച്ചടച്ച് പാസ്വേഡ് പുറകിലത്തെ വാതില്‍ തുറന്ന് കിണറ്റിലേക്കെറിഞ്ഞു . ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ് തണുത്ത വെള്ളവും കുടിച്ച് വീണ്ടും ലാപ്ടോപ്പിന് മുമ്പിലേക്ക് വന്ന അയാളുടെ മനസ് ഇപ്പോള്‍ ശാന്തമായിരുന്നു. തന്നെ വട്ടത്തില്‍ ആക്കാന്‍ കാത്തിരിക്കുന്ന ഗൂഗിള്‍ പ്ലസിന് അടുത്തേക്കുള്ള അയാളുടെ യാത്ര ആരംഭിക്കുകയായി.
----------------------------------------------------------------------------------------------------
ഫേസ്ബുക്കിന്റെ കടുത്ത ആരാധകര്‍ പ്രതിഷേധിക്കരുത്. ഇവിടെ നില്‍ക്കക്കള്ളിയില്ലാതെ വന്നാല്‍ ആ കിണര്‍ വറ്റിച്ച് പാസ്വേഡ് നമുക്ക് പുറത്തെടുക്കാം.
Tuesday, July 19, 2011
Subscribe to:
Post Comments (Atom)
46 comments:
അപ്പോ വട്ടത്തിലായില്ലേ....?
വട്ടത്തിലായി വെറുതെ വട്ടു പിടിക്കണോ ???????
എന്ന് ഈ വട്ട പോയിലന്‍ ചോദിച്ചാല്‍ ?
കക്ഷത്തിലുള്ളത് കളയാതെ ഉത്തരത്തില്‍ ഉള്ളത് എടുത്തുകൂടെ?
ഫേസ്ബുക്കിലൊന്നും സജീവമല്ലാത്തത് കൊണ്ട് ഈ വട്ടോം ചതുരമൊന്നും എനിക്കറിയില്ല.
ഹഷിഖ്, വട്ടു പിടിക്കാതെ ഇരിക്കണം എങ്കില്‍
ലാപ് തുറക്കരുത്..ഹ..ഹ..
കാരണം അവസാന നാളുകളില്‍ സാത്താന്
പല വേഷങ്ങളിലും രൂപങ്ങളിലും വരുമെന്ന്
ബൈബിളില്‍ ഉണ്ട്...
പരിണാമത്തിലൂടെ പ്ലസിലേക്കെത്തുമ്പോഴേക്കും ശരിക്കും വട്ടായിത്തീരും..
ന്നാലും പാസ്വേഡ് കിണറ്റിലെറിയണ്ടായിരുന്നു ....
ഇക്കരെ ആയാലും അക്കരെ ആയാലും വട്ടത്തില്‍ ആയാലും ചതുരത്തില്‍ ആയാലും പത്തു കാശ് മാസാമാസം തരുന്ന ജോലി ചെയ്യില്ല എന്ന് തീരുമാനിക്കുന്നതിന് ഒരു പിരി മുറുക്കവും ആലോചനയും ഇല്ലല്ലോ !
ഗൂഗിള്‍ പ്ലസ്-നെ പറ്റി എനിക്കുള്ള അറിവ് മൈനസ് ആയതിനാല്‍ ആരെയും വട്ടത്തില്‍ പിടിച്ചിടാന്‍ എനിക്ക് ധൈര്യമില്ല . പിന്നെ എന്തിനാ ആശാനെ ആ പൈയ്ക്കളെ ഒക്കെ പിടിച്ചു കൊടുത്തെ ,, ഇതിന്റെ മുന്നിലിരിക്കുന്നവര്‍ ഒരു ജോലിയും ചെയ്യുന്നില്ല എന്നാണോ??????????????? ഏതായാലും കിണറ്റില്‍ തന്നെ എറിഞ്ഞത് നന്നായി ഒരു പണിയും ഇല്ലാതാകുമ്പോള്‍ മുങ്ങി എടുക്കാലോ...ആശംസകള്‍..
ജോലി സ്ഥലത്തെ അധികാരികള്‍ കുറച്ചു കര്‍ശനമായാല്‍ തന്നെ അധിക പേരും ഈ വട്ടത്തിലൊന്നും അധികം ചവിട്ടാതെ നല്ല കുട്ടി ആവും.
ബ്ലോഗിലെ പോസ്റ്റുകള്‍ കമ്മിയാവും
ഫേസ്ബുക്ക് , ബ്ലോഗ്, ഓര്‍ക്കുട്ട്, ട്വിറ്റര്‍, ബസ്സ്, കാറ്...ഇപ്പോഴിതാ പ്ലസ്സും !
ദൈവമേ... ദിവസം 48 മണിക്കൂര്‍ എങ്കിലും ഇല്ലാതെ എങ്ങനാ...?
ഹ്ഹാഹ് ഇത് കിടുക്കി നല്ല ആശയം
എല്ലാവരുമിപ്പോൾ വട്ടത്തിലായി...!
:)) ശരിയാ !! ദിവസം 48 മണിക്കൂര്‍ എങ്കിലും ഇല്ലാതെ എങ്ങനാ...?
വായിച്ചു....:)
@ പൊന്മളക്കാരന് -- ആയി കുറച്ചു ദിവസമായി... എങ്ങനുണ്ടെന്ന് നോക്കാം... കൃഷി തുടങ്ങുമ്പോള്‍ ഞാന്‍ സ്ഥലം വിടും.
@abdulajbbar vattapoyilil - വേണ്ട എന്ന് തന്നെ ഞാന്‍ പറയും.
@ ഉമേഷ് പീലിക്കോട് - ആ സ്മൈല്‍ കണ്ടാല്‍ അറിയാം വട്ടത്തില്‍ ആയെന്ന്
@ സോണി - ഹ ഹ ...... എന്റെ കാര്യം പോകട്ടെ, പറ്റില്ല എന്ന് തന്നെയാണ് പലരുടെയും അനുഭവം കാണിക്കുന്നത്
@ മുല്ല... ഞാനും ഇതിലൊക്കെ ഒരു വഴിപോക്കന് മാത്രം
നന്നായി ഇപ്പോള്‍ ഇങ്ങനെ ഒരു എഴുത്ത് .
എല്ലാവരും ഇപ്പോള്‍ ഇങ്ങനെ ഒരു ഓട്ട പ്പാചിലില് ആണെന്ന് തോന്നുന്നു !
ഈ ഗൂഗിള്‍ പ്ലസ് വരുത്തിയ പുലിവാല് !
ഞാന്‍ പ്ലസിലില്ല, വട്ടത്തിലുമില്ല. ബൂലോകത്ത് മാത്രം.
ഹഹ.. വട്ടന്മാര് കൂടട്ടെ :)
തല്ക്കാലം പ്ലസ് കാര്യം ചിന്തിക്കുന്നില്ല. facebook ല്‍ സംതൃപ്തയാണ്.
ഒരു ഗൂഗിള്‍ പ്ലസും കുറെ ബ്ലോഗര്‍മാരും എന്തേ...
വാസ്തവത്തിൽ restriction-ഉള്ള office-കളിൽ ആണു ഫേസ്ബുക്ക് കൂടുതൽ ഉപയോഗിയ്ക്കുന്നത്. lunch hour-ഇൽ ഒരു ആക്രാന്തമാണു..
എന്തായാലും ഒരു വേറിട്ട ചിന്ത..നന്നായി ഹാഷിഖ്!
Hi...Nannayittundu..!
ഇത് കലക്കി :D
താക്കോൽ കിണറ്റിലെറിഞ്ഞുവരുന്നവരേ... നിങ്ങളെ ഞാൻ വട്ടത്തിലാക്കി വട്ടം കറക്കാം.
ആ ലാപ്ടോപ് കളയണ്ടായിരുന്നു എന്നാ എന്റെ അഭിപ്രായം. ഹി ഹി ഫേസ് ബുക്ക് പറഞ്ഞ പോലെ ആളെ വട്ടം കറക്കുക തന്നെ ആണ് :)
ഞാനും 'വട്ടമ്പാലം' ചുറ്റാ... അതുമൊരു നല്ല കളിയാ... നല്ല രസോള്ളോരു കുട്ടിക്കളി.
ഹാഷിക്ക്, തകര്‍പ്പന്‍!!! ഒന്നും വിട്ടൊളിച്ചോടാന് ആര്‍ക്കും കഴിയില്ല. ഒന്നല്ലെങ്കില്‍ മറ്റൊന്ന്..വട്ടം കറക്കാന്‍ എന്തെങ്കിലും ഉണ്ടാവും എപ്പോഴും.
ഗൂഗില്‍ പ്ലസ്സ് എന്തു സംഭവമാ.നമുക്ക് ഒന്നുമങ്ങട്ട് പുടികിട്ടീട്ടില്ല..എന്തായാലും നോമുമൊന്നു ചേര്‍ന്നിട്ടുണ്ട്.വട്ടോം സര്‍ക്കിളും...ഹായ്..ഹായ്...ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ...
ഞാനും വട്ടത്തിലാക്കി..
സോഷ്യല്‍ നെറ്റ്വര്ക്കുകള് ടുനിഷ്യയിലും ഈജിപ്തിലും
വിപ്ലവങ്ങള്‍ കൊണ്ട് വന്നു. ഇങ്ങിനെ പോസിറ്റീവ് ആയി ഏറെ സാധ്യതകള്‍ ഇതിനു ഉണ്ട് എങ്കിലും, നമ്മളെല്ലാം ഇതിനെ വെറും നേരംപോക്കിനായി മാത്രം ഉപയോഗിക്കുന്നു. അങ്ങിനെ വരുമ്പോള്‍ ആണ് ഇത് നമ്മെ പിറകോട്ടു വലിക്കുന്നതും. ഉപരിപ്ലമായ സൌഹൃദങ്ങളും നേരം കൊല്ലി കമന്റുകളും ഇട്ടു വെറുതെ സമയം ദൂര്‍ത്തടിക്കുമ്പോള്‍ നമ്മെ കൊല്ലുന്ന ഒരു ദുശീലമായി ഇത് പരിണമിക്കുന്നു.
ഹാഷിക്ക് മിതമായ, പതുങ്ങിയിരിക്കുന്ന നല്ല നര്‍മ്മത്തിലൂടെ ഉണര്‍ത്താന്‍ ശ്രമിച്ചതും ഇക്കാര്യമാണ്. അത് കൊണ്ട് ഈ പോസ്റ്റിനെയും ഒരു നേരം പോക്ക് ആയി കാണാന്‍ ആവില്ല. ചിന്തയെ ഉണര്‍ത്തുന്ന മറ്റൊരു നല്ല വായനയായി ഇത് മാറുന്നത് അതിനാലാണ്.
ആകെയുള്ള ജി മെയില്‍ ഐഡികൊണ്ട് മനുഷ്യന് കുടുങ്ങിയിരിക്കുവാ. അതിനെടേല് ഈ ഫേസ്ബുക്കും, ടിറ്ററും, ഓര്‍ക്കൂട്ടും, വസ്സും, അതും പോരാഞ്ഞ് ഇപ്പോ ദേ പ്ലസ്സും. ഇതൊക്കെ കൂടി മാനേജ് ചെയ്ത് പോകുന്നവന്മാരെ സമ്മതിക്കണം.
പക്ഷേ പോസ്റ്റിലെ “അയാളെ” ബോധിച്ചു. ചെറുതാണെങ്കിലും നല്ലൊരു വായനാസുഖം ഉണ്ട്. കൂടെ എന്തൊക്കെയോ ചില ചിന്തകളും ഉണ്ടാക്കി.
ഒരു ഇന്റർനെറ്റ് കഥ അല്ലേ..?
കൊള്ളാ നന്നായിട്ടുണ്ട്..
ഞാൻ മുഖമാണ്
ഇടയ്ക്കൊന്ന് എത്തി നോക്കണേ
എന്നാല്‍ ആളെ വിളിച്ചു കിണര്‍ വട്ടിക്കാന് എരപ്പാട് ചെയ്തോളൂ. അത്ര വലിയ കോപ്പൊന്നും ഗൂഗിള്‍ പ്ലസില്‍ ഇല്ല.
അവസാനം വട്ടതിലായല്ലേ .....?
എനിക്ക് പ്ലസ് ഇല്ല..ഫേസ് ബുക്ക് ഡിലീറ്റ് ചെയ്തിട്ട് മാസം ഒന്നായി..ഓര്‍കൂട്ട് എവിടെയോ പൊടി പിടിച്ചു കിടപ്പുണ്ട്..ജി ടോക്കില്‍ ശുദ്ധികലശം നടക്കുന്നു..പൂട്ടിയ ബ്ലോഗ് ഒരു വര്‍ഷത്തിനു ശേഷം ഒന്ന് തുറന്നു ...ഞാന്‍ ഹൈബര്നേഷനിലാ..ഹി ഹി
:)
കൊള്ളാം... ഇനിയുമെന്തെല്ലാം വരാനിരിക്കുന്നു...
ഈ 'സോഷ്യൽ' എന്നു പറഞ്ഞാൽ ഇങ്ങിനെയൊക്കെയാ...
എല്ലാവരും ഇപ്പോള്‍ വട്ടത്തിലാണ്
ഞാന്‍ വട്ടത്തില ല്ല കണ്‍ഫൂഷനിലാണ് ..പോസ്റ്റ് വായിച്ചിട്ടല്ല .. ആ പാസ്വേര്ടിന്റെ കാര്യം ആലോചിച്ചിട്ട്..
പോസ്റ്റ് ഇഷ്ടമായി കേട്ടോ....
എന്നാലും...കിണറ്റില്‍...എറിയണ്ടായിരുന്നു...
ഒരു ദേഷ്യത്തിന് കിണറ്റില്‍ ചാടിയാല്‍....,ആ എന്ത് കുന്തമാണാവോ...
നമ്മുടെ കാര്ന്നോമ്മാര് പറയുന്നത് പോലെ...
ബൂലോഗത്ത് അന്തോം കുന്തോം ഇല്ലാതെ ചുറ്റിത്തിരിഞ്ഞു നടക്കുന്ന എനിക്കെന്ത് പ്ലസ്..!
എന്നാലും ആദ്യം ഒരു ജിമെയിലും ഇമെയിലും.!പിന്നെ ഓര്‍ക്കുട്ടില്‍ കേറി.അത് കഴിഞ്ഞ് ഫേസ്ബുക്കിലും.ട്വിറ്ററില്‍ എഴുതുന്നതൊക്കെ ഏറിപ്പോകുന്നതിനാല് വയ്കാതെ ഇറങ്ങിപ്പോന്നു.ഒന്നും തിരിഞ്ഞില്ലെങ്കിലും എല്ലായിടത്തും ചുറ്റിത്തിരിഞ്ഞു നടക്കുന്നു.
എന്റെ പാസ്വേഡ് എടുത്ത് ആരെങ്കിലും കിണറ്റിലെറിയോന്നാ ഇപ്പൊ എന്റെ പേടി.
സംഗതി രസായിറ്റ്ണ്ട്.
എഴുത്ത് രസമായിട്ടുണ്ട്. ഞാനും വട്ടത്തിലൊക്കെ കയറി. പക്ഷെ ,മൊത്തം കട്ടപൊക. ഒന്നും മനസ്സിലാവുന്നില്ല.
മിക്കവാറും കിണര്‍ വറ്റിച്ച് പാസ്വേഡ് പുറത്തു എടുക്കേണ്ടി വരുമെന്നാ തോന്നുന്നത്..പ്ലുസിന്റെ ഒരു വിവരോം ഇല്ലല്ലോ!!
എനിക്ക് ഇതൊന്നും അറിയില്ല. ഓര്‍ക്കൂട്ടും ബ്ലോഗും മാത്രെ അറിയു,,,.അപ്പൊ ഇവിടൊന്നും പറയാന്‍ ഒക്കുന്നില്ല...
interesting!!!!!!!!!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!
Post a Comment
hashiq.ah@gmail.com