കേരളത്തിലെ ഒരു കോടി എഴുപത്തിനാല് ലക്ഷത്തോളം സമ്മതിദായകര്‍ ഇക്കഴിഞ്ഞ പതിമൂന്നിന് വിവിധ മണ്ഡലങ്ങളിലായി നിക്ഷേപിച്ച വോട്ടുമുട്ടകള്‍ മേടച്ചൂട് തട്ടി വിരിഞ്ഞ് ഘടാഘടിയന്മാരായ 140 എം.എല്‍.എ' മാര്‍ പുറത്തുവരാന്‍ ഇനി വെറും പതിമൂന്ന് ദിനങ്ങള്‍ മാത്രം. ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവവും കാത്ത് ലേബര്‍ റൂമിന് മുമ്പില്‍ തേരാ പാരാ നടക്കുന്ന ഭര്ത്താക്കന്മാര്ക്ക് സമാനമായ സ്ഥാനാര്‍ഥികളുടെ വെപ്രാളവും, എത്ര കൂട്ടിയാലും 'ടാലിയാകാത്ത' മുന്നണികളുടെ അവകാശവാദങ്ങളും കാണുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ചിന്തിചിട്ടുണ്ടാകും, ഇത് ഇത്രയും നീട്ടേണ്ടിയിരുന്നില്ല എന്ന്. ഒന്നും രണ്ടും വെച്ച് എണ്ണിപ്പെറുക്കിയിരുന്ന കാലത്ത് പോലും ഫലം അറിയാന്‍ ഇത്ര കാത്തുകെട്ടി ഇരിക്കേണ്ട ഗതികേട് ഉണ്ടായിരുന്നില്ല. കമ്മീഷന് ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം. ചേര്‍ത്തലയിലെയോ, കടയ്ക്കലിലെയോ സര്‍ക്കാര്‍ ഡോക്ടര്‍മാരെ കാര്യം ഏല്‍പ്പിക്കാം നമുക്ക്. നിമിഷം നേരം കൊണ്ട് വോട്ടും മെഷീനും- രണ്ടും രണ്ടു പാത്രത്തില്‍ ഇട്ടു തരും അവര്‍.
മെയ് 13 ആരുടെയെങ്കിലും കറുത്ത വെള്ളി ആയി മാറട്ടെ..... കൂടെ നടന്നവരും വന്നു കൂടിയവരും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് വാദം പറഞ്ഞ് രണ്ട് വറ്റ് കൂടുതല്‍ ചോദിക്കട്ടെ! !!! കേരളം ഇടത്തേക്കോ വലത്തേക്കോ എത്ര ഡിഗ്രി ചെരിയും എന്ന് കണക്ക് കൂട്ടി തലപുകഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ഇരുമുന്നണികളും അവരുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ചിലകാര്യങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്ന് നോക്കുന്നത് സമയം തള്ളിനീക്കാന്‍ നല്ലതാണെന്ന് തോന്നുന്നു.
അരി മുടക്കിയതാരെന്നോ, കിട്ടിയ അരിയില്‍ കല്ല് വാരി വിതറിയതാരെന്നോ ഉള്ള സംശയങ്ങള്‍ക്ക് ഇനി തെല്ലും സ്ഥാനമില്ല. മൂന്നു മുതല്‍ ഒരു രൂപയ്ക്കു വരെ അരി കൊടുത്ത് മലയാളിയുടെ കുംഭ നിറക്കുമെന്ന് ഇരു മുന്നണികളും ഒരേ ശബ്ദത്തില്‍ പറഞ്ഞത് കേട്ട് മലയാളി കയ്യും കഴുകി ഇരിക്കുകയാണ്. നെല്ലും വയലും എന്നത് അതിവേഗം വിസ്മൃതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, എവിടെനിന്നും എടുത്ത് ഇത് കൊടുക്കുമെന്ന കാര്യത്തില്‍ എന്തെങ്കിലും ഉപായം നിങ്ങള്‍ കണ്ടിട്ടുണ്ടോ? പറമ്പിലും പാടത്തും കോണ്‍ക്രീറ്റ് കാടുകള്‍ വെച്ചുപിടിപ്പിച്ച്, വര്‍ഷം മുഴുവന്‍ പഞ്ഞക്കര്‍ക്കിടകത്തെ കൂടെക്കൂട്ടിയ നമ്മുടെ കലത്തില്‍ അരി വേകണമെങ്കില്‍ ഇടതു ജയിച്ചാലും വലത് ജയിച്ചാലും മാര്‍ഗം ഒന്നേയുള്ളൂ..... മലയാളിയെ എന്‍ഡോസള്‍ഫാന്‍ പകരം ഇനിയെന്ത് വിഷം കുടിപ്പിക്കുമെന്ന് ചിന്തിച്ചു വിഷമിച്ചിരിക്കുന്ന പവാര്‍ മന്ത്രിയുടെ അടുത്ത് കയ്യും നീട്ടി ചെല്ലണം. ചുരുക്കി പറഞ്ഞാല്‍, പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാന്‍ ഉണ്ണും എന്ന പരമ്പരാഗത മാര്‍ഗം തന്നെ അവലംബിക്കണമെന്ന് സാരം.
25 മുതല്‍ 35 ലക്ഷം വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നണികളുടെ മത്സരിച്ചുള്ള പ്രഖ്യാപനത്തില്‍ എന്റെയും അന്തരംഗം സന്തോഷത്താല്‍ ' വിജ്രുംഭിച്ച് ' പോയതാണ്. ഒരുവേള ഇവിടുള്ള ജോലിയും ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയാലോ എന്ന് പോലും വിചാരിച്ചു. പക്ഷെ പത്തു ദിവസം പോലും ഞാന്‍ തികച്ച് ഉറങ്ങിയിട്ടില്ലാത്ത എന്റെ വീടും ഫെഡറല്‍ ബാങ്കും തമ്മിലുള്ള 'അഭേദ്യമായ ബന്ധം' എന്നെ പുറകോട്ടു വലിച്ചു കളഞ്ഞു. ഞാന്‍ മാത്രമല്ല, നാടും വീടും വിട്ട് മറുനാട്ടില്‍ ജോലിചെയ്യുന്ന ഏതൊരുവനും പിന്നെ നാട്ടില്‍ ജോലിയില്ലാതെ നടക്കുന്നവരുമൊക്കെ ഇങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഒരുപക്ഷെ വിജ്രുംഭിച്ചു പോകും. അറ്റ്ലീസ്റ്റ്, കഞ്ഞി തിളച്ചെങ്കിലും തുടങ്ങട്ടെ, എന്നിട്ട് പോകാം കണ്ണും തിരുമ്മി എഴുന്നേറ്റ്............!!!!!!!!!
40,000 കോടി രൂപയുടെ റോഡ് വികസന പദ്ധതി എന്ന വാഗ്ദാനം വായിച്ച് കണ്ണ് മഞ്ഞളിച്ചുപോയെങ്കിലും ആ പറഞ്ഞ തുകയുടെ നാലിലൊന്ന് റോഡുവികസനം എങ്കിലും വരട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ പിന്നെ, ഈ പറഞ്ഞ 40,000 കോടി, 400,000,000,000.00 (പൂജ്യം കൂടി പോയോ?) എന്ന് അക്കത്തില്‍ എഴുതാനുള്ള വീതി പോലുമില്ലാത്ത , മണിക്കൂറില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗതയില്‍ താഴെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന നമ്മുടെ റോഡുകളുടെ അപര്യാപ്തതയെ മറികടക്കാന്‍ വാഹനങ്ങളുടെ വില്പനയും ഉപയോഗവും തടയേണ്ടിവരും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഏകമാര്‍ഗം ഗര്‍ഭചിദ്രത്തിലൂടെ ജനസംഖ്യ കുറക്കുക എന്ന മണ്ടന്‍ തിയറിപോലെ...........
വിദ്യാഭ്യാസ - ആരോഗ്യമേഖലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ രണ്ട് കൂട്ടരും അക്കമിട്ട് വിവരിച്ചിരിക്കുന്നത് കണ്ടു. കൂടുതല്‍ ഒന്നും പറയാനില്ല. മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് റിസള്‍ട്ട് വന്നതിനു ശേഷം സ്വകാര്യ മാനേജ്മെന്റുകളുമായി ' വാണിയംകുളം കാളക്കച്ചവടം ' മോഡല്‍ ചര്‍ച്ചയില്‍ ഒതുങ്ങുന്നതാവരുത് വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍. കൊതുകിന്റെ മൂളല്‍ കേള്‍ക്കുമ്പോള്‍ മാത്രം പനിച്ചു വിറച്ച് കിടക്കുന്നവന് പാരസെറ്റമോള്‍ വാങ്ങാന്‍ കര്‍ക്കിടക മഴയത്ത് കുടയും ചൂടി പോകുന്നതില്‍ ഒതുങ്ങരുത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍. വഴിതെറ്റി വന്നുപെടുന്ന വിനോദസഞ്ചാരിയുടെ ഒരു കയ്യില്‍നിന്നും നികുതിഭാരം ഇറക്കിവെച്ച് മറുകയ്യില്‍ സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തി കത്തിച്ച് കൊടുത്ത് ടൂറിസം മേഖലയെ ഉദ്ധരിക്കാന്‍ നോക്കരുത്.
പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനവും ഒരു മുന്നണിയുടെ പ്രകടനപത്രികയില്‍ കണ്ടു. പ്ലീസ്...ഉപദ്രവിക്കരുത്... ഇപ്പോള്‍ തന്നെ മൂന്നേകാല്‍ കോടിയില്‍പരം ജനങ്ങള്‍ക്ക് ദിവസം നാല്പ്പതിയെട്ടു മണിക്കൂറും മാറ്റി മാറ്റി പീഡിപ്പിക്കുവാനുള്ള ചാനലുകള്‍ നമുക്കുണ്ട്. ഇനി ഈ സൈസിലുള്ള ഒരെണ്ണം പോലും താങ്ങുവാനുള്ള ബാന്‍ഡ് വിഡ്ത് മലയാളിയുടെ ഉള്ളിലോടുന്ന കേബിളുകള്‍ക്കില്ല. ഇനി അഥവാ കൂടുതല്‍ ചാനലുകള്‍ വന്നാലേ ചെയ്തുകൂട്ടുന്ന സല്പ്രവര്ത്തികള് ജനങ്ങളിലേക്ക് എത്തൂ എന്ന് കരുതുന്നുവെങ്കില്‍ ഘട്ടം ഘട്ടമായി മാത്രം പ്രോത്സാഹിപ്പിക്കുക. അല്ലെങ്കില്‍ ഒരു പക്ഷെ ' ഇടുങ്ങിയ ചാനലുകളില്‍ ' നിന്നും ഒരേസമയം പുറത്തുചാടുന്ന വളര്‍ച്ച മുരടിച്ച റിപ്പോര്‍ട്ടര്‍മാര്‍ തമ്മിലിടിച്ചു പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇപ്പറഞ്ഞതത്രയും വായിച്ച് ബോറടിച്ച എല്ലാവര്‍ക്കുമായി ഏറ്റവും ഒടുവിലത്തെ വാഗ്ദാനം സമര്‍പ്പിക്കുന്നു. " അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റും" (അതിവേഗം ബഹുദൂരം) !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ചിരിച്ചോ ചിരിച്ചോ...ടിന്റുമോന് എന്ത് പറഞ്ഞാലും നിങ്ങളതെല്ലാം തമാശയായി എടുക്കും..........
---------------------------------------------------------------------------------------------------------------------------------
റീ- കൌണ്ടിംഗ് : ഇനി വരാന്‍ പോകുന്നത് ഇടതാണെങ്കിലും വലതാണെങ്കിലും ഒരു ചെറിയ അപേക്ഷ... പറഞ്ഞതെല്ലാം വിഴുങ്ങരുത്.... അല്‍ഷിമേഴ്സിന്റെ അന്തകവിത്ത് ഹെലികോപ്റ്ററില്‍ കൊണ്ട് വന്ന് മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് സ്പ്രേ ചെയ്ത്, പതിവ് പോലെ സ്വന്തം പാര്‍ട്ടിയിലെ തൊഴുത്തില്‍കുത്തും, മുന്നണിക്കുള്ളിലെ കലാപങ്ങളും, വെട്ടിത്തിരുത്തലുകളും വെട്ടിനിരത്തലുകളും, ഡല്‍ഹി യാത്രകളുമായി അഞ്ചു കൊല്ലം തള്ളി നീക്കാമെന്ന് ദയവുചെയ്ത് കരുതരുത്. ഈ പടച്ചുകൂട്ടിയ പ്രകടന പത്രികകള്‍ക്ക് അത് അടിച്ചുകൂട്ടിയ കടലാസിന്റെ വില പോലും നിങ്ങള്‍ കൊടുക്കില്ല എന്നറിയാം. പക്ഷെ, ' ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന് സ്വപ്നം കണ്ട് കയ്യിലെ എണ്ണമെഴുക്ക് കളയാന്‍ സോപ്പും കയ്യില്‍ വെച്ച് നടക്കുന്ന ഒരു ന്യൂനപക്ഷം ആള്‍ക്കാരെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന് ഓര്‍ത്താല്‍ നല്ലത്.... അവസാനം, ഇതെല്ലാം കണ്ടു കേട്ട് മനസ് മടുത്ത, ചിന്തിക്കാന്‍ കഴിവുള്ള ഇന്നത്തെ തലമുറയെ അരാഷ്ട്രീയവാദികളെന്നോ, സാമൂഹിക പ്രതിബദ്ധത ഇല്ലത്തവരെന്നോ വിളിച്ച് അധിക്ഷേപിക്കരുത്. അഴിമതിക്കെതിരെ ഈ അടുത്തുനടന്ന ചില സമരങ്ങള്‍ കൂടുതല്‍ വ്യാപ്തിയിലേക്ക് വളര്‍ന്നാല്‍ , ആ പ്രതിഷേധത്തിന്റെ ചൂട് താങ്ങാനുള്ള ശേഷി ഒന്ന് സണ്‍ബാത്ത് ചെയ്തു പോലും വെയില് കൊള്ളിക്കാത്ത നിങ്ങളുടെ ത്വക്കിന് ഉണ്ടായിക്കൊള്ളണമെന്നില്ല.
ജയ് ഹിന്ദ്.... ഒപ്പം രണ്ട് ലാല്‍സലാമും.................
67 comments:
13 എന്നതിനെ അപചയത്തിന്റെ സംഖ്യയായി വിദേശികള്‍ കാണുന്നു. അശുഭകരമായ സംഖ്യയായും.
തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ 13- ന്... എണ്ണി തിട്ടപ്പെടുത്തുന്നത് ഈ 13- ന്.... ഇനി അതിലേക്കുള്ള ദൂരവും 13 ദിവസം.... എല്ലാം ശുഭാകരമാകട്ടെ....
മെയ് ദിനാശംസകള്‍........
ജയ് ഹിന്ദ്...
ഹാഷിക്....തകര്‍ത്തു. കണ്ണുതുറപ്പിക്കുന്ന സത്യങ്ങളാണ് താങ്കള്‍ എഴുതിയിരിക്കുന്നത്. പക്ഷേ, ഈ സത്യങ്ങള്‍ രാഷ്ട്രീയ ഹിജഡകള്‍ പേടിക്കുന്നുണ്ടാവും. തീര്‍ച്ച. അഭിനന്ദങ്ങള്‍!!
വാഗ്ദാനങ്ങള്‍ നല്കാന് മാത്രമുള്ളതാണ്. പാലിക്കാറില്ല. ഇലക്ഷന് റിസള്‍ട്ട് ഇത്ര നീണ്ടു പോയത് നന്നായി എന്നാണു എന്റെ പക്ഷം. കാരണം പ്രചാരണത്തിനും കലാശക്കൊട്ടിനുമൊക്കെ ആയുധം എടുത്തു പോരാടിയ വില്ലാളി വീരന്മാര്ക്കും വേണ്ടേ ഒരു ഇടവേള. ഇനി ആഹ്ലാദ പ്രകടനങ്ങളില്‍ എന്തൊക്കെ പുകിലാവുമോ ആവോ ഉണ്ടാകാന്‍ പോകുന്നത്.
nice writing...thanks
സത്യം പറയാലോ ഹാഷിക്കെ, ഇതിലൊരു വിഭാഗത്തിന്റെ ശക്തമായ അനുഭാവി ആണ് ഞാന്‍, എങ്കില്‍ പോലും ഈ ലേഖനത്തിന്റെ ഭംഗിയെ , ഇതിലെ മര്‍മ്മമായ നര്‍മ്മത്തെ ആസ്വദിക്കാതിരിക്കാന്‍ മാത്രം ഇടുങ്ങിയ ഒരു രാഷ്ട്രീയ ചിന്താഗതി എനിക്കില്ല :)
നന്നായി .
ആശംസകള്‍
അക്ബര്‍ ഭായ് പറഞ്ഞത് സത്യം! പ്രകടന പത്രിക വോട്ടിനു വേണ്ടിയുള്ള ആയുധം മാത്രം. ഭരണക്കാര്‍ ആരാണെങ്കിലും ഹിഡന്‍ അജണ്ടകളുടെ ഭാണ്ഡം അവരിലുണ്ടെന്നു നാമറിയുക. തോന്നിവാസം കാണിക്കുമ്പോള്‍ കക്ഷി നോക്കാതെ കൈക്ക് പിടിക്കുക. ഏതായാലും പതിമൂന്നു കഴിയട്ടെ.
' ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ'
കേരളം ഓരോ മുന്നണികളേയും മാറിമാറി ഏല്പ്പിക്കുംബോഴും ജനങ്ങള്‍ക്ക് ബാക്കി ഈ ഒരു പ്രതീക്ഷ മാത്രമാണ്. വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമായി മാറുമെന്ന് അറിയാമെങ്കിലും എന്തെങ്കിലും മാറ്റം വരും എന്ന് പ്രതീക്ഷയില്ലാതെ പ്രതീക്ഷിക്കുന്നവര്‍.
കുറച്ച് ദിവസം മുന്നെ യാത്ര ചെയ്യുംബോള് (ദുബായില്‍) വഴിയില്‍ ട്രാഫിക് ജാം അനുഭവപ്പെട്ടു. സംഭവമെന്താണെന്ന് വച്ചാല്‍ റോഡരികില്‍ ഉള്ള ഇരുമ്പ് ഗാര്‍ഡ് വണ്ടി ഇടിച്ച് കോട്ടം സംഭവിച്ചതെല്ലാം മാറ്റുകയാണ്. നമ്മുടെ നാട്ടില്‍ ഒരിക്കലും കാണാന്‍ വഴിയില്ലാത്ത ആ കാഴ്ച്ച വളരെ അസൂയയോടെയാണ് ഞാന്‍ നോക്കി നിന്നത്. രാജഭരണം നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് ഇത് നടക്കുന്നത് എന്ന് നമ്മള് ഓര്‍ക്കണം.
നന്നായി പറഞ്ഞു.. ആശംസകള്‍
എന്തു സംഭവിക്കാന്‍ പതിവ് പോലെ തന്നെ പൊതു ജനം കഴുതകള്‍ .. എല്ലാം തീരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പോലെ കടലാസുകളില്‍ മാത്രം ഒതുങ്ങി ഭരണ നേതാക്കള്‍ കയ്യിട്ടു വാരാനും ലീലാവിലാസങ്ങള്‍ ആരംഭിക്കാനും തുടങ്ങും.. നമ്മുടെ ജനം ഇതെക്കാം തിരിച്ചറിഞ്ഞു ഒറ്റക്കെട്ടായി മുഷ്ട്ടി ചുരുട്ടിയിരുന്നെങ്കില്‍...അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റും" അതെ അതെ മാറും അഴിമതിയിലും പീഡനത്തിലും ആകും....... ബഹുദൂരം ലേഖനം അടിപൊളി... ഇന്നത്തെ സത്യങ്ങള്‍.. ഇതൊക്കെത്തന്നെ ഇത് എന്നത്തേയും ആകാതിരിക്കട്ടെ......
പോസ്റ്റ് കൊള്ളാം ... നന്നായിട്ടുണ്ട്...
അവസാനം പറഞ്ഞത് എനിക്കിഷ്ട്ടായി... ഒരു ജയ് ഹിന്ദു .... ഒപ്പം രണ്ട് ലാല്‍സലാമും.................
ഹാഷിഖ്, താൻകളുടെ ഇടിവെട്ട് പോസറ്റിൽ സന്ദേഹിച്ച പോലെ രാഷ്ട്രീയക്കാരുടെ പ്രകടന പത്രികയുടെ പ്രകടന പരതയിൽ തട്ടി നമ്മുടെ ഭാവി ആവിയാവാതിരിക്കട്ടെ.....!
വേനൽ മഴ തകർത്തു പൈതു.....!
യഥാർത്ഥം!
സംഭവിച്ചതും സംഭവിക്കാൻ പോകുന്നതും എല്ലാം ഈ ലേഖനത്തിലുണ്ട്...
നമ്മുടെ നേതാക്കളിൽ നിന്ന് ഇതില്കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കാമൊ......
അന്ധമായ കഷിരാഷ്ട്രീയ അടിമത്വം വിട്ട് നേരും നെറികേടും തിരിച്ചറിഞ്ഞ് പ്രതികരിക്കാനും പ്രതിരോധിക്കാനും പൊതുജനങ്ങൾ തയ്യാറാകണം...
നല്ല വിലയിരുത്തൽ...
ഹാഷിക്....ഈ പോസ്റ്റ് വായിച്ച ഇടതു-വലതു-തീവ്ര പക്ഷ നേതാക്കന്മാര് ഒരുമിച്ചു കൂടി ക്വട്ടേഷന്‍ കൊടുത്തെന്നാ അറിയാന്‍ കഴിഞ്ഞത്...അതുകൊണ്ട് ഉടനെയൊന്നും നാട്ടിലേക്ക് യാത്ര വേണ്ടാ....
എന്തൊക്കെ പ്രഖ്യാപിച്ചാലും, നടപ്പാക്കിയാലും, നടപ്പാക്കിയില്ലെങ്കിലും , അഞ്ചു വര്‍ഷം മാറി മാറി വീതം കിട്ടുമെന്ന് ഇടതനും, വലതനും അറിയാം....ഇത്തവണയെങ്കിലും, ഉമ്മന്‍ ചാണ്ടി (കൊല്ലാന്‍ വരല്ലേ!!!) നന്നായി ഭരിച്ചു ആ കീഴ്വഴക്കം തെറ്റിക്കണേ എന്നതാ എന്റെ ഒരു ആഗ്രഹം...
nicely said ....
it is true to be exposed....
Thanks
ഇന്റെ ഹാഷിക് ബായീ സംഗതി കലകീ ട്ടോ ഒരു ഗമണ്ടന്‍ പോസ്റ്റ്
കൊടുക്കേണ്ടത് എല്ലാവര്ക്കും വേണ്ട പോലെ കൊടുത്തിട്ടുണ്ട്
പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാന്‍ ഉണ്ണും
ഇത് കളരായി ട്ടോ
ആരും ചെയ്യുകയും ഇല്ല.. ചെയ്യാമെന്ന് വെച്ചവരെ ചെയ്യിക്കുകയും ഇല്ല. വല്ലാത്ത കഷ്ടമാണ്. ഇനി എന്ത് സംഭവിച്ചാലും വീഴേണ്ട വോട്ടു പെട്ടിയില്‍ എത്തും എന്ന സ്വാര്‍ത്ഥമായ വിശ്വാസം തന്നെയാണ് ഇവന്മാരൊക്കെ ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ടെന്ത നല്ലത് വല്ലതും നടന്നിടുന്ടെങ്കില് അതെല്ലാം മുങ്ങി പ്പോകുന്നു.. ആശംസകള്‍.. വളരെ നന്നായിരിക്കുന്നു.
അടിപൊളി ഹാഷിക് ഭായീ...വാഗ്ദാനങ്ങള്‍ ഇപ്പോഴും ലംഖിക്കാന്‍ ആണ് എന്ന് പഠിപ്പിച്ച രാഷ്ട്രീയ നേതാക്കളോട് ഇനിയും നിങ്ങള്‍ ആര് വന്നാലും വോട്ടു ചെയ്തു പെട്ടിയിലാക്കി തന്ന ജനങ്ങളെ മറക്കരുത്..ജനങ്ങളില്ലാതെ എന്ത് നേതാക്കന്മാര് കേട്ടാ..
പിന്നെ ഈ ഒരു മാസം പോരാ..ഇനിയും കൂട്ടണം എന്നാണു എന്റെ അഭിപ്രായം അങ്ങിനെ എങ്ങിലും ഈ കഷ്മലന്മാരായ നേതാകള്‍ക്ക് ഉറക്കമില്ലാ രാവുകള്‍ ആകുമല്ലോ എന്തേ..
Let us wait n see..! :)
വാഗ്ദാനങ്ങള്‍ മാത്രമല്ലേ.അതങ്ങ് തുടര്‍ന്നുകൊള്ളും.ജനങ്ങള്‍ അതങ്ങ് മറന്നും കൊള്ളും..എത്ര കണ്ടിരിക്കുന്നു
എല്ലാം പാലിച്ചാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതി പക്ഷം എന്ത് പറയും ? പിന്നെ ആര് ജയിച്ചാലും ഞാന്‍ പ്രതി പക്ഷത്താണ് കേട്ടോ :)
കോരനു കുമ്പിളില്‍ കഞ്ഞി
ലേഖനം നന്നായി. താങ്കള്‍ കമന്റില്‍ പറഞ്ഞ ആ പതിമൂന്നിന്റെ കാര്യത്തില്‍ മാത്രം വിയോജിക്കുന്നു. അടല്‍ബിഹാരി വാജ്പേയിയുടെ ജീവിതത്തിലെ ഓരോ വിജയവും ഓരോ പതിമൂന്നിനായിരുന്നു. ആള്‍ക്ക് ആ നമ്പര്‍ വിട്ടുള്ള കളി ഇല്ല.
ചിന്തിക്കാതെ വോട്ടു ചെയ്തവരുടെ ചന്തിക്കിട്ട് പെടക്കണം!
അട്ടല്‍ ബിഹാരി വാജ്പേയിക്ക്, വായ്ക്കരിയിടാന്‍ മക്കളൊന്നുമില്ലല്ലോ..ഷുക്കൂര്‍!
പിന്നെയീ പതിമ്മൂന്നിനെന്തു മഹത്വം?
ഈ പോസ്റ്റിന്റെ കോപ്പി ലവന്മാര്ക്കു
പോസ്റ്റു ചെയ്തു കൊടുത്താലും ..
എവടെ ??...പാലം കുലുങ്ങും ....
കേളന് കുലുങ്ങില്ല ആ ആ ആ ....
നീട്ടി vs stylilo ചാണ്ടി styililo
വായിച്ചാലും അര്‍ഥം ഒന്ന് തന്നെ ..
hashiq വായിച്ചു തീര്‍ന്നപ്പോള്‍
വോട്ട് ചെയ്യാത്തതിന്റെ എല്ലാ
വിഷമവും മാറി കേട്ടോ ....
കേരളപ്പിറവിമുതല്‍ കേരളം കണ്ട തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ഇറങ്ങിയ എല്ലാ പ്രകടന പത്രികകളും യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കേരളം യൂറോപ്പിനെ തോല്‍പ്പിച്ചേനെ :):)
എല്ലാ വാഗ്ദാനങ്ങളും പാലിച്ചാല്‍ പിന്നെ വോട്ട് ചെയ്യാന്‍ ആളുണ്ടാവുമോ കോയാ? ദരിദ്ര നാരായണന്മാര് വേണം ജനാധിപത്യത്തിന്റെ വിജയത്തിന്.നഗര പ്രദേശത്ത് പോളിങ് കുറയുന്നതിന്റെയൊക്കെ കാരണം ചിന്തിച്ചാല്‍ മതി :)
നന്നായി പറഞ്ഞു!
പ്രകടനപത്രിക വെറും ഒരു ‘പ്രകടനം’ മാത്രമാണ്.പൊതുജനത്തെ വീണ്ടും,വീണ്ടും കഴുതകളാക്കാനുള്ള ഒരു മായാജാല കടലാസു തുണ്ട്.
ഇടതും,വലതും ആരു ഭരിച്ചാലും കോരനു എന്നും കുമ്പിളിൽ തന്നെ കഞ്ഞി.
വളരെ നല്ല നിരീക്ഷണം.അഭിനന്ദനങ്ങൾ ഹാഷിഖ്.
നന്നായി നിരീക്ഷിച്ചു പറഞ്ഞു രസകരമായി വായിച്ചു.
അഭിനന്ദനങ്ങള്‍.
കൊള്ളാം നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഭംഗിയായിപ്പറഞ്ഞു.
പാലം കടക്കുവോളം നാരായണ പാലം കടന്നാലോ കൂരായണ
എന്ന ചൊല്ല് പോലെത്തന്നെയായിരിക്കും വാഗ്ദാനങ്ങളുടെ ഗതി.
ഹാശിക് ഭായ് പോസ്റ്റ് അടിപൊളിയായിട്ടുണ്ട്.
ഇതിലെ ചില വരികള്‍ വായിച്ചു ഞാന്‍ ആകെ വിജ്രുംഭിച്ച് പോയി
നമ്മളെത്ര പ്രകടന പത്രിക കണ്ടവരാ, പ്രകടന പത്രിക എത്ര നമ്മളെ കണ്ടതാ. തിരഞ്ഞെടുപ്പിന് 6 മാസം മുന്‍പ് വരെ ഇടതിന്റെ ഭരണ പരാജയത്തിന്റെ ക്രെഡിറ്റില്‍ മാത്രം തെളിഞ്ഞു നിന്നു udf. പിന്നെ വന്നു vs നു ലോട്ടറികള്‍ പല രൂപത്തില്‍, റഊഫായി, ബാലകൃഷ്ണ പിള്ളയായി, അങ്ങിനെയങ്ങിനെ. അഞ്ചു കൊല്ലം താഴ്ന്നു കിടന്ന vs ന്റെ ചുമല് പിന്നെയും റോബോട്ട് സ്റ്റൈലില്‍ പൊങ്ങി. ജനങ്ങള്‍ രണ്ടു കൂട്ടരെയും അനുഭവിച്ചവരാണ്. ഇനിയും അനുഭവിക്കുക എന്ന മുജ്ജന്മ പാപത്തില്‍ നിന്നു ഉടനെയൊന്നും മോചനമില്ലെന്നും അറിയാം. എണ്ണിയാലെന്ത്, എണ്ണിയില്ലെങ്കിലെന്ത്? നമ്മുടെ ചട്ടിക്ക് എണ്ണം കൊടുക്കണമെങ്കില്‍ പെട്രോ-ഡോളര്‍ ഗള്‍ഫില്‍ നിന്നൊഴുകിയെത്തണം.
നല്ല ആക്ഷേപ ഹാസ്യത്തിലൂടെ ഹാഷിക്ക് വീണ്ടും മനസ്സ് കവരുന്നു.
സത്യത്തില്‍ പൊതുജനവും ഇതൊക്കെത്തന്നെയാണ് ഇവരില്‍നിന്നും പ്രതീക്ഷിക്കുന്നത്. ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാണെന്ന് അവര്‍ മനസ്സാ ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ബാക്കിയെല്ലാം അതിന്റെ മുറപോലെ നടക്കുന്നു.
വൈകിപ്പോയി മാഷേ... അതുകൊണ്ട് ഇതു വായിച്ചപ്പോ
മനസ്സില്‍ തോന്നിയതെല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു... ഇനിയിപ്പോ എന്ത് പറയാന്‍!!! നല്ല വിജ്രുംഭിച്ച പോസ്റ്റ്... :D
@ഹൈന- ജയ് ഹിന്ദ്
@ഷാബു - ഹിജഡകള്‍ പ്രതിഷേധിക്കും
@അക്ബര്‍- ആര് വന്നാലും ആഹ്ലാദം അടങ്ങും മുമ്പേ പൊട്ടിത്തെറികളും പ്രതീക്ഷിക്കാം അല്ലെ?
@ചെറുവാടി- ഞാനും ഇതിലൊരു വിഭാഗത്തിന്റെ അനുഭാവി തന്നെ.
@ശ്രദ്ധേയന്‍- ഹിഡന്‍ അജണ്ടകളുടെ ഭാണ്ഡം, അതിന്റെ ഭാരം നമ്മുടെ മുതുകിലേക്ക് തന്നെ
@ഷബീര്‍ തിരിച്ചിലാന്- വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമായിരിക്കും. പിന്നെ പറഞ്ഞത് മാറ്റി മാറ്റി പറയുന്ന കാര്യത്തില്‍ മാറ്റം വരും.
@ഉമ്മു അമ്മാര്‍- വിശ്വാസം അതല്ലേ എല്ലാം............?
@മുഹമ്മദ് കുഞ്ഞി -
@നൌഷൂ- താങ്ക്സ്
@ഐക്കരപ്പടിയന്‍..... താങ്ക്സ്.......വേനൽ മഴ 13 ന് കഴിയും......
enthayalum nanmukku kathirunnu kaanaam.....
കേരളത്തിലെ നല്ലൊരൂ ശതമാനം ആളുകളും രാഷ്ട്രീയമായി കക്ഷിചേർന്നവരാണ്. 5 വർഷം ഭരിക്കാൻ കിട്ടിയത് ഉപയോഗപെടുത്താതെ മേല്പോട്ട് നോക്കി ആവിയിട്ട് അവസാന നാളിൽ ജനങ്ങളെ പൊട്ടീസാക്കാൻ കുറച്ചു നാടകങ്ങളും... അതു കണ്ട് ഇമ്മിണി ബല്ല്യ ബുദ്ധിയുള്ളവരാണ് ഞങ്ങളെന്ന് അഹങ്കരിച്ചു നടന്നവർ പോലും വീണുപോയില്ലെ... കിനാലൂരിൽ അടികിട്ടിയത് പോലും ആ നാടക അഭിനയത്തിൽ മറന്നു എൽ.ഡി.എഫിന് മൊത്തം പതിച്ചു നൽകിയില്ലെ... ഇടതും വലതും ഒന്നും ഇല്ല എന്നു പറഞ്ഞവരാ ഇതിൽ വീണത്.. അപ്പോ പിന്നെ രാഷ്ട്രീയത്തിൽ പക്ഷം ചേർന്നവരുടെ കാര്യം പറയണോ??
നമ്മുടെ വിഷൻ എവിടെ എത്തും എന്ന് കാത്തിരുന്നു കാണാം
പോസ്റ്റ് ഇഷ്ടായിട്ടൊ :)
പ്രകടന പത്രിക എന്നത് പ്രകടനത്തിന് മാത്രമാണ്, അല്ലാതെ പ്രവര്തികമാക്കനുള്ളതല്ല, എന്ന് നമ്മള് മനസ്സിലാക്കിയാല്‍ കാര്യം തീര്‍ന്നു.
ഇത് വായിച്ചു ഞാന്‍ വിജ്രുംഭിച്ച് പോയി !
കണ്ണ് മഞ്ഞളിച്ചു പോയി!
നല്ല ആക്ഷേപഹാസ്യം..
സുനാമി പ്രവചിച്ച ദൈവങ്ങളും പത്രതലക്കെട്ട് മുന്‍കൂട്ടി കണ്ട മജീഷ്യന്മാരും ഉള്ള കേരളത്തില്‍ ഫലമറിയാന്‍ ഇത്ര ബുദ്ധിമുട്ട് എന്തിനു?
കേരളം ഇടത്തോട്ടോ വലത്തോട്ടോ ആവട്ടെ..കേരളീയന്റെ മുതുക് മുന്നോട്ട് വളഞ്ഞു തന്നെ ഇരിക്കും!
പൊറാട്ടുനാടകങ്ങള്‍ കണ്ടു സമനിലതെറ്റാത്ത നമ്മളെയൊക്കെ സമ്മതിക്കണം..
@ചാണ്ടിക്കുഞ്ഞ് - അടിയുടെ ഇടിയുടെ വെടിയുടെ മുമ്പില്‍ നെഞ്ച് വിരിച്ചു നിന്നവനാ-----ആര്? ഞാനല്ല...മറ്റാരോ?ഞാന്‍ ഓടും..
@സമീര്‍ തിക്കോടി , കൊമ്പന്, ജെഫു.. അപ്പോള്‍ പിന്നെ എണ്ണല്‍ കഴിഞ്ഞിട്ട് നമുക്ക് വീണ്ടും കാണാം...
@ആചാര്യന്- ചങ്കില് കൊള്ളുന്ന വര്‍ത്താനം പറയരുത്... ഒരു മാസം തന്നെ കൂടെ നിക്കുന്നവരെ തീറ്റി പോറ്റാന്‍ പെടുന്ന പാട് അവര്‍ക്കറിയാം...
@ഫൈസല്‍ കൊണ്ടോട്ടി, ശ്രീക്കുട്ടന്- ഏതായാലും 13 ക്ഷമിക്കുക തന്നെ...
@രമേശേട്ടന്, എല്ലാം പറഞ്ഞത് പോലെ തന്നെ...ഇനി ഏതായാലും ഒരു അഞ്ചു വര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കാന്‍ ഞാനില്ല...കുടുംബം പട്ടിണി ആയി പോകും...
@അജിത്തേട്ടന്.......കോരന് കുമ്പിളില്‍ കഞ്ഞി കൊടുത്തോട്ടെ... പക്ഷെ അതില്‍ തുപ്പി കൊടുക്കുന്ന അവസ്ഥയാണ് ഇന്ന്...
@ഷുക്കൂര്‍ ചെറുവാടി- എല്ലാം വെറും വിശ്വാസം മാത്രം. പക്ഷെ, വാജ്പേയി രണ്ടു തവണ 13- ല്‍ തട്ടി വീണത് എങ്ങനെ മറക്കും?... ആദ്യതവണ വെറും 13 ദിവസവും രണ്ടാം തവണ 13 മാസവും.
എഴുതിയിരിക്കുന്ന രീതി ഇഷ്ടപ്പെട്ടു. പക്ഷെ ചില കാര്യങ്ങളോട് വിയോജിക്കാതെ വയ്യ. കേരളത്തെ അഞ്ചു വര്‍ഷം കൊണ്ട് വികസന കാര്യത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമാക്കുമെന്ന് യു ഡി ഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ വെറും ടിന്റുമോന് തമാശയായി എടുക്കണോ? വികസന കാര്യത്തില്‍ തങ്ങള്‍ അതിനു പ്രാപ്തരാണെണ് ചുരുങ്ങിയ സമയം കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്തത്തിലുള്ള സര്‍ക്കാര്‍ തെളിയിച്ചതാണ്.
ഇടത്തെ കാലിലെ മന്ത് വലത്തോട്ടും പിന്നീട് ഇടത്തോട്ടും...!!!
എന്തായാലും നമ്മളും തോക്കീ കയറി വെടി വക്കണ്ട.
റിസൽറ്റു വരട്ടെ....?
ചുരുക്കി പറഞ്ഞാല്‍, പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാന്‍ ഉണ്ണും എന്ന പരമ്പരാഗത മാര്‍ഗം തന്നെ അവലംബിക്കുക തന്നെ ....
എങ്ങിനെ...?
പത്തായവും,പടിപ്പുരയും,ചക്കിയും,ഊണുമൊക്കെ നമ്മൾ മറന്നുകൊണ്ടിരിക്കുന്നൂൂ അല്ലേ
എന്തൊക്കെ പറഞ്ഞാലും,ആരൊക്കെ എന്ത് വാഗ്ദാനങ്ങൾ നടത്തിയാലും മലായാളി അവന്റെ നെഗളിപ്പ് അവസാനിപ്പിക്കാത്ത കാലം വരെ ഇത് തുടർന്നുകൊണ്ടിരിക്കും...
ആരു ഭരിച്ചാലും ഇവിടെ ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല.അത്രക്കും നശിച്ചു പോയിരിക്കുന്നു എല്ലാം.
promise are made to be broken..!
ഇടതു ജയിക്ക്വോ?
ജയിക്കും!
അപ്പൊ വലതോ?
ഓലും ജയിക്കും..
പിന്നെ ആരാ തോല്‍ക്കുന്നെ?
അത് ഞമ്മള് തന്നെ. ജനങ്ങള്‍..!
any doubt?
'കമ്മീഷന് ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം. ചേര്‍ത്തലയിലെയോ, കടയ്ക്കലിലെയോ സര്‍ക്കാര്‍ ഡോക്ടര്‍മാരെ കാര്യം ഏല്‍പ്പിക്കാം നമുക്ക്. നിമിഷം നേരം കൊണ്ട് വോട്ടും മെഷീനും- രണ്ടും രണ്ടു പാത്രത്തില്‍ ഇട്ടു തരും അവര്‍.'
ഹിഹിഹി ....
ആക്ഷേപം രസമായി !
അരി വാങ്ങാന്‍ തയ്യാറാവട്ടെ.
അപ്പോള്‍ ശരി .....
Hi,
Good one.. post kalakki..
ആര് ഭരിച്ചാലും കാര്യമില്ല എന്നതാണ് സത്യം എന്നാലും വികസനം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു..
വാഴയ്ക്ക് വെള്ളമോഴിക്കുമ്പോ ചീര നനയും എന്നത് ശരിയാണ്, എന്ന് വെച്ച് വാഴയ്ക്ക് വെള്ളമോഴിക്കാതിരിക്കുന്നത് ശരിയല്ലല്ലോ!!!
UDF - വരണമെന്ന് ആഗ്രഹിക്കുന്നു, വാഴ വളരുമെന്നും, പുക്കുമെന്നും, കായ്ക്കുമെന്നും പ്രതീക്ഷിക്കുന്നു, ചില ചീരകളും :(
Really nice one.. somewhere getting a feal of watching 'Coverstory' in Asianet.. getting better and better..All the best
//Shyl
Good post with great sense of humour. enjoyed..
നല്ല നിരീക്ഷണം..
" ഇനി ഈ സൈസിലുള്ള ഒരെണ്ണം പോലും താങ്ങുവാനുള്ള ബാന്‍ഡ് വിഡ്ത് മലയാളിയുടെ ഉള്ളിലോടുന്ന കേബിളുകള്‍ക്കില്ല"
അത് കറക്റ്റ് !
കരിനാക്കാണോ? ദേ പനിക്കാര്യം പറഞ്ഞു കഴിഞ്ഞില്ല. ജപ്പാന് ജ്വരം തുടങ്ങി കേരളത്തില്‍. ആരു ഭരിച്ചാലും നമ്മുടെ നാട്ടില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോണില്ല. ഹര്‍ത്താലും കല്ലേറും ഒക്കെയായി അങ്ങ് പോകും. ഭാഗ്യം, ഒസാമയെ അമേരിക്ക തീര്‍ത്തതിന് ഹര്‍ത്താല്‍ ഇല്ല ഇന്ന്.
മൊത്തം അടച്ചാക്ഷേപിക്കാന്‍ മാത്രം തല്ലിപ്പൊളികളല്ല എല്ലാ രാഷ്ട്രീയ നേതാക്കളും. അവരില്‍ മോശക്കാരും നല്ലവരുമുണ്ട്. നമ്മളാണല്ലോ അവരെ തെരഞ്ഞെടുക്കുന്നത്. മോശക്കാരെ നാം തെരഞ്ഞെടുക്കുന്നു എന്നതിന്റെ അര്‍ത്ഥം നാം മോശക്കാരെ ഇഷ്ടപ്പെടുന്നു എന്നതാണ്. ഇതിനര്‍ത്ഥം രാഷ്ട്രീയക്കാരില്‍ എത്ര ശതമാനം മോശക്കാരുണ്ടോ അത്രയും ശതമാനം മോശക്കാര് നമ്മളിലുമുണ്ട് എന്നല്ലേ? 'തതാ രാജാ പ്രജാ കുതാ' എന്നോ മറ്റോ ഒരു ചൊല്ലില്ലേ!
@ശങ്കരനാരായണന് മലപ്പുറം
"മൊത്തം അടച്ചാക്ഷേപിക്കാന്‍ മാത്രം തല്ലിപ്പൊളികളല്ല എല്ലാ രാഷ്ട്രീയ നേതാക്കളും"..തീര്‍ച്ചയായും ഞാനും താങ്കളോട് യോജിക്കുന്നു. മുമ്പ് ചെറുവാടി സൂചിപ്പിച്ചത് പോലെ തന്നെ , ഇതിലൊരു വിഭാഗത്തിന്റെ അനുഭാവിയായ എന്നെപോലെ ഒരാള്‍ക്ക് അങ്ങനെ വിശ്വസിക്കാനും കഴിയില്ല. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ താരതമ്യേന മെച്ചപ്പെട്ട ഒരു ഭരണം ജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രായോഗിക രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ ഇരുമുന്നണികളും പലപ്പോഴും പരാജയപ്പെടുന്നു. മോശക്കാരെ നാം തെരഞ്ഞെടുക്കുന്നു എന്നതിന്റെ അര്‍ത്ഥം നാം മോശക്കാരെ ഇഷ്ടപ്പെടുന്നു എന്നു മാത്രമാണോ? 'തമ്മില്‍ ഭേദം തൊമ്മന്' എന്ന തിയറിയാണ് പല സ്ഥാനാര്‍ത്ഥികളിലും മിക്ക വോട്ടര്‍മാരും കാണുന്ന ക്വാളിഫിക്കേഷന്‍........
ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം കാണില്ലല്ലോ.
അതിന്റെ ഒരു സുഖം നമുക്കും സുക്കേട് അവര്‍ക്കും ഉണ്ടാവും!
പതിമൂന്ന് ആർക്ക് കറുത്തവെള്ളി ? എന്ന് ചോദ്യം പോലും എന്നിൽ ഉദിക്കുന്നില്ല. കാരണം ,എന്റെ വെള്ളി എന്നും എല്ലായ്പ്പോഴും വെളിച്ചത്തിൽ തിളങ്ങും വെള്ളി. പിന്നെ ,ഏത് കോത്താഴത്തുകാരൻ ഭരിച്ചാലും അവസ്ഥക്ക് വലിയമാറ്റമൊന്നും കാണില്ല. നമ്മൾ ഇങ്ങനെയൊക്കെ തിരിഞ്ഞും മറിഞ്ഞൂം വാണം പോലെ കുതിച്ചുയരുന്ന വിലയുടെ വലയിൽ കുരുങ്ങി കുരുങ്ങി….
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ അല്പം ഇടത്തോട്ട് ചരിഞ്ഞാണ് ; നില്പ്.
ആരെങ്കിലും ജയിക്കാതെ തരമില്ലല്ലോ.
വളരെ സരസമായി നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശുപത്രി സംഭവം കൂടി ഉള്‍ക്കൊള്ളിച്ച് വളരെ സുന്ദരമാക്കി.
@അപ്പച്ചന് ഒഴാക്കല്‍- അച്ചായോ, നന്ദി. കമ്പ്യൂട്ടര്‍ സെന്റര്‍ ഒക്കെ നന്നായി പോകുന്നല്ലോ അല്ലെ?
@എന്റെ ലോകം- വോട്ട് ചെയ്യാന്‍ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു പോയവരുടെ സങ്കടം ആര് മാറ്റും? എങ്ങനെ മാറ്റും?
@വാഴക്കോടന്‍ - അര്‍ബന്‍ ഏരിയയില്‍ വോട്ടിംഗ് കുറയുന്നതിന്റെ കാര്യം ഇതൊക്കെ തന്നെ. നല്ല നിരീക്ഷണം..
@മൊയ്ദീന് അങ്ങാടിമുഗര്‍, ഇസ്ഹാക് , മുനീര്‍, ഇസ്മായില്‍ ചെമ്മാട് - കൌണ്ട് ഡൌണ്‍ തുടങ്ങി കഴിഞ്ഞല്ലോ , ഇനി അഞ്ചു ദിവസം കൂടി ക്ഷമിക്കാം അല്ലെ?
@സലാം..എണ്ണല്‍ കഴിയുന്നതോടെ പുതിയ ലോട്ടറികള്‍ പ്രതിപക്ഷത്തുള്ളവര്‍ കൊണ്ട് വരും എന്ന് കരുതാം...
@ഷെമീര്‍ തളിക്കുളം.. കോരന് കുടിക്കാന്‍ കൊടുക്കുന്ന കഞ്ഞിയില്‍ കയ്യും കാലും കഴുകുന്നു...അതാണ് മനസിലാകാത്തത്
@ലിപി , ജയകുമാര്‍, മൊട്ട മനോജ് -- അഭിപ്രായത്തിനു നന്ദി .....
@ബെഞ്ചാലി - പക്ഷം ചേര്‍ന്ന പലരും ഇപ്പോള്‍ കക്ഷത് തല വെച്ച് കൊടുത്തത് പോലെയാണ്... ആദ്യ വരവിനു നന്ദി...
@ഇസ്മായില്‍ കുറുമ്പടി - അതെ, മലയാളിയുടെ നടുവ് വളഞ്ഞു തന്നെ ഇരിക്കും...ചവിട്ടി കയറാന്‍ പാകത്തിന്....നന്ദി.
അഴിമതിയില്ലാത്ത, വർഗ്ഗീയതയും സ്വജനപക്ഷപാതവുമില്ലാത്ത ജനസേവനവും നന്മയും മാത്രം ചെയ്യുന്ന ഒരേയൊരു പാർട്ടിയേയുള്ളു. അതാണെന്റെ പാർട്ടി. നിന്റെ പാർട്ടിയോ? എല്ലാത്തരം അഴിമതിവീരന്മാരും പെണ്ണുപിടിയന്മാരും കള്ളന്മാരും ആഭാസന്മാരും നിറഞ്ഞ പാർട്ടി. ഈ ചിന്താഗതിയുടെ മതിൽകെട്ടിനകത്ത് നാം തളച്ചിടപ്പെട്ടിരിക്കുകയാണ്. ഇതിനു പുറത്തേക്ക് കണ്ണ് പായിക്കാത്ത കാലത്തോളം ഈ കാര്യത്തിൽ ഒരു പരിഹാരമുണ്ടാകുമെന്ന് തോന്നുന്നില്ല.
140 പേർക്കൊഴികെ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ദുഃഖവെള്ളിയായിരിക്കും!
നല്ല പോസ്റ്റ്... ആശംസകൾ!
@ജയേഷ്- ഉമ്മന്‍ ചാണ്ടിയെ എനിക്കും ഇഷ്ടമാണ് കേട്ടോ..ആ അതിവേഗം ബഹുദൂരം സിദ്ധാന്തവും ഇഷ്ടമാണ്....പിന്നെ ടിന്റു മോന് തമാശ...അത് കേള്‍ക്കുന്ന ആര്‍ക്കും തോന്നുന്ന ഒരു സംശയം മാത്രമേ ഞാനും പ്രകടിപ്പിച്ചുള്ളൂ.....
@നമൂസ്
@വി കെ
@മുല്ല......... അഭിപ്രായം അറിയിച്ചതിന് നന്ദി.
@ബിലാത്തിപട്ടണം- മലയാളിയുടെ നെഗളിപ്പൊക്കെ നമ്മുടെ അതിര്‍ത്തിക്കകത്ത് മാത്രമല്ലേ ഉള്ളൂ? അവിടം വിട്ടാല്‍ പിന്നെ എങ്ങനെ വേണമെങ്കിലും നിന്ന് കൊടുത്തോളും.....ടിപ്പിക്കല്‍ അറബിക്കഥ സ്റ്റൈല്‍......
@കണ്ണൂരാന്‍........ ഇല്ല ഒരു ഡൌട്ടും ഇല്ല... അങ്ങനെ തന്നെ.....
@പുഷ്പാമ്ഗദ്- വേഗം ആയിക്കൊള്ളട്ടെ.........ഇനി നാല് ദിവസം കൂടിയേ ഉള്ളൂ..........
@ഷൈലന്‍- ഉപമ ഇഷ്ടമായി......കമെന്റും......
@വള്ളിക്കുന്ന്.. നന്ദി ബഷീര്‍ക്കാ..........
ഇനി ഒരു ദിവസം കൂടി ക്ഷമിച്ചാല്‍ മതി..എല്ലാവരും ഉറ്റു നോക്കുന്നു. കേരളത്തിലേയ്ക്ക്..
ഹാഷിക്ക്,
വൈകി എത്തി, എന്നാലും നല്ല മൂഡില്‍ വായിച്ചു തീര്‍ത്തു. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അറിയാലോ ആരാണ് വാഗ്ദാന ലംഘനം നടത്താന്‍ പോവുന്നത്, ജയിക്കുന്നവര്‍ ഇപ്പോഴും അങ്ങിനെയാണല്ലോ..
ആദ്യമേ ഡ്യൂട്ടിനേരത്ത് വായിച്ചതാ .. ഓഫീസിലേ സിസ്റ്റത്തില്‍ മലയാളക്കമ്മി കാരണം അന്ന് അഭിപ്രായമിട്ടില്ല..
അതേതായാലും നന്നായിയെന്ന് തോന്നുന്നു, ഇന്നാണാ ബ്ലാക്ക് ഫ്രൈഡെ...!
പച്ചലഡുവും,പച്ചപായസവും..പിന്നെയെന്തൊക്കെ ഉണ്ട് വാര്‍ത്തകളില്‍ പച്ചയില്ലാത്തത്..?
നന്നായി ഹാഷിക്..
ലാല്‍ സലാം.
വളരെ രസകരമായ പോസ്റ്റ്..നർമ്മത്തിൽ ചാലിച്ച വരികൾ നന്നായിട്ടുണ്ട്..
good
നിങ്ങളുടെ ബ്ലോഗ് ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
മലയാളത്തിലെ മികച്ച ബ്ലോഗ് ചര്‍ച്ച ഫോറം
http://bloggersworld.forumotion.in/
നന്നായിട്ടുണ്ട് ട്ടോ...
ഒട്ടും ബോറടിക്കാതെ വായിച്ചു..
ഒത്തിരിയാശംസകള്‍...!!
പോസ്റ്റ് ഉഗ്രന്‍.
റിസള്‍ട്ട് വന്നതിനു ശേഷം മന്ത്രിമാരുമിതാ പറയുന്നു പതിമൂന്നാം നമ്പര്‍ വണ്ടിയും,പതിമൂന്നാം നമ്പര്‍ വീടും വേണ്ടത്രേ..
ചിരിക്കണോ..?ചിന്തിക്കണോ..?
എന്തായാലും നായേടെ വാലു പഴേ പടി തന്നെ....
പോസ്റ്റ് ഉഗ്രനായിരിക്കുന്നു.. ആശംസകൾ.
നിക്ക് രാഷ്ട്രീയം അറിയൂല്ല ഇക്ക .. ഞമ്മള് വായിച്ചു
ആശംസകള്‍
ബൈ എം ആര് കെ
സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..
http://apnaapnamrk.blogspot.com
Post a Comment
hashiq.ah@gmail.com