Pages

Thursday, February 3, 2011

സ്മാര്‍ട്ട്‌ കൊച്ചി @ ദുബായ്.കോം

ഭൂമിക്ക് സ്വതന്ത്രാവകാശം എന്ന ബാലികേറാമല  ചാടി കടന്ന് സ്മാര്‍ട്ട്‌ സിറ്റിയിലൂടെ  കൊച്ചി 'സ്മാര്‍ട്ട്' ആകാന്‍ പോകുന്നു. ടീകോം 'റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും' അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ഭൂമി കൊടുക്കില്ലാ എന്നും പറഞ്ഞ് അഞ്ചു വര്‍ഷത്തോളം ഈ പദ്ധതി നീട്ടികൊണ്ട് പോയ, ഭരണത്തിന്റെ ' ഫൈനല്‍ ലാപ്പില്‍ സ്പ്രിന്റ് ചെയ്ത് ' ഓടാന്‍ ശ്രമിക്കുന്ന  വി എസ് സര്‍ക്കാര്‍ പോകുന്ന പോക്കില്‍ വരും തലമുറക്കും കേരളത്തിന്‌ ആകെയും നല്‍കിയ ഒരു നല്ല സംരംഭമായി ഇത് തീരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ആയിരത്തി എഴുനൂറ് കോടി രൂപയോളം നിക്ഷേപവും തൊണ്ണൂറായിരത്തിലധികം  പേര്‍ക്ക് തൊഴില്‍സാധ്യതയും വാഗ്ദാനം ചെയ്ത് 2003 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച്, എല്‍.ഡി.എഫ് സര്‍ക്കാര്‍ 2007 മെയ് 13ന് ഒപ്പ് വെച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ യാഥാര്‍ത്യമാകാന്‍  എങ്ങനെ ഇത്രയും നീണ്ടുപോയ്‌ എന്ന് വിദഗ്ധര്‍ തന്നെ ചിന്തിച്ച് തല പുകക്കട്ടെ... കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി തുടങ്ങാന്‍ താല്‍പ്പര്യമറിയിച്ച് 2004 ജൂലായില്‍ കേരളത്തിലെത്തിയ ദുബായ് സംഘം, കൊച്ചിക്കും ദുബായിക്കുമിടയില്‍  പറന്ന ദൂരം നേരെ പറന്നിരുന്നെന്കില്‍ എത്ര വട്ടം ഭൂമിക്ക് വലം വെക്കാമായിരുന്നു? ഏതായാലും എല്ലാ പ്രതിബന്ധങ്ങളുമകന്ന്, തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്ത് കൊച്ചി  'സുന്ദരമാകാന്‍' പോകുന്നു.



'എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക്' പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍  കൊച്ചിക്ക് കൈവന്നിരിക്കുന്ന ഈ 'സ്മാര്‍ട്ട്നെസ്സിനെ'ആരു വേണമെങ്കിലും സ്വന്തായി ഏറ്റെടുത്തോട്ടെ..ഇതിന്റെ പേരില്‍ രണ്ട് വോട്ടാണ് വേണ്ടതെങ്കില്‍ ഈ സൈബെര്‍ വാലിയുടെ പശ്ചാത്തലത്തില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന സ്വന്തം തലയും കൊടിയുമുള്ള  ഫ്ലെക്സുകള്‍ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശാല വരെ ഉയര്‍ത്തിക്കോട്ടെ. പക്ഷേ, ഈ പദ്ധതിക്കൊപ്പം തന്നെ, അല്ലെങ്കില്‍ അതിനും മുമ്പേ തന്നെ ചെയ്തു തീര്‍ക്കേണ്ട ഒട്ടനവധി അടിസ്ഥാന പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനുള്ള 'മാസ്റ്റര്‍ പ്ലാന്‍' മനസിലെങ്കിലും വരച്ചിടണം.

പിസയും ബര്‍ഗെറും മാത്രം കഴിച്ച് മിനറല്‍ വാട്ടെറിലും സോഫ്റ്റ്‌ ഡ്രിങ്ക്സിലും മുഖം കഴുകുന്ന സൈബര്‍ കുഞ്ഞുങ്ങള്‍ കാക്കനാടിന്റെ താഴ്വാരത്തേക്ക് വരുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ആഡംബര ഫ്ലാറ്റുകളും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും വന്നേക്കാം.മറ്റു സൈബര്‍ നഗരങ്ങളിലെ പോലെ രാത്രികാല ജീവിതത്തിലേക്ക് കൊച്ചിയും വഴുതി പോയേക്കാം. ഒരു കാര്യം അപ്പോഴും നമ്മള്‍ വിസ്മരിച്ചുകൂടാ.അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയില്‍  ഈ 'സുന്ദര നഗരത്തിന്റെ പിന്നാമ്പുറങ്ങളില്‍' ജീവിക്കുന്ന ശരാശരി കൊച്ചിക്കാരുണ്ട്. ദിനംപ്രതി ജോലിക്ക് വേണ്ടിയും മറ്റനവധി ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഈ നഗരത്തെ ആശ്രയിക്കുന്ന കൊച്ചിക്കാരല്ലാത്ത ആളുകളുണ്ട്.  കൊച്ചി 'സ്മാര്‍ട്ട്‌' ആകണമെങ്കില്‍ സ്മാര്‍ട്ട് സിറ്റി മാത്രം വന്നാല്‍ മതിയാകില്ല. അടിസ്ഥാന സൌകര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണം.  തൂണുകളില്‍ ഓടുന്ന മെട്രോ വന്നില്ലെങ്കിലും കുഴപ്പമില്ല...കാലു തടഞ്ഞു വീഴാതെ നടക്കാനെങ്കിലും കൊച്ചിയുടെ പാതകള്‍ വികസിപ്പിച്ചാല്‍ മതി. കൊച്ചി കായലിനു കുറുകെ പാലം പണിത് ആകാശ നഗരം കൊണ്ട് വരുന്നതിനു മുമ്പ് ഓടകള്‍ക്ക് മുകളില്‍ രണ്ടു സ്ലാബ് എങ്കിലും പിടിച്ചിട്ട് കാല്‍നടക്കാരന്റെ കാല് കുടുങ്ങാതെ നോക്കണം.  വൈറ്റില ബസ്‌ സ്റേഷന്‍ വന്നില്ലെങ്കിലും കുഴപ്പമില്ല, കലൂര്‍ ബസ്റ്റാന്റിലെ പരമ്പരാഗത കുഴികളെങ്കിലും അടച്ചാല്‍ മതി!!!

എന്റെ തലമണ്ടയില്‍ വന്ന  പിന്തിരിപ്പന്‍ ആശയങ്ങളല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്. എന്ത് വികസനം- അത് ഹൈടെക്‌ അയാലും അല്ലെങ്കിലും- ആര് കൊണ്ട് വന്നാലും അതിന്റെ ഒരു ചെറിയ അംശം ഗുണഫലം എങ്കിലും സാധാരണക്കാരനും കിട്ടട്ടെ എന്ന അതിമോഹത്തില്‍ നിന്നും , രണ്ടു വര്‍ഷത്തോളം കൊച്ചിയിലെ 'ഫുട്പാത്തുകളിലൂടെ' ബൈക്ക് ഓടിച്ച് നടന്ന
അനുഭവത്തില്‍ നിന്നും രൂപം കൊണ്ട ഒരു എളിയ പ്രതികരണം മാത്രം...!!!

മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം ഒരു ഭരണമാറ്റം ഉണ്ടായാലും, കേവലം രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി അനാവശ്യ വിവാദങ്ങളുണ്ടാക്കി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആരും വിലങ്ങുതടിയാകില്ല എന്ന് എല്ലാ പ്രസ്ഥാനങ്ങളും ഒരു തീരുമാനമെടുക്കും എന്ന് പ്രത്യാശിക്കാം. ഒപ്പം, ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ മൊത്തതിലുള്ള വികസനക്കുതിപ്പിന് സ്മാര്‍ട്ട് സിറ്റി ഒരു പ്രചോദനമാകും എന്നും...


ചിത്രം : ഗൂഗിള്‍.

32 comments:

കല്യാണിക്കുട്ടി said...

പിസയും ബര്‍ഗെറും മാത്രം കഴിച്ച് മിനറല്‍ വാട്ടെറിലും സോഫ്റ്റ്‌ ഡ്രിങ്ക്സിലും മുഖം കഴുകുന്ന സൈബര്‍ കുഞ്ഞുങ്ങള്‍ കാക്കനാടിന്റെ താഴ്വാരത്തേക്ക് വരുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ആഡംബര ഫ്ലാറ്റുകളും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും വന്നേക്കാം.മറ്റു സൈബര്‍ നഗരങ്ങളിലെ പോലെ രാത്രികാല ജീവിതത്തിലേക്ക് കൊച്ചിയും വഴുതി പോയേക്കാം. ഒരു കാര്യം അപ്പോഴും നമ്മള്‍ വിസ്മരിച്ചുകൂടാ.അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയില്‍ ഈ 'സുന്ദര നഗരത്തിന്റെ പിന്നാമ്പുറങ്ങളില്‍' ജീവിക്കുന്ന ശരാശരി കൊച്ചിക്കാരുണ്ട്. ദിനംപ്രതി ജോലിക്ക് വേണ്ടിയും മറ്റനവധി ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഈ നഗരത്തെ ആശ്രയിക്കുന്ന കൊച്ചിക്കാരല്ലാത്ത ആളുകളുണ്ട്. കൊച്ചി 'സ്മാര്‍ട്ട്‌' ആകണമെങ്കില്‍ സ്മാര്‍ട്ട് സിറ്റി മാത്രം വന്നാല്‍ മതിയാകില്ല. അടിസ്ഥാന സൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വികസിപ്പികണം. തൂണുകളില്‍ ഓടുന്ന മെട്രോ വന്നില്ലെങ്കിലും കുഴപ്പമില്ല..കാലു തടഞ്ഞു വീഴാതെ നടക്കാനെങ്കിലും കൊച്ചിയുടെ പാതകള്‍ വികസിപ്പിച്ചാല്‍ മതി. കൊച്ചി കായലിനു കുറുകെ പാലം പണിത് ആകാശ നഗരം കൊണ്ട് വരുന്നതിനു മുമ്പ് ഓടകള്‍ക്ക് മുകളില്‍ രണ്ടു സ്ലാബ് എങ്കിലും പിടിച്ചിട്ട് കാല്‍നടക്കാരന്റെ കാല് കുടുങ്ങാതെ നോക്കണം. വൈറ്റില ബസ്‌ സ്റേഷന്‍ വന്നില്ലെങ്കിലും കുഴപ്പമില്ല, കലൂര്‍ ബസ്റ്റാന്റിലെ പരമ്പരാഗത കുഴികളെങ്കിലും അടച്ചാല്‍ മതി!!!




ithokke maaruunna kaaryam samshayamaanu........kaaranam nammale bharikkunnavar maaraan pokunnilla....so......

kochi smart aakumo....??????
kaathirunnu kaanaam.....

anywaay.....good blog.......
congraats.....

Ismail Chemmad said...

എന്തായാലും നല്ല ചിന്തകള്‍ തന്ന പോസ്റ്റ്‌
നമുക്ക് പ്രത്യാശിക്കാം , അടിസ്ഥാന വികസനങ്ങള്‍ നടപ്പിലാക്കുമെന്ന് .
ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി said...

നല്ല പോസ്റ്റ്‌ .
വികസനങ്ങള്‍ വരികയും നഗരങ്ങള്‍ സ്മാര്‍ട്ട് ആവുകയും ചെയ്യട്ടെ. പക്ഷെ സാധാരണക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. കൊച്ചിയില്‍ മാത്രമല്ല. എല്ലായിടത്തും.

ആചാര്യന്‍ said...

ഭരണ കൂടങ്ങള്‍ ..രാഷ്ട്രീയക്കാര്‍..നിയമ വ്യവസ്ഥിതികള്‍...ഇവകള്‍ അഴിമതിയില്‍ നിന്നും വിമുക്തമാകാതെ സാധാരണക്കാരന് ഒരു ഗുണവും ഒന്നിലും ഉണ്ടാകിലാ...

A said...

കാര്യമാത്ര പ്രസക്തമായ വളരെ നല്ലൊരു പോസ്റ്റ്‌, ഹാഷിക്ക്. ഒരു പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം 5 വര്‍ഷത്തിലേറെ ചിലവഴിക്കുന്ന ഒരു സിസ്റ്റം നമ്മുടെ നാട്ടിലല്ലാതെ ലോകത്ത് വേറെ ഒരിടത്തും കാണില്ല എന്ന് ഉറപ്പാണ്. ഇപ്പോഴെങ്കിലും ഇത് നടപ്പിലാകുകയാണെങ്കില്‍ സ്വാഗതാര്‍ഹം തന്നെ. better late than never എന്നാണല്ലോ.
എന്നാല്‍, ഒരു മുന്‍മന്ത്രിയുടെ വളരെ പഴകിയ ഒരു വിവാദം വീണ്ടും ആളിക്കത്തിച്ചു കൊണ്ടും ദുബായ് കമ്പനിയുടെ ഔദാര്യത്തിലും ഈ പിടിപ്പു കെട്ട ഭരണകൂടത്തിനു ജനങ്ങളെ കണ്ണില്‍ പൊടിയിടാന്‍ പറ്റുമോ? അപ്പുറത്തുള്ള udf ഏതെങ്കിലും നിലക്ക് മെച്ചമാണെന്നു പറയുകയല്ല. ഗതി കെട്ടാല്‍ ജനം udf നും വോട്ടു ചെയ്യും എന്ന് പറയുകയായിരുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്നുമില്ലെന്കിലും വേണ്ടില്ല, അവിടത്തെ 'ഹൈടെക്‌ കൊതുകുകളെ' തുരത്താന്‍ വല്ല സോഫ്റ്റ്‌വെയറും കണ്ടുപിടിച്ചാല്‍ മതിയായിരുന്നു.

MOIDEEN ANGADIMUGAR said...

സ്മാർട്ട്സിറ്റി പോലുള്ള വൻപ്രൊജക്റ്റുകൾ വരുമ്പോൾ അടിസ്ഥാനസൌകര്യം വർദ്ധിപ്പിക്കണം.കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളും,പൊട്ടിപ്പൊളിഞ്ഞ റോഡുകളും കൊച്ചിയുടെ സ്ഥിരംകാഴ്ചയാണ്.മാറി മാറിവരുന്ന സർക്കാരുകളുടെ അലംഭാവമാണ് കൊച്ചിയെ പിന്നോട്ട് നയിക്കുന്നത്.
ഇന്ത്യയിലെ മറ്റു മെട്രോനഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചി വളരേ പിന്നിലാണെന്നു പറയാതെ വയ്യ.

നല്ല ലേഖനമാണു ഹാഷിഖ്,കാലിക പ്രസക്തം

kARNOr(കാര്‍ന്നോര്) said...

നല്ല ചിന്തകള്‍

നാമൂസ് said...

വികസനം എന്ന സങ്കല്‍പം ഉരുവം കൊള്ളേണ്ടത്‌ സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജന സാമാന്യത്തിന്‍റെ ജീവിത നിലവാരത്തില്‍ അതെന്തു മാറ്റം ഉണ്ടാക്കുമെന്ന പ്രാഥമിക താത്പര്യത്തില്‍ നിന്നുമാവണം.
സാധാരണക്കാരന്‍റെ മുതുകില്‍ ചവിട്ടിക്കൊണ്ടാകരുത് വികസന മാതൃക സൃഷ്ടിക്കേണ്ടത്‌. വികസനങ്ങള്‍ക്ക് വേണ്ടി കുടിയിരക്കപ്പെടുന്നവരെ അര്‍ഹമായ രീതിയില്‍ പുനരധിവസിപ്പിക്കേണ്ട ബാദ്ധ്യതയില്‍ നിന്നും ഒരു കാലത്തും ഒരു സംവിധാനവും പിറകോട്ടു പോകരുത്. അവരെ പരിഗണിക്കുകയും അവരെയും കൂടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും വേണം. അവരുടെ ത്യാഗത്തെ, അദ്ധ്വാനത്തെ മൂലധനമായി കണ്ടു കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളുടെ സഹകാരികളാക്കുകയും വേണം.

ചുരുക്കത്തില്‍ ജനതയുടെ ക്രയ ശേഷി
വര്‍ദ്ധിപ്പിക്കുകയും അവരുടെ ചലനാത്മകതയ്ക്ക് വേഗത കൂട്ടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരോടു നീതി പുലര്‍ത്തുകയും വികസനത്തിന്‍റെ യഥാര്‍ത്ഥ താത്പര്യത്തെ ഉയര്‍ത്തുകയുമാണ് ബന്ധപ്പെട്ട അധികാരികള്‍ ചെയ്യേണ്ടത്. രാജ്യത്തെ ഏതൊരു വിഭവത്തിലും രാജ്യത്തധിവസിക്കുന്ന ഏതൊരു പൗരനും തുല്യാവകാശം വക വെച്ച് നല്‍കുകയും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ഉപഭോക്താവിലെന്ന പോലെ പ്രയോക്താവിലും ഇത് പാലിക്കപ്പെടെണ്ടതുണ്ട്. അല്ലാത്തവയെ കേവല ന്യൂനപക്ഷത്തിന്‍റെ താത്പര്യ സംരക്ഷണത്തിന് മാത്രം എന്നെ കരുതാനൊക്കൂ....!!!!

രമേശ്‌ അരൂര്‍ said...

കൊച്ചി പോലുള്ള വ്യവസായ നഗരങ്ങളിലെ അടിസ്ഥാന സൌകര്യവികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാല്‍ നൂറ്റാണ്ടിലധികം പഴക്കമുണ്ട് ..അതിനു വേണ്ടി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ,വിവിധ എന്‍ ജി ഒകളും ചേര്‍ന്ന് സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളും അനവധി..ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്ന് സഞ്ചരിക്കണമെങ്കില്‍ രണ്ടും മൂന്നും മണിക്കൂര്‍ റോഡില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ക്കിടക്കുകയാണ് കൊച്ചിക്കാരും കൊച്ചിയില്‍ എത്തുന്നവരും,,,വന്‍ വ്യവസായ പദ്ധതികളുമായി ചര്‍ച്ചയ്ക്കു വന്നവര്‍ ഗതാഗത ക്കുരുക്കില്‍ പെട്ട് വലഞ്ഞ് കെട്ടും കിടക്കയുമായ് രക്ഷപ്പെട്ട കഥകളും നിരവധി . ഫ്ലൈ ഓവര്‍ റോഡുകള്‍ ,,മെട്രോ റയില്‍ ,തുടങ്ങി വന്‍ പദ്ധതികള്‍ ചുവപ്പുനാടയിലും തര്‍ക്കങ്ങളിലും പെട്ട് പൊടിപിടിക്കുന്നു..
എന്തും നടക്കണമെങ്കില്‍ ഒന്നും നടക്കാന്‍ അനുവദിക്കാത്ത മലയാളികളുടെ മനോഭാവം മാറണം..രാഷ്ട്രീയക്കാരുടെ കൂട്ടായ ശ്രമം വേണം ,ഇച്ഛാ ശക്തിയും ദീര്‍ഘ വീക്ഷണവും ഉള്ള ഭരണാധികാരികള്‍ വേണം ,,സര്‍വോപരി ജനങ്ങള്‍ക്ക്‌ ആവശ്യം വേണം ..നന്നാകണം എന്ന ബോധം വേണം ...

കൊമ്പന്‍ said...

പവപെട്ടവന്റെ കണ്ണുനീരിനു ഉപ്പിന്റെ വില കൂടി ഇല്ല ധനാട്യന്റെ സ്വപ്ന സ്ക്ഷാല്‍ക്കാരത്തിനു എല്ലാവരും മുന്പില്‍ തന്നെ സത്യം തകരട്ടെ അരാജകത്വം വളരട്ടെ

jayanEvoor said...

ഇനി മെച്ചപ്പെടാനുള്ള സാധ്യത ഏറെയാണ്.
കഴിഞ്ഞ മൂന്നുകൊല്ലം ഐ.റ്റി.മേഖലയ്ക്ക് ശനിദശ ആയിരുന്നല്ലോ.
അതുകൊന്റ് നഷ്ടപ്പെട്ടുപോയ നാളുകളെക്കുറിച്ച് അത്ര വിഷമിക്കണ്ട.

പിന്നെ,

ഭൂമി വിട്ടുകൊടുത്തില്ലല്ലോ.
ഇൻഫോ പാർക്ക് നമ്മുടെ സ്വന്തമായി തുടരും...
ഇതൊക്കെ വൻ നേട്ടം തന്നെ.

ബാക്കിയൊക്കെ കാലം തെളിയിക്കട്ടെ!

ajith said...

ഞാന്‍ പലപ്പോഴും ചിന്തിക്കുന്ന ഒരു വിഷയം തന്നെ ഹാഷിക്ക്. എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

sm sadique said...

ഒരു നല്ലകാര്യം
നല്ലത് പോലെ നടക്കട്ടെ
കേരളത്തിന്റെ നന്മ
നാടിന്റെ നന്മ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ മൊത്തതിലുള്ള വികസനക്കുതിപ്പിന് സ്മാര്‍ട്ട് സിറ്റി ഒരു പ്രചോദനമാകും എന്നു പ്രത്യാശിക്കാം അല്ലേ...

ഏത് വികസനത്തിനും വിലങ്ങുതടീയാകാനുള്ള മലയാളിയുടെ ആവേശമൊക്കെ ഇപ്പോൾ പണ്ടത്തെപ്പോലെയില്ലാത്ത കാരണം നമുക്കൊക്കെ ഒന്നിച്ചാശിക്കാം ..അല്ലേ.

നല്ലകുറിപ്പുകളായിട്ടുണ്ടിത് കേട്ടൊ ഹഷീക്

mayflowers said...

ഇതൊക്കെ "സ്മാര്‍ട്ട് പീപ്പിള്‍" നെ ഉദ്ദേശിച്ചു കൊണ്ടുള്ള കളികളല്ലേ?

Pushpamgadan Kechery said...

ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ മൊത്തതിലുള്ള വികസനക്കുതിപ്പിന് സ്മാര്‍ട്ട് സിറ്റി ഒരു പ്രചോദനമാകും എന്നും...
അതേ അങ്ങിനെത്തന്നെ ...
ആശംസകള്‍ ...

Hashiq said...

@കല്യാണിക്കുട്ടി, ഇസ്മായില്‍, ചെറുവാടി..അങ്ങനെ തന്നെ വരുമെന്ന് പ്രതീക്ഷിക്കാം.
@ആചാര്യന്‍,സാധാരണക്കാരന് എന്തെങ്കിലും ഗുണം കിട്ടിയാലോ..
@സലാം ഭായ്,താങ്കള്‍ പറഞ്ഞത് പോലെ ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം..ഒരു മാറ്റത്തിന് വേണ്ടിയെങ്കിലും..
@ഇസ്മായില്‍ കുറുമ്പടി,അവരുടെ ആദ്യത്തെ പ്രൊജക്റ്റ്‌ അത് തന്നെയാകട്ടെ.
@മൊയ്തീന്‍,കൊച്ചിയെ ഒരു മെട്രോ എന്ന് വിളിക്കാന്‍ പറ്റുമോ?
@നാമൂസ്‌..താങ്കള്‍ പതിവ് പോലെ വിശദമായി അഭിപ്രായം പറഞ്ഞു.

Unknown said...

"ഇല്ലനിയാ നമുക്കു മുലകുടിക്കുവാനുള്ള ഭാഗ്യം" എന്നൊരു കോഴിക്കുഞ്ഞു പറഞ്ഞു!
നമുക്കു പ്രത്യാശിക്കാം!

Unknown said...

കല്ലിടാനും ചര്‍ച്ചകള്‍ക്കുമായി ഒരു അഞ്ചാറു വര്‍ഷം..കോടികളില്‍ തടഞ്ഞുവീണ് ഇതൊന്ന് കെട്ടി പൊക്കാന്‍ ഇനി എത്ര വര്‍ഷം?

ente lokam said...

വളരെ ദീര്‍ഖ വീക്ഷണത്തോടെ ഉള്ള ചിന്ത ആണിത് haashiq .ഇതിന്റെ
ബാകി വൃത്തി ആയി ചെയ്യാന്‍
രാഷ്ട്രീയം മറന്നു ഒന്നിചെങ്കില്‍.അല്ലെങ്കില്‍
ഇത് പോണ പോക്കിന് ഒരു ആണി എന്നാ പോലെ
ആകും ....

Hashiq said...

@രേമേഷേട്ടന്‍: ഈ മനോഭാവം കൊച്ചിയുടെ മാത്രം കാര്യത്തിലല്ലല്ലോ?കേരളത്തിന്റെ എന്ത് വികസന കാര്യത്തിലും വര്‍ഷങ്ങള്‍ നീളുന്ന ഈ പഠിപ്പും പരീക്ഷയും എല്ലാം ഉള്ളതല്ലേ? വിഴിഞ്ഞം തുറുമുഖത്ത് നടത്തിയ ചര്‍ച്ചയുടെ സമയത്തിന്റെ പകുതി ചിലവഴിച്ചിരുന്നേല്‍ കടലില്ലാത്ത 'ഇടുക്കിയിലും വയനാട്ടിലും 'ഓരോ തുറുമുഖം പണിയാമായിരുന്നു.

കാര്‍ന്നോര്‍,കൊമ്പന്‍..താങ്ക്സ്..

@ജയന്‍ ഡോക്ടര്‍: ഭൂമി വിട്ടുകൊടുത്തില്ലാ,
ഇന്‍ഫോ പാര്‍ക്ക്‌ നമ്മുടെ സ്വന്തമായി തുടരും...ഇതൊക്കെ നേട്ടങ്ങള്‍ തന്നെ.
പക്ഷെ എന്ത് കൊണ്ട് ഇങ്ങനെ ഒരു അഭിപ്രായ സമന്വയത്തിന് ഇത്രയും താമസിച്ചു?

@അജിത്‌ സാര്‍, സാദിക്ക്‌ ഭായ്..പ്രതീക്ഷകള്‍ ..അതല്ലേ എല്ലാം?

@മുരളിയേട്ടന്‍, വിലങ്ങു തടിയാകുന്നവനെ ആ തടി കൊണ്ടു തന്നെ തിരിച്ചടിക്കണം..

Naushu said...

നല്ല ചിന്ത....
നല്ല പോസ്റ്റ്‌....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എല്ലാം നല്ലതിനാവട്ടെ എന്നാശിക്കാം

പട്ടേപ്പാടം റാംജി said...

കഴിഞ്ഞു പോയതും വരാനുള്ളതും നല്ലതിന്.

വാഴക്കോടന്‍ ‍// vazhakodan said...

കേരളത്തില്‍ വികസനത്തേക്കാള്‍ കൂടുതല്‍ വിവാദങ്ങളാണ്! വിവാദങ്ങളാണ് എല്ലാം! വികസനം പിന്നീടേയുള്ളൂ.

പ്രതികരണം നന്നായി!

ചാണ്ടിച്ചൻ said...

എന്തൊക്കെ വന്നില്ലെങ്കിലും, കൊതുകുകളെ തുരത്താന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് പറയീന്‍....

jayesh said...

ക്രെഡിറ്റ്‌ ആര് വേണമെങ്കിലും കൊണ്ട് പോകട്ടെ..നേട്ടം ജനങ്ങള്‍ക്ക്‌ കിട്ടിയാല്‍ മതി..ഇനി അടുത്ത വര്ഷം മുതല്‍ ഐ.ടി കോഴ്സുകള്‍ക്ക് കടിച്ച്പറി ആയിരിക്കും..

hafeez said...

കൊച്ചി പഴയ കൊച്ചി തന്നെ .. പക്ഷെ ..

Unknown said...

ഒരുപാട് ചിന്തിച്ചു. എല്ലാം നല്ലതിനായാല്‍ മതി.

TPShukooR said...

അറബിക്കടലിന്‍റെ റാണി ഇനി രാജാവാകും. ആകട്ടെ.

Hashiq said...

വന്ന്, വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി..കൊച്ചിയും മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം..

Post a Comment

hashiq.ah@gmail.com