സ്വന്തമായി ഒരു സ്ഥാപനം വേണം. ഒരു തൊഴിലുടമയാകണം. എന്റെ 'ശിരോമണ്ഡലത്തില്‍' ഈ ചിന്ത ഉദിച്ചത് ഇന്നോ ഇന്നലെയോ ഒന്നുമല്ല. പഴയ ആ കോയമ്പത്തൂര്‍ ജീവിതകാലത്തെ എന്റെ 'കന്നി തൊഴിലിനിടക്ക് ' തന്നെ ഒരു 'അര മുതലാളിയെങ്കിലും'ആയിത്തീരണം എന്ന ബൂര്‍ഷ്വാ ചിന്ത എന്റെ മനസിന്റെ ആഴങ്ങളില്‍ കിടന്ന് പുകയാന്‍ തുടങ്ങിയിരുന്നു.
തൊഴിലാളി വര്‍ഗം എന്ന് പറയുന്നത് മുതലാളി വര്‍ഗത്തിന് കുതിര കേറാന്‍ പറ്റിയ ഒരു ഉപകരണമാണെന്നും, തൊഴിലാളിയായി ജീവിക്കുന്നവന് ആജീവനാന്തം അങ്ങനെതന്നെയായിരിക്കും എന്ന ധാരണയോ മിഥ്യാധാരണയോ എന്നില്‍ ബലപ്പെട്ടത് എന്റെ കരിയറിലെ ആ മധുവിധു നാളുകളില്‍ തന്നെയായിരുന്നു. ഫാക്ടറി മാനേജറുടെ തന്നിഷ്ടവും താന്‍പോരിമയും സ്വജനപക്ഷപാതവും നിറഞ്ഞ തീരുമാനങ്ങളാണോ എന്റെ ഉള്ളില്‍ ഇങ്ങനെ ഒരു ദുരാഗ്രഹത്തിന്റെ വിത്ത് പാകിയത് എന്നറിയില്ല. അല്ലെങ്കില്‍ ഒരു പക്ഷെ യൂണിറ്റ് മാനേജര്‍ അണ്ണാച്ചിയുടെ തൊഴിലാളി വിരുദ്ധ, തുഗ്ലക്ക് മോഡല്‍ പരിഷ്ക്കാരങ്ങളാവം!!.

മുല്ലപെരിയാര്‍ ഇന്നത്തേത് പോലെ അന്നും '136 അടിക്ക്' മുകളില്‍ നിറഞ്ഞ് കവിഞ്ഞ് തമിഴനും മലയാളിക്കുമിടയില്‍ നീറി പുകഞ്ഞിരുന്നോ എന്നെനിക്കറിയില്ല. ചെന്തമിഴ് തോട്ടങ്ങളില്‍ ഉണ്ടാകുന്ന മുല്ലപ്പൂവിനും മുരിങ്ങകായ്ക്കും കേരളത്തിന്റെ ചെക്പോസ്റ്റുകളില്‍ ' വാറ്റ് ' ചുമത്തിയിരുന്നോ എന്നും അറിയില്ല. മലയാളി ജീവനക്കാരെ കാണുമ്പോഴെല്ലാം പഴയ 'യെസ്ഡി ബൈക്ക്' റേയ്സ് ചെയ്യുമ്പോള്‍ ഉള്ളപോലെയുള്ള ഒരുമാതിരി ശബ്ദം അവര്‍ പുറപ്പെടുവിച്ചിരുന്നു.
അത് ഒരു പക്ഷെ ഇഷ്ടമില്ലാത്ത ജോലി എന്റെ തലയില്‍ കെട്ടിവെച്ചു തന്ന മാനേജ്മെന്റിനോടുള്ള രോഷത്തില്‍ നിന്നും പിറവികൊണ്ട എന്റെ സംശയം മാത്രമായിരുന്നിരിക്കാം. കോഴ്സ് കഴിഞ്ഞ്, റോഡ് റോളര്‍ മുതല്‍ നാസയുടെ 'സ്പേസ് ഷട്ടില്‍' വരെ അഴിച്ചു റിപ്പയര്‍ ചെയ്ത് നശിപ്പിക്കാനുള്ള ആത്മവിശ്വാസവുമായി ചെന്ന എന്റെ കൈകളിലേക്ക് വെര്‍ണിയറും, സ്ക്രൂഗേജും, ബോര്‍ഗേജും തന്ന് പാവപ്പെട്ട തമിഴ്മക്കളുടെ അദ്ധ്വാനത്തിന്റെ 'ക്വാളിറ്റി ചെക്ക് ' ചെയ്യുവാന്‍ പറഞ്ഞാല്‍ എനിക്കെങ്ങനെ ദഹിക്കും? ഇനി അഥവാ എനിക്ക് ദഹിച്ചാല്‍ തന്നെ ത്രെഡ് ചെയ്ത പുരികം പോലെയുള്ള പോടിമീശയുമായി വന്ന 'മലയാളത്ത് പയ്യന്റെ' വിളയാട്ടം ലെവന്മാര് സമ്മതിച്ചു തരുമോ?അത് കൊണ്ട് ആദ്യ ആഴ്ചകളില്‍ തന്നെ ഞാനും അവരുമായി ഒരു 'കോയമ്പത്തൂര്‍ കരാര്‍' ഒപ്പ് വെച്ചു. ഇന്‍സ്ട്രുമെന്റ്സ് വെച്ചുള്ള ഗുണനിലവാര നോട്ടം വേണ്ട. എല്ലാം ഒരു 'കണ്മതി' മതി. അല്ലെങ്കിലും പണ്ടേ എന്റെ കണ്ണുകളെ എനിക്ക് വിശ്വാസമായിരുന്നു. ബംഗ്ലൂര്‍ക്ക് കയറ്റിവിട്ട 'ഷിപ്മെന്റ്' പോയതിന്റെ ഇരട്ടി വേഗതയില്‍ തിരികെ വരുന്നിടം വരെ എന്റെ ഈ 'കണ്ണേറ്' കൊണ്ടുള്ള ചെക്കിംഗ് തുടര്‍ന്നു.

അന്ന് മുതല്‍ എന്നെ കാണുമ്പോള്‍ 'യെസ്ഡി ബൈക്കുകളില്‍' നിന്നും പതിവുള്ള ഇരമ്പലുകള്ക്ക് പുറമേ കരിയും പുകയും വമിച്ചു തുടങ്ങി. സേലം - കോയമ്പത്തൂര്‍ ഹൈവേയില്‍ ഇടയ്ക്കിടെ കാണുന്ന വരകള്‍ പോലെ, കറുത്ത് ഇരുണ്ട ശരീരത്തില്‍ വെട്ടിന്റെയും കുത്തിന്റെയും പാടുകളുണ്ടായിരുന്ന യൂണിറ്റ് മാനേജര്‍, ഫാക്ടറി ഉടമകളുമായി മുള്ളിത്തെറിച്ച ബന്ധത്തില്‍ കിട്ടിയ സിക്സ് പാക് തഴമ്പ് - എവിടെയാണെന്ന് പറയേണ്ടല്ലോ - എന്നെ കാണിച്ചു ബോധ്യപ്പെടുത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഒരു ചിന്ന മുതലാളിയെങ്കിലും ആകണം എന്ന എന്റെ സ്വപ്നത്തിന്റെ രണ്ടാം ഘട്ടം ഈ ഭയത്തില്‍ നിന്നും ആരംഭിക്കുകയായിരുന്നു.
ആരോടും പറയാതെ, സൈലന്റ് മോഡില്‍ വൈബ്രേഷന്‍ ഇട്ടു കൊണ്ട് നടന്നിരുന്ന ഒരിക്കലും നടക്കില്ലാ എന്ന് കരുതിയിരുന്ന എന്റെ സ്വപ്നത്തിന് ചിറക് മുളക്കുന്നത്, യൂണിറ്റിലേക്ക് കാസ്റ്റിംഗ് പ്ലേറ്റ് വിതരണം ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ സെയില്‍സ് എക്സിക്യൂട്ടീവ് - എന്റെ അതെ സ്വപ്നങ്ങളുമായി നടന്നിരുന്ന പാലക്കാടുകാരന്‍ കിഷോറിനെ പരിചയപ്പെട്ടപ്പോള്‍ മുതലാണ്. ആദ്യ കണ്ടുമുട്ടലില്‍ തന്നെ ഞങ്ങള്‍ പരസ്പരം ഹൃദയം കൈ മാറി. ജീവിക്കുകയാണെങ്കില്‍ ഇനി സ്വന്തം തൊഴില്‍ ചെയ്ത്.
തുടര്‍ ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ കര്‍പ്പകം കോംപ്ലക്സ് തിരഞ്ഞെടുത്തു. 'ഗംഗ, യമുനാ, കാവേരിയില്‍' വന്ന മുതല്‍വനും പടയപ്പയുമെല്ലാം മാറി മാറി കണ്ട് പടക്ക കച്ചവടം മുതല്‍ തുമ്മലില്‍ നിന്നും നെടുവീര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് വരെ ചര്‍ച്ച ചെയ്തു. കുറെ ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 'ഗണപതിയില്‍'പൂട്ടികിടക്കുന്ന കാസ്റ്റിംഗ് യുണിറ്റ് വാടകക്കെടുക്കാന്‍ തീരുമാനമെടുത്ത് ഞങ്ങള്‍ താല്‍ക്കാലികമായി പിരിഞ്ഞു. കാസ്റ്റ് അയണ്‍ മൌള്‍ഡിംഗ് എന്നുള്ളത് കോയമ്പത്തൂരില്‍ അന്ന് കുടില്‍ വ്യവസായമാണ് (ഇപ്പോളത്തെ അവസ്ഥ എന്താണെന്ന് അറിയില്ല). കാള വണ്ടികളിലും ട്രാകടര്‍ ട്രെയിലറുകളിലും വിവിധ ഫാക്ടറികളിലേക്ക് ഇത് കയറ്റി കൊണ്ട് പോകുന്നത് പതിവ് കാഴ്ചയും.

അന്ന് മുതല്‍ എന്റെ നടപ്പിലും എടുപ്പിലും ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എന്റെ സ്വപ്നങ്ങളിലേക്ക് ധീരുഭായി അംബാനി മുതല്‍ വാറന്‍ ബഫെ അടക്കമുള്ളവര്‍ കടന്നു വന്നു. ഗണപതിയിലെ ഞങ്ങളുടെ യൂണിറ്റില്‍ നിന്നും കാസ്റ്റ് അയണ്‍ പ്ലേറ്റുകളുമായി ഗേറ്റ് കടന്നു പോകുന്ന വാഹനങ്ങള്‍ പലപ്പോഴും കോയമ്പത്തൂരിന്റെ വീഥികളില്‍ ഗതാഗത തടസ്സം ഉണ്ടാക്കി. റബ്ബര്‍ മരങ്ങളുടെ നിഴല്‍ വീണു കിടക്കുന്ന കാഞ്ഞിരപ്പള്ളിയിലെ റോഡുകളില്‍കൂടി രണ്ടായിരം മോഡല്‍ പുതിയ മാരുതി തൌസന്റ് ഞാന്‍ ഡ്രൈവ് ചെയ്തു പോകുന്നത് സ്വപ്നം കണ്ട് പല രാത്രികളിലും എണീറ്റിരുന്ന് ചിരിച്ചു.
സ്മാര്‍ട്ട് സിറ്റി ചര്‍ച്ചകളിലെ കള്ള് കുടിയും (ഇത് ഞാന്‍ പറഞ്ഞതല്ല, മുഖ്യമന്ത്രി പറഞ്ഞതാ) തമ്മില്‍ തല്ലുമില്ലാതെ ഞങ്ങളുടെ തുടര്‍ ചര്‍ച്ചകള്‍ കുറേക്കാലം മുമ്പോട്ടു പൊയ് - ഒരു സുപ്രഭാതത്തില്‍ തമിഴ്നാട്ടിലെ വ്യവസായ സംരംഭം ഉപേക്ഷിച്ച്, വെളുത്ത വസ്ത്രം അണിഞ്ഞ ഏതോ താടകയെ കെട്ടി ലണ്ടന്‍ കുടിയേറാനുള്ള എന്റെ പാര്‍ട്ട്ണറുടെ തീരുമാനം ഞാന്‍ അറിയുന്നിടം വരെ.

ആ സംഭവത്തിന് ശേഷം എന്റെ വ്യവസായ വാണിജ്യ സ്വപ്നങ്ങള്‍ക്ക് ഞാന്‍ 'മൊറൊട്ടോറിയം' പ്രഖ്യാപിച്ചു. മുതലാളി വര്‍ഗം എന്നത് ജീവനക്കാരുടെ ചോര ഊറ്റിക്കുടിക്കുന്ന അട്ടകളാണെന്നും താല്‍ക്കാലിക കാര്യസാധ്യത്തിന് വേണ്ടി അവരോട് കൂറ് പുലര്‍ത്തുന്ന തൊഴിലാളികള്‍ 'കുലംകുത്തികളാണെന്നും' വിശ്വസിച്ചു. എന്റെ ഉള്ളിലെ അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളിക്ക് വലതുപക്ഷത്ത് നിന്നും ഇടതുപക്ഷ വ്യതിയാനം സംഭവിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു..
ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് മറ്റൊരു സുഹൃത്ത്, ചാരം മൂടികിടന്നിരുന്ന - അല്ലെങ്കില്‍ ഞാന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്ന- എന്റെ ആ പഴയ സ്വപ്നത്തിലേക്ക് ലിറ്ററിന് വെറും 0.45 റിയാല്‍ മാത്രം വിലയുള്ള പെട്രോള്‍ എടുത്ത് ഒഴിച്ചിരിക്കുന്നു.
ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും വലിയ മാറ്റമില്ല. കൊയമ്പത്തൂരിന്റെ സ്ഥാനത്ത് സൗദി അറേബ്യ.കാസ്റ്റ് അയണിന്റെ സ്ഥാനത് ഹോട്ടല്‍ വ്യവസായം.കര്‍പ്പകം കോംപ്ലക്സില്‍ നിന്നും ലൊക്കേഷന്‍ തണുത്ത ജനുവരി കാറ്റ് വീശിയടിക്കുന്ന മണലാരണ്യത്തിലെ സ്മോകിംഗ് ഷെല്‍ട്ടറിലേക്ക് മാറിയിരിക്കുന്നു.
മന്തിയും, ഷവായയും, തലശ്ശേരി ബിരിയാണിയും ഒത്തൊരുമയോടെ ഒറ്റ അടുക്കളയില്‍ വേകുന്ന , സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ പറ്റുന്ന തന്റെ ഉള്ളിലുള്ള മോഡേണ്‍ ഭക്ഷണശാലയുടെ ചിത്രം അയാള്‍ എന്റെ മുമ്പില്‍ വരച്ചു കാട്ടുന്നു. വിശന്നു പൊരിയുന്ന വയറുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യമാണെന്നും, ദിലീപും ലാലേട്ടനുമെല്ലാം ഈ വ്യവസായം വഴി ആ പുണ്യം നേടാന്‍ 'ക്യൂ' നില്ക്കുന്നവരിലെ കണ്ണികളാണെന്നും അയാള്‍ പറയുന്നു. ഇന്ത്യ ഇന്ന് സാമ്പത്തിക രംഗത്ത് കുതിച്ചുയരുന്ന ഒരു വന്‍ശക്തിയാണെന്നും, ഇനിയുള്ള കാലം വെറുമൊരു 'എംപ്ലോയ്' ആയി ഇവിടെ നിന്നാല്‍ തിരികെ ചെല്ലുമ്പോള്‍ നാട്ടിലെ സമ്പത്തിന്റെ കുത്തൊഴുക്കില്‍ അടി ഒലിച്ച് പോകുമെന്നും പറഞ്ഞ് എന്നെ പേടിപ്പിക്കുന്നു..
അയാളുടെ ആ 'നവ ലിബറല്‍' ആശയങ്ങളോട് മുഖം തിരിച്ചു നില്ക്കാന് ഞാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എങ്കിലും എത്ര നാള് ആ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചു നില്ക്കാന് എനിക്ക് പറ്റും?
എന്റെ നേരെ നീട്ടിയിരിക്കുന്ന ആ ഏദന്‍ പഴത്തില്‍ കൊത്തണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. സമാന ചിന്താഗതിയുമായി നടക്കുന്ന ഞങ്ങളില്‍ ആരാണ് സര്‍പ്പമെന്നും ആരാണ് ഹവ്വ എന്നും എനിക്കറിയില്ല. എന്നാല്‍ ഈ 'സ്വയംതൊഴില്‍' എന്നുള്ളത് എനിക്ക് വിലക്കപെട്ട കനി അല്ല എന്ന് മാത്രം അറിയാം.

സംഗതി ഏതായാലും പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എനിക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. ഇനിയുള്ള എന്റെ രാത്രികള്‍ക്ക് 'മസാലദോശയുടെ മാദകഗന്ധം' ആയിരിക്കും. ഉറക്കത്തില്‍ ഒരു പക്ഷെ ഞാന്‍ കടുക് വറുത്ത് രാത്രിയില്‍ കുടിക്കാന്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ ഒഴിക്കുമായിരിക്കും. ബിരിയാണിയില്‍ നിന്നും പാറ്റയെ കിട്ടിയ കസ്റ്റമര്‍ എന്റെ കഴുത്തിന് കുത്തിപ്പിടിച്ച് അലറിയേക്കാം. വെളിച്ചെണ്ണക്ക് പകരം മൃഗ കൊഴുപ്പ് ചേര്‍ത്ത് ഭക്ഷണം പാകം ചെയ്തതിന് അറബി പോലീസിന്റെ ചാട്ടയടി കൊള്ളേണ്ടി വന്നേക്കാം. എങ്കിലും ഞാന്‍ സമാധാനിക്കും. ഒരു 'എന്റെര്‍പ്രെണര്‍' ആയിത്തീരാനുള്ള ഇത്രയും കാലത്തെ എന്റെ കാത്തിരിപ്പിന് ഇങ്ങനെയാണ് തിരശീല വീഴുന്നതെങ്കിലോ?!!
36 comments:
നന്നായിട്ടുണ്ട് ... പുതിയ സംരംഭത്തിന് ആശംസകള്‍... ഇനി അവിടെ വന്നാല്‍ ഫ്രീയായിട്ട് ഞ്ഞണ്ണാമല്ലോ..
കൊള്ളാം..!
ആശംസകള്‍
നന്നായി വരട്ടെ..... ആശംസകള്‍....
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഹാഷിക്.
വളിപ്പല്ലാത്ത ഉപമകളാണ് ഏറ്റവും നന്നായത്. നല്ല ഒഴുക്കോടെ സുന്ദരമായ എഴുത്ത്. നര്മ്മത്തിലൂടെയെന്കിലും അസ്സല് ആശയം മനസ്സില്‍ നിന്ന് സഞ്ചരിക്കുന്ന അനുഭൂതി ശ്യ്ഷ്ടിക്കാന് കഴിഞ്ഞു.
സ്ഥലം റിയാദ് ആണോ?
എങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.
ആശംസകള്‍.
"തുമ്മലില്‍ നിന്നും നെടുവീര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് വരെ "
ഹ..ഹ.
ഈ പദ്ധതി ഇപ്പോഴും നിലവിലുണ്ടോ?
പഴയ പോസ്റ്റുകളും വായിച്ചു. നല്ല എഴുത്ത് !
ആശംസകൾ
അപ്പൊ നിങ്ങളും ഒരു മൊയ്ലാളി ആയി അല്ലേ?
ഇനി നമുക്ക് ധൈര്യമായി തൊഴിലാളികളുടെ മേല്‍ കുതിര കയറാമല്ലോ..
നല്ല രസകരമായി എഴുതി.
sangathì rasaayee...
ella moylalimarum aadyokke ingane thanyarnne..
abinandanangal..
എല്ലാ മനുഷ്യരുടെ മനസ്സിലും ഒരു മുതലാളി ആകാനുള്ള മോഹം ഒളിഞ്ഞു കിടപ്പുണ്ട് ..ആഗ്രഹങ്ങളും തീവ്രമായ പരിശ്രമങ്ങളും ഇല്ലാതെ ഒരു ലക്ഷ്യവും സാധിക്കില്ല ..റിസ്കുകള്‍ നേരിടാന്‍ തയ്യാറായി മുന്നോട്ടു പോകൂ ..കൂട്ടുകാരന് ഇങ്ങിനെയുള്ള ആള് ആണെന്നറിയാന്‍
അദ്ദേഹത്തോടൊപ്പം ഒരു ദിനം നീണ്ട യാത്ര നടത്തിയാല്‍ മാത്രം മതി ..
ആശംസകള്‍...
മുതലാളിയാവാൻ പ്രാർഥിക്കുന്നു..
ഹാഷിക്,
പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു!കച്ചവടം ചെയ്തു ഇഷ്ടംപോലെ കാശുണ്ടാക്ക്.ബൂര്‍ഷ്വാ ആയില്ലെങ്കിലും,മിനിമം ഒരു 'പെറ്റി ബൂര്‍ഷ്വാ' എങ്കിലും ആകാന്‍ ശ്രമിക്ക്. എഴുത്ത് നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
പിന്നെ, ഒരു സ്വകാര്യം.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഴുവന്‍ ഓഹരികളും,
ഞങ്ങള്‍ മലപ്പുറത്തുകാര്‍ വാങ്ങാന്‍ തീരുമാനിച്ചി രിക്കുകയാണ്.
കോഴിക്കോട്ടു വിമാനത്താവളം വന്നപ്പോള്‍, ഞങ്ങളതു (കരിപ്പൂര്‍)മലപ്പുറം ജില്ലയിലേക്കു കൊണ്ടു പോന്നതു പോലെ, ഇതും ഞങ്ങള്‍ കൊണ്ടു പോരും! ഹാഷിക്കുമായിട്ടുള്ള ഇപ്പോഴത്തെ ഇരുപ്പുവശം വച്ച്, വേണേല്‍ അല്ലറ ചില്ലറ ഓഹരികള്‍ ഒക്കെ തന്നു സഹായിക്കാം.
ഹാഷിക്...
പുതിയ സംരഭത്തിനു എല്ലാ
വിധ ആശംസകളും നേരുന്നു...
കൊങ്ങക്ക് കുത്തിപിടിക്കുന്ന കസ്റ്റ മാരുടെ അടുത്ത പറ ബിരിയാണിയില്‍ പാറ്റയെ അല്ലാതെ ആനയെ കൊണ്ട് വന്നു ഇടാന്‍ പറ്റുമോ? എന്ന
hashiq എഴുത്ത് നന്നായിട്ടുണ്ട്..
ബാകി കാര്യങ്ങളും അങ്ങനേ തന്നെ
നന്നാവട്ടെ എന്ന് ആള്മാര്തമായി പ്രാര്‍ഥിക്കുന്നു..
തിരക്ക് കൂടി മുതല്ലാളി ആയാലും മുതലാളി ആയി
തിരക്ക് കൂടിയാലും ഞങ്ങള്‍ക്ക് പിന്നെയും കാണണം കേട്ടോ എഴുത്ത്... ആശംസകള്‍ ..
നവ മുതലാളിക്ക് എല്ലാ ആശംസകളും
പിന്നെ , താങ്കളുടെ എഴുത്തിനെ പ്രത്യേക മായ ഒരു താളമുണ്ട് . വായിച്ചിരിക്കാന്‍ നല്ല സുഖം
കാര്യമല്പം ഗൌരവമുള്ളതാണല്ലോ..?
ആഷിഖ്, നല്ല വൃത്തിയായി പറഞ്ഞു വെച്ചു.
ഇതിനകത്ത് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഓരോന്നിലും കാണാം.. താങ്കളിലെ ഉണര്‍ന്നിരിക്കുന്ന മനസ്സിനെ, ശ്രദ്ധാലുവായ ഒരു സാമൂഹ്യ ജീവിയെ..!!
സംഗതി നടക്കുകയാണേല്‍ താങ്കള്‍ക്ക് 'സ്വസ്ഥത' ഉണ്ടാകുമെന്ന് തോന്നുന്നില്ലാ...!!
എങ്കിലും, ഒരു പരീക്ഷണം.
വിജയം ആശംസിക്കുന്നു..!!
ചുമ്മാ അങ്ങട് ഇറങ്ങു മാഷെ...
അഥവാ നഷ്ടം വന്നാലും താങ്ങാവുന്ന തരത്തില്‍ കണക്കു കൂട്ടണം എന്ന് മാത്രം...
ശ്രമിച്ചാലല്ലേ നടക്കാന്‍ പറ്റു.
ആദ്യം സംരംഭം തുടങ്ങുന്നതിനെപ്പറ്റി. രണ്ടും കല്പിച്ചു തുടങ്ങുന്നവരെ വിജയിചിട്ടുള്ളൂ. മര്‍മം നോക്കി നടന്നാല്‍ ഒന്നും നടക്കില്ല. കിട്ടിയാലും പൊട്ടിയാലും കല്ലി വല്ലി എന്ന് പറയാന്‍ മനസ്സുള്ളവര്‍ക്കൊപ്പം വിജയമുണ്ടാവും.
ഇനി പോസ്റ്റിനെ പറ്റി: പതിവുപോലെ, അതിലേറെ brilliant. മലയാളിയുടെ (കു)"ബുദ്ധി" നാട്യത്തിനു മേല്‍ തമിഴന്റെ അദ്ധ്വാനവും ആത്മാര്‍ഥതയും നേടിയ വിജയം subtle ആയി പറഞ്ഞു വെച്ചത് മനോഹരം.
പോസ്റ്റ് വായിച്ചു ഹാഷിക്ക്.
താഴെ വീണ കമ്മന്റുകള്‍ വായിക്കാതെയാണ് ഞാന്‍ അഭിപ്രായം പറയുന്നത്. കാരണം എനിക്ക് പറയാനുള്ളത് മറ്റാരേലും പറഞ്ഞു കാണുമോ എന്ന പേടി.
ഒറ്റയിരുപ്പിനു നന്നായി ആസ്വദിച്ച് വായിച്ചു. നല്ല രസകരമായ വിവരണം.ഉപമകള്‍ കെങ്കേമം.
രുചികരമായ ഈ വിരുന്നിന് നന്ദി.
മർമ്മമുള്ള കൊച്ചുനർമ്മങ്ങളുമായി മുതലാളിത്വത്തിൻ കോട്ട് തയ്പ്പിച്ചിരിക്കുന്ന ഒരു യുവതുർക്കിയെയാണ് എനിക്കിവിടെ കാണാൺ കഴിഞ്ഞത്....
മസാല ദോശയാണെങ്കിലും,ബിരിയാണിയാണെങ്കിലും ഫുഡ് ഇൻഡസ്ട്രിയല്ലേ...
ലാഭം ഫിഫ്റ്റി ഫിഫ്റ്റി കിട്ടുന്ന എടവാടാണല്ലോ/നാട്ടിൽ കച്ച കെട്ടി കപടം ചെയ്യുന്നവനായിരുന്നു ഞാൻ!
ഒരു പാർട്ട്ണർ ഷിപ്പിന് ഞാൻ റെഡി....!
പിന്നെ ആ പഴേ പാർട്ടനർ ഗെഡി എവിടെയാണിവിടെ? ആ ഫ്ലോറൻസ് നൈറ്റിങ്ങ് ഗേളിനെ പരിചയപ്പെടാനുമൊന്നുമല്ല..കേട്ടൊ
ഹാഷിക്ക് നന്നായി എഴുതി...ചുമ്മാ ഒന്ന് തുടങ്ങെന്നെ....ഭാഗ്യത്തിനെങ്ങാനും രക്ഷപ്പെട്ടാല്‍ ചിരകാല സ്വപ്നം നടക്കില്ലേ..?
നൌഫല്‍.. ഓസില്‍ ഞണ്ണാനുള്ള ആഗ്രഹം ഇത് വരെ കുറഞ്ഞില്ലേ? വയറ്റില്‍ പിടിക്കില്ല പറഞ്ഞേക്കാം....
വാഴക്കോടന്‍.. വളരെ നന്ദി ഈ സന്ദര്‍ശനത്തിന്...
നൌഷൂ..താങ്ക്സ് ..
പട്ടേപ്പാടം..അഭിപ്രായത്തിനു നന്ദി...ഞാന്‍ ജുബൈല്‍ ആണ്....റിയാദില്‍ ബ്രാഞ്ചു തുടങ്ങ്യാല് പാര്ട്നെര് റാംജി ചേട്ടന് തന്നെ......
വശംവദന്‍... തുംമ്മലില് നിന്നും ഉള്ളത് ഉപേക്ഷിച്ചു..രണ്ടാമത്തേത് ഇപ്പോളും പ്ലാനില്‍ ഉണ്ട്...എന്താ കൂടുന്നോ?
ഇസ്മായില്‍ കുറുമ്പടി...ഇതൊക്കെ നമ്മള് കൂട്ടിയാല്‍ കൂടുമോ?
പുഷ്പാംഗത്,zephyr zia, ജുവൈരിയ...താങ്ക്സ്...
രേമേഷേട്ടാ..കൂട്ടുകാരന്റെ മനശാസ്ത്രം മനസിലാക്കാനുള്ള തന്ത്രം ആയിരിക്കുമല്ലേ ആ പറഞ്ഞെ?
അപ്പച്ചന്... ഇത്തവണ അച്ചായന്റെ വേല കയ്യിലിരിക്കത്തെയുള്ളൂ..കോഴിക്കോട് അല്ലാ കണ്ണൂര്‍..പിന്നെ ഓഹരിയുടെ കാര്യം..ഓ..എനിക്ക് വേണ്ട..അച്ചായന് തികയട്ടെ.
എല്ലാ ആശംസകളും..
ഏതായാലും ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഞങ്ങള്‍ സഹിക്കേണ്ടല്ലോ.ധൈര്യമായി തുടങ്ങിക്കോ.ചോറ് പഴകിയാല്‍ പഴംചോറ്,പഴംചോറ് പഴകിയാല്‍ ഇഡലി-- ഇതൊക്കെ ഓര്ത്തിരുന്നോണം..
റിയാസ് (മിഴിനീര്‍ത്തുള്ളി)..താങ്ക്സ്..
കൊമ്പന്..ഞാന്‍ ചോദിച്ചിരിക്കും..തുടങ്ങിയാല്‍ പോരെ?
എന്റെ ലോകം..അപ്പോള്‍ എല്ലാം നമ്മള് മെയിലില്‍ കൂടി പറഞ്ഞത് പോലെ..
ഇസ്മായില്‍ ചെമ്മാട്, നാമൂസ്.. വായനക്കും വര്ത്തമാനതിനും നന്ദി..
കണ്ണനുണ്ണി..ആ കണക്ക് എനിക്കങ്ങോട്ട് ശരിക്ക് മനസിലായില്ല..പണ്ടേ ഞാന്‍ അതില്‍ കണക്കാ..
സലാം..ചെറുവാടി..വായനക്കും വിശദമായ അഭിപ്രായത്തിനും നന്ദി...
മുരളിയേട്ടാ.. ഇറാനിയന്‍ ബിരിയാണി മെനുവില്‍ ഇല്ല..അപ്പോള്‍ പാര്ട്നേര്ഷിപ് വേണ്ടല്ലോ? പിന്നെ നമ്മുടെ മറ്റേ കക്ഷി..ബിലാത്തിയിലെ പൊറുതി മതിയാക്കി നാട്ടില്‍ എത്തി..
jasmikkutty..ആദ്യമല്ലേ ഈ വഴി..താങ്ക്സ്...
ഹലോ ഡാ,
ബ്ലോഗ് നന്നായിരിക്കുന്നു.. മുന്‍പത്തേതില്‍ നിന്നും വ്യെത്യസ്തമായ ഒന്ന്..
നിന്റെ പടിതത്തിനു ശേഷമുള്ള കുറച്ചു കാര്യങ്ങള്‍ അറിയാനും പറ്റി...
നിന്നിലെ മുതലാളിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
ഇപ്പോഴാ സമയമെത്തി..
Let it be a different one....
All the best..
അപ്പൊ വീണ്ടും മൊയലാളി ആയി അല്ലെ.ആശംസകള്‍!
എന്തിനാ മാഷെ ആ തുമ്മലില്‍ നിന്നും വൈദ്യുതി എന്ന ആശയം ബ്ലോഗില്‍ ഇട്ടതു...ആരെങ്കിലും അടിച്ചുമാറ്റില്ലേ !
എന്തായാലും പുതിയ പരിപാടി ഉഷാറാവട്ടെ.. ഒരു സഹബ്ലോഗരുടെ ശാപ്പാട് ഓസില്‍ കിട്ടാനുള്ള ഭാഗ്യം എന്റെ ജാതകത്തില്‍ ഉണ്ടാവും ! ഹി ഹി .
നന്നായി വരട്ടെ..... ആശംസകള്‍....
കൊള്ളാം ..നടക്കട്ടെ ..ദുബായില്‍ വല്ലതും തുടങ്ങുന്നെങ്കില്‍ നമുക്കും ഇരുന്നു ചര്ച്ചികാം{ചര്‍ച്ച മാത്രം..!!}
അനുഭവം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തവതരിപ്പിച്ചത് മനോഹരമായി.
സ്വർഗ്ഗത്തിൽ അടിമയായിരിക്കുന്നതിനെക്കാൾ നല്ലത് നരകത്തിലെ രാജാവായിരിക്കുന്നതാണ് എന്ന് സാത്താന് ഒരു സുവിശേഷം എന്ന ലേഖനത്തിൽ (ധിക്കാരിയുടെ കാതൽ) സി.ജെ.തോമസ് പറയുന്നുണ്ട്. എന്നത് പോലെ വലിയ ഒരു ഗമണ്ടൻ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം പറ്റുന്ന അടിമയെക്കാൾ നല്ലത് അന്നന്നത്തേക്ക് ധനം സമ്പാദിക്കുന്ന ചിന്ന മുതലാളി തന്നെ
ഓഹോ , അപ്പൊ ഞങ്ങളുടെ ശത്രു (മുതലാളി)പക്ഷത്ത് ഒരു പുതിയ ആള് കൂടി ആയി അല്ലെ. വരട്ടെ.. വഴിയില്‍ വെച്ചും കാണാം. പഴയ കാലമല്ല.
:)
അവതരണം ഭംഗിയായി. ആശംസകള്‍.
aashamsakal......
ആട്ടുന്നവനെപ്പിടിച്ച് നെയ്യാനാക്കിയത് പോലെയാകുമോ?
ഏതായാലും രസകരമായിരുന്നു വിവരണം..
പണ്ടൊരാള് ലക്ഷപ്രഭു ആയ കഥ ഓര്‍മ്മ വരുന്നു.
Post a Comment
hashiq.ah@gmail.com