അഭിനന്ദനങ്ങള്‍ ടീം ഇന്ത്യ.............
നുവാന്‍ കുലശേഖര എറിഞ്ഞ നാല്പത്തി ഒമ്പതാം ഓവറിലെ രണ്ടാം പന്ത് ലോങ്ങ് ഓണിനു മുകളിലൂടെ ഗാലറിയിലേക്ക് പറത്തി മഹേന്ദ്രസിംഗ് ധോണിയെന്ന വിക്കെറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ മറ്റൊരു ലോക കിരീടത്തിനായുള്ള ഇന്ത്യന്‍ ക്രിക്കെറ്റ് പ്രേമികളുടെ നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുന്നു.
ഇരുപത്തിയൊന്നു വര്‍ഷം ഇന്ത്യന്‍ ക്രിക്കെറ്റിനെ സ്വന്തം ചുമലില്‍ കൊണ്ടുനടന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ലോക ക്രിക്കറ്റിലെ അസാമാന്യ പ്രതിഭ സഹകളിക്കാരുടെ ചുമലിലേറി മൈതാനം വലം വെച്ചത് ഇന്ത്യന്‍ കായിക പ്രേമികളുടെ മനസ്സില്‍ എന്നെന്നും മങ്ങാതെ നില്‍ക്കും.ഒപ്പം ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണിങ് ബാറ്റ്സ്മാന്‍മാരെ നഷ്ടപ്പെട്ടിട്ടും പതിവ് പോലെ ഒരു കൂട്ടത്തകര്‍ച്ചയിലേക്ക് ടീമിനെ തള്ളി വിടാതിരുന്ന മധ്യനിര ബാറ്റ്സ്മാന്‍മാരും.
നന്ദിയുണ്ട് ധോണീ...നന്ദിയുണ്ട്.... അന്‍പത് ഓവര്‍ വിക്കറ്റിന് പിന്നില്‍ നിന്നും പിന്നെ ഇന്ത്യ കിതച്ചു കീഴടങ്ങുമെന്ന് തോന്നിയപ്പോള്‍ വിക്കറ്റിന് മുന്നില്‍ നിന്നും നയിച്ചതിന്...സാമാന്യം വലിയ സ്കോര്‍ ഇങ്ങനെയും ചേസ് ചെയ്തു ജയിക്കാമെന്ന് കാണിച്ചു തന്നതിന്.. ഇന്ത്യന്‍ ക്രിക്കെറ്റ് പ്രേമികള്‍ക്ക് രണ്ടാമതൊരു ലോകകപ്പ് സമ്മാനിച്ചതിന്... ആറ് ലോകകപ്പ് കളിച്ച സച്ചിനെ വെറും കയ്യോടെ വിടാതിരുന്നതിന്.... എല്ലാത്തിനുമുപരി , ഇതേ ലങ്കയോട് തോറ്റമ്പി കത്തുന്ന ഗാലറികളെ സാക്ഷി നിര്‍ത്തി തല കുമ്പിട്ടു മടങ്ങിയ 1996- ലെ നമ്മുടെ കളിക്കാരുടെ ചിത്രം ഇന്ത്യന്‍ മനസുകളില്‍ നിന്നും മായിച്ചു കളഞ്ഞതിന്... അവസാനമായി, ക്രിക്കറ്റെന്നാല്‍, പത്തോ പത്തിനഞ്ചോ കളിക്കാര്‍ക്കും പിന്നെ ചില കോര്‍പറേറ്റുകള്‍ക്കും പരസ്യ കമ്പനികള്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്ന നാട്ടില്‍ , അതൊരു വികാരമായി കൊണ്ട് നടക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കിയതിന്....!!!!!!!!!
കേവലം പതിനാലു ടീമുകള്‍ മാത്രം പങ്കെടുത്ത ഈ 'ലോകകപ്പ് ' വിജയം അത്രയതികം ആഘോഷിക്കേണ്ട ഒന്നല്ല എന്നറിയാം...പക്ഷെ നൂറ്റിഇരുപത്തിയൊന്നു കോടി ജനങ്ങളുള്ള രാജ്യത്തിന്റെ കായിക ഭൂപടത്തില്‍ ലോക നിലവാരത്തിലുള്ള മറ്റൊരു കായിക ഇനം സ്ഥാനം പിടിക്കുന്നതുവരെയെങ്കിലും ക്രിക്കറ്റിനെ നമ്മുടെ മനസിന്റെ ബൌണ്ടറിക്കപ്പുറം നിര്‍ത്തേണ്ട കാര്യമില്ലല്ലോ?
(നാല് ദിവസത്തിനുള്ളില്‍, ഒരേ വിഷയത്തെപ്പറ്റി തന്നെയുള്ള ഈ രണ്ടാമത്തെ പോസ്റ്റ് അല്പം മടുപ്പുളവാക്കുന്ന ഒന്നാണെന്നറിയാം. പക്ഷെ ഇനി ഇങ്ങനെ ഒരു പോസ്റ്റിടാന്‍ ഇരുപത്തിയെട്ട് വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല. പ്രത്യേകിച്ചും ഒരു ക്രിക്കെറ്റ്പ്രേമി എന്നതിനേക്കാള്‍ ഇന്ത്യന്‍ കായിക രംഗത്തെ ഏതു നേട്ടത്തിലും ആനന്ദം കണ്ടെത്തുന്ന ഒരു സാധാരണ കായികപ്രേമി എന്ന നിലയ്ക്ക്. )